Followers

Monday, 18 June 2018

ഒരുനിമിഷം മതി

ഒരു നിമിഷം മതി ഒരുപാട് സ്നെഹിക്കാന്‍
ഒരു ജന്മം മുഴുവന്‍ വേണം ആ സ്നേഹം മറക്കാന്‍
ഹൃദയത്തില്‍ സൂക്ഷിക്കാനായി ഒരുപാട് ഒര്‍മകള്‍ തന്ന്
എന്നെ എകനാക്കി നീ എവിടേക്കൊ മറഞ്ഞു
ഹൃദയം പിടയുവതറിയാതെ ഇരു വഴിയില്‍ നാം പിരിഞ്ഞു
വെറുമൊരു കനവായ് മാത്രം മാറി നമ്മുടെ മൊഹങ്ങള്‍
വേനലില്‍ പെയ്ത മഞ്ഞു മഴയില്‍
ഞാന്‍ ആകെ നനഞ്ഞിട്ടും നിന്നേക്കുറിച്ചുള്ള ഒര്‍മയുടെ
കുടക്കീഴില്‍ ഞാന്‍ ഇന്നും ഒറ്റക്ക് കാത്തുനില്‍ക്കുന്നു
വിരിഞ്ഞു കാണാന്‍ കൊതിച്ച നമ്മുടെ മൊഹങ്ങള്‍ വിധിക്കു മുന്നില്‍ കൊഴിഞ്ഞു വീണു
വിരഹം വിധിയാകം

വേര്‍പിരിഞ്ഞ നാളില്‍, നിന്നെക്കുറിച്ചൊര്‍ത്ത് വേദനയൊടെ ഞാന്‍ കരഞ്ഞ ആ രാത്രി
നിന്നേ മത്രം ഒര്‍ത്ത് നിനക്കായ് മാത്രം ഞാന്‍ കാത്തിരിക്കുന്നു
രാവില്‍ ഞാന്‍ മയങ്ങും നേരം നിന്‍ ഒര്‍മ്മ എന്നെ തൊട്ടുണര്‍ത്തീടുന്നു
കണ്ണുനീരു പൊഴിയുംബൊഴും ഒരെയൊരു ഒര്‍മയായ് നീ എന്നരികില്‍
നിഴല്‍ പൊല്‍ നീ എന്നരികില്‍ മിഴിയറിയാതണയുംബൊള്‍
കടല്‍ പൊലിരബുമെന്‍ കരളില്‍ നിന്‍ സ്നെഹത്തിന്‍ തിരയേറ്റം
ഇന്നും ഞാന്‍ നിന്നെ കാത്തിരിക്കുന്നു
നിന്നേ മത്രം കാത്തിരിക്കുന്നു


കര കാണാത്തൊരെന്‍ മനസ്സ് നീ എത്തും തീരത്തു
ഒരു ചെറു തൊണിയില്‍ എത്തുവാന്‍ മൊഹിക്കുന്നു
കഴിഞ്ഞ നാളുകള്‍ തിരിച്ചു വന്നു മനസിനറയില്‍ നിറങ്ങള്‍ ചാര്‍ത്തിയെങ്കില്‍
നിറങ്ങള്‍ ചാലികച്ച ആ ഒര്‍മ്മകള്‍ മായില്ല ഒരുനാളും
നീ ഇല്ലാത്തൊരു ജീവിതം എന്‍ നിറയും നൊംബരമായ് മാറുന്നു
ഒര്‍മ്മകള്‍ക്കു വഴി മാറി നീ പൊയതെന്തെ
ഒരു മെഴുകുതിരിയയ് ഉരുകുന്നു ഞാന്‍
ഇനിയും ജന്മങ്ങള്‍ ഉണ്ടെങ്കില്‍.....ഉണ്ടെങ്കില്‍ നിനക്കായ് മത്രം ഞാന്‍ കാത്തിരിക്കാം
ഇനി ഒരുനാള്‍ നാം കണ്ടിരിക്കാം ഞ്ച്
നിന്നെ അത്രമെല്‍ സ്നെഹിച്ചതാകാം
നിനക്കായ്
ഈ തൂലിക ഇന്ന് ചലിക്കുന്നതും നിനക്കായ് മത്രം നിനക്കായ്
നിന്നെക്കുറിച്ചുള്ള ഒര്‍മ്മയില്‍ നിനക്കായ് മത്രം നിനക്കായ്
നിന്നെ അത്രമാത്രം സ്നേഹിച്ചു ഞാന്‍

ഇനിയും കാണാമെന്നുള്ള മൊഹം വെറുതേയാണെങ്കിലും
വെറുതേ മൊഹിക്കുന്നു നിന്നേ ഞാനിപ്പൊഴും
നീ പറയാന്‍ മടിച്ചതും ഞാന്‍ കേള്‍ക്കാന്‍ കൊതിച്ചതും ഒന്നായിരുന്നു
ഇപ്പൊള്‍ ഞാനും നീയും അറിയുന്ന വേദനയാണു സ്നേഹം
തിരികെ വരില്ല എന്ന് അറിയാമെങ്കില്‍ പൊലും നീ ഒരിക്കലും വരില്ലാത്ത
വഴികളില്‍ പൊലും ഞാന്‍ കാത്തിരിക്കും അതും നിനക്കായ് മാത്രം
മഴയിലലിഞ്ഞു പൊയ പ്രണയമേ നീ മഴയായ് എന്നില്‍
പെയ്യുന്നതും കാത്തുഞാനിരിക്കുന്നു
ഇന്നും നിന്നെ ഞാന്‍ ഒരുപാട് സ്നേഹിക്കുന്നു
ആകാശത്തിന്റെ അനന്തതയില്‍ ഇരുന്ന് എനിക്കുവേണ്ടി കരയുന്നു സ്വര്‍ണ്ണച്ചിറകുള്ളൊരു
മാലാഖ അവളുടെ കണ്ണുനീര്‍ മഴയായ് എന്നില്‍ പെയ്തിറങ്ങുന്നു
ഈ വിരഹം വിധിയാകാം


നീ എവിടെ ആയാലും എന്റെ അരികില്‍ ഉണ്ട്
മഞ്ഞു വീണൊരീ വഴിത്താരകള്‍ എന്നൊട് പറയുന്നത്
നിന്റെ പ്രണയത്തെക്കുറിച്ചു മാത്രം
നീ ഇല്ലെങ്കില്‍ എങ്ങിനെ എന്‍ പ്രണയം പൂര്‍ണ്ണമാകും
ഇനിയില്ല ഇതുപൊലൊരു ജീവിതം
സ്നെഹത്തിന്റെ ആഴികളിലെക്കു കരുതിവക്കുവാന്‍ വീണ്ടുമീ മൌനം മാത്രം നീ മാത്രം



ഓര്‍മ്മകള്‍ വിസ്മ്രിതിയില്‍ അലിഞ്ഞു
സ്വപ്നങ്ങള്‍ നിദ്രയെ വെടിഞ്ഞു
ഇനിയുമുറങ്ങാത്ത മൊഹമെ എന്നെ ഉണര്‍ത്താന്‍ സ്നെഹം പകരാന്‍ ഈ മരുഭൂമിയില്‍ ആരുമില്ല ആരുമില്ല
ഇട നെന്‍ജ്ജീല്‍ നിറഞ്ഞു തുളുംബും സ്നെഹം തന്നവളെ
താരാ ഗണങ്ങള്‍ക്കിടയില്‍
ആത്മാവില്‍ അലിയാന്‍ ഇനിയുമൊരു ജന്മമൊ
ഒര്‍മ്മകള്‍ വിസ്മ്ര്തിയിലായി
ഇരുളും നിഴലും ഇണ ചേര്‍ന്ന രാവില്‍
കനവുകളില്‍ വന്നവളെ ഇട നെഞ്ജില്‍ നിറഞ്ഞുതുളുംബും സ്നെഹം തന്നവളെ
പൊയ് മറഞ്ഞു നീ
നിന്റെ ഒര്‍മ്മകള്‍ നെഞില്‍ ഏറ്റി ഞാന്‍
കാണ്മതെന്നിനി നിന്‍ മുഖം കെള്‍പ്പതെന്നിനി പ്രിയമേറുമാ സ്വരം
കാത്തിരുന്നു ഞാന്‍ ഒരു നൊക്കു പിന്നെയും
കാണുവതെന്നിനി
ഇട നെഞിന്‍ മൊഹങള്‍
ഇനിയുമെന്റെ കനവേ
പെയ്തൊഴിയത്ത എന്‍ മിഴികളില്‍
സ്വയം എല്ലാം മറക്കുവാനാകില്ല
മറ്റൊരു ജന്മത്തിലാകാം അന്നും ഉറ്റവള്‍ നീ തന്നെയാകാം
ഓരൊരൊ ജന്മത്തിലും തെടും ഞാന്‍ നിന്നെ

എന്റെ പ്രണയം...

.എന്റെ പ്രണയം.....    പ്രണയം നിനക്കായ് ഞാൻ തുറന്നു വെച്ച എന്റെ ഹൃദയതന്ത്രികൾ രചിച്ച കവിത. ഇന്നും അതിലെ ഓരോ വരികളും നിനക്ക് അജ്ഞാതമാണ്. എന്റെ പ്രീയനേ എന്നും നീ അറിയും എന്റെ മൂകപ്രണയത്തിന്റെ അർത്ഥതലങ്ങളിലൂടെ എന്നു നീയൊഴുകി വരും??? ഇ൭ ആത്മസാഗരത്തിന്റെ തീരങ്ങളിൽ ഞാൻ നിന്നെയും കാത്തിരിക്കുന്നു. എന്റെ രാത്രികൾ ഇപ്പോൾ എനിക്കു പോലും അന്യമായിത്തീർന്നിരിക്കുന്നു. എത്ര രാത്രികളായി ഉറക്കം എന്നോട് പിണങ്ങിയിട്ട്. ഉറങ്ങാനാവുന്നില്ല, എന്തുകൊണ്ട്? എനിക്കും അതിനുത്തരമില്ല. അറിയില്ലായിരുന്നു ഇത്രത്തോളം എന്റെ മനസ്സ് എനിക്ക് അന്യമാകുമെന്ന്. മുന്നിൽ കാണുന്നതു ഒന്നും തന്നെ എന്നെയോ എന്റെ മനസ്സിനെയോ സ്പർശിക്കുന്നില്ല. ശരിക്കും ഇന്നു ഞാൻ എവിടെയാണ്? എന്റെ മനസ്സ് എവിടെയാണ്? ഇത്രമാത്രം ഞാൻ എന്നെ മറക്കുവാൻ കാരണമെന്താണ്? എന്താണിന്നീ മനസ്സിൻ ഭാവം?എന്റെ ചിന്തകൾ ഇന്ന് എനിക്ക് അതീതമായിത്തീർന്നിരിക്കുന്നു. ഒരു നാളും പിടി തരാതെ ഉയരങ്ങളിലേയ്ക് പൊങ്ങി പറന്നുകൊണ്ടിരിക്കുന്ന ഒരു പറവയേപ്പോലെ എന്റെ ചിന്തകൾ എന്നിൽ നിന്നും അകന്നു പൊയ്കോണ്ടിരിക്കുന്നു. എന്റെ മനസ്സിൽ സന്തോഷമാണോ സങ്കടമാണോ എന്നു പോലും എനിക്കിപ്പോൾ തിരിച്ചറിയാൻ കഴിയുന്നില്ല. ഒരാൾക്ക് അവനവന്റെ ചിന്തകൾ പോലും നഷ്ടപ്പെടുന്നത് എങ്ങിനെയാണ്? മനസ്സ ശൂന്യമായി മാറുമോ? ചിന്തകൾ പിരിഞ്ഞ മനസ്സ് മനസ്സു തന്നെയാണോ? എന്താണ് ഇ൭ അവസ്ഥയുടെ അർത്ഥം? അർത്ഥമില്ലാത്തൊരീ ജീവിതം പേറുന്ന ഇ൭ ഞാൻ പോലും എനിക്ക് ഇന്നു അന്യയാണ്. ഒരു നാളിലും പിടിതരാതെയുള്ള നെഞ്ചിന്റെ പിടച്ചിൽ എന്തുകൊണ്ടാണ്? ജീവിതത്തിന്റെ ഒരു കോണിൽ പോലും ഇത്ര അസഹ്യമായ വേദന എനിക്കുണ്ടായിട്ടില്ല. പ്രാണൻ കൊത്തിപ്പറിക്കുന്ന വേദന. ഓരോ നിമിങ്ങളിലും കാടു കയറുന്ന ചിന്തകൾ, ഞാൻ ആരാണെന്നുപോലും മറന്നു പോകുന്ന നിമിഷങ്ങൾ. പ്രണയം ഒരു ഭ്രാന്താണോ? ആണെങ്കിൽ ഇന്നു ഞാൻ ആ ഭ്രാന്തിന്റെ ആഴങ്ങളിൽ എവിടെയോ ആണ്. ഓരോ നിമിഷവും എന്റെ ഹൃദയത്തെ കാർന്നു തിന്നുന്ന ഭ്രാന്ത്. പ്രണയാർബുദം ശരിക്കും അങ്ങിനെയല്ലേ പറയണ്ടത്? നിന്നെകുറിച്ച് ചിന്തിക്കുന്ന നിമിഷങ്ങളിൽ കണ്ണിൽ നിറയുന്ന ഓരോ തുള്ളിയും അതിന്റെ ലക്ഷണങ്ങളിൽ ഒന്നാണോ? നിന്റെ മൂകതയിൽ എനിക്കുണ്ടാകുന്ന ഓരോ അസ്വസ്ഥതകളും പേരിട്ടു വിളിക്കാനാകാത്ത ഓരോ വേദനകളും ഇ൭ അർബുദത്തിന്റെ ലക്ഷണങ്ങൾ തന്നെയല്ലേ? അകന്നിരിക്കുന്ന ഓരോ നിമിഷങ്ങളും ഞാൻ എന്തൊക്കെയോ ആയിത്തീരന്നു. നിന്നോട് പറയുവാൻ ആകാതെ പറയുവാൻ അറിയാതെ എന്തെല്ലാമോ എന്നിൽ നിറഞ്ഞു നിൽക്കുന്നു. ഓരോ നിമിഷങ്ങളിലും ഞാൻ ജീവിക്കുന്നതു നിന്നിലാണ്. നിന്നിൽ മാത്രം. ഇന്നെന്റെ സ്പന്ദനങ്ങൾ നിന്റെ ഹൃദയത്തുടിപ്പുകൾ ആണ്. നിന്റെ നെഞ്ചിൽ മുഖം ചേർത്തുകിടക്കുന്ന നിമിഷങ്ങളിൽ മാത്രമാണ് ഞാൻ സ്വർഗം നേടുന്നത്. ഇവിടെ എന്റെ കിടക്കയിൽ അലസമായി കിടക്കുന്ന ഓരോ നിമിഷങ്ങളും ഞാൻ ചിന്തിക്കുന്നതു നിന്നെ കുറിച്ചു മാത്രമാണ്. ഓരോ നിമിഷവും നിന്നെക്കുറിച്ചു മാത്രം ചിന്തിക്കുന്നതു കൊണ്ടാണോ എനിക്കു ഭ്രാന്തു പിടിക്കുന്നത്. എന്തു കൊണ്ടെന്നറിയില്ല ഞാനീ ഭ്രാന്തിനെ സ്നേഹിക്കുന്നു കാരണം ഇ൭ ഭ്രാന്ത് അതെനിക്ക് നിന്നോടുള്ള പ്രണയമാണ്. നിന്നെക്കുറിച്ചുള്ള ചിന്തകളാണ് എന്നിൽ ഭ്രാന്ത് നിറയ്കുന്നത്. എനിക്ക് ഇ൭ ചിന്തകൾ ഉപേക്ഷിക്കാനാവില്ല, നിന്നെക്കുറിച്ചുള്ള ചിന്തകൾ ഇല്ലാതെ എനിക്ക് ജീവിക്കാനാകില്ല. ഞാൻ ഇപ്പോൾ ജീവിക്കുന്നത് നിന്റെ പ്രണയത്തിലാണ്. ഇന്നെന്റെ ജീവവായു നിന്റെ ഓർമ്മകളാണ്. നീ എന്നിൽ നിറഞ്ഞുനില്കുന്ന ജീവിക്കാൻ എന്നെ പ്രേരിപ്പിക്കുന്നത്. ഹൃദയത്തിൽ തുളഞ്ഞു കയറുന്ന ഇ൭ വേദന അതെനിക്ക് നിന്നോടുള്ള പ്രണയമാണ്, നീ ഒരിക്കലും കാണാതെ പോയ എന്റെ പ്രണയം. ഒരു നാളിലും എന്റെ പ്രണയത്തെ നീ തിരിച്ചറിയുന്നില്ല. എത്ര ദൂരേയ്ക് പറിച്ചെറിഞ്ഞാലും, എത്ര വെറുക്കാൻ ശ്രമിച്ചാലും നീ എന്നിലേയ്ക് തന്നെ മടങ്ങിവരുന്നു. ഒരു നിമിഷം പോലും നിന്നെ മറക്കാൻ എനിക്ക് കഴിയുന്നില്ല. എന്തുകൊണ്ട് എനിക്ക് ഉറങ്ങാൻ കഴിയുന്നില്ലെന്ന് നിനക്കറിയുമോ? ഉറങ്ങുന്ന നിമിഷങ്ങൾ പോലും നിന്നെ ചിന്തിക്കാതിരിക്കാൻ എനിക്കാവുന്നില്ല. നിന്റെ ചിന്തകൾ എന്നിൽ നിന്നും പറിച്ചു മാറ്റുന്ന ഉറക്കത്തെ ഞാൻ ഇന്നു വെറുക്കുന്നു. ഒരു നിമിഷത്തിന്റെ മയക്കം കൊണ്ടുപോലും നിന്നിൽ നിന്നു പിരിയുവാൻ എനിക്ക് കഴിയില്ല

Monday, 11 June 2018

സ്നേഹം നിറഞ്ഞ സന്തോഷം


ഈ ലോകത്തിന്‌ രക്ഷയാകുന്നത്‌ സ്നേഹം മാത്രമാണ്‌. സ്നേഹം ബന്ധങ്ങളെ ഒന്നിപ്പിക്കുന്നു. വിദ്വേഷം ഭിന്നിപ്പിക്കുന്നു. ഇഷ്ടാനിഷ്ടങ്ങള്‍ നിറഞ്ഞ, ദുരാഗ്രഹവും വെറുപ്പും നിറഞ്ഞ ജീവിതങ്ങള്‍ക്ക്‌ സമൂഹം ഒട്ടും തന്നെയില്ല. സ്നേഹം എല്ലാത്തിന്റെയും അടിസ്ഥാനമായിരിക്കണം. ഇഷ്ടാനിഷ്ടങ്ങള്‍ തിരഞ്ഞെടുക്കാന്‍ നിങ്ങള്‍ക്ക്‌ അവസരമുണ്ട്‌. സ്നേഹം അടിസ്ഥാനമാക്കിയാല്‍ ദുരാഗ്രഹത്തെ നന്മ നിറഞ്ഞ പ്രതിബദ്ധതയാക്കി മാറ്റാം, വെറുപ്പിനെ കരുതലുള്ള സ്നേഹമാക്കി മാറ്റാം. സ്നേഹമില്ലാത്ത ഹൃദയം നാശത്തിന്റെ പാതയിലാണ്‌. പുതുമകള്‍ കണ്ടെത്തുന്ന ഒരു മനുഷ്യന്‍ ജീവിതത്തിന്റെ ഓരോ നിമിഷത്തെയും സ്നേഹം കൊണ്ട്‌ നിറയ്ക്കാന്‍ ശ്രമിക്കും. എളുപ്പം പ്രതികരിക്കുന്ന ഹൃദയത്തിന്‌ മാത്രമേ വേദനയുടെ തീവ്രത തിരിച്ചറിയാന്‍ കഴിയുകയുള്ളൂ. സാധാരണഗതിയിലുള്ള വികാരപ്രതികരണത്തിന്‌ വേദനയെ ഉള്‍ക്കൊള്ളാന്‍ കഴിയണമെന്നില്ല. ബന്ധങ്ങള്‍ നിലനിര്‍ത്താന്‍ നാം വല്ലാതെ പാടുപെടുന്നു. നിങ്ങളില്‍ സ്നേഹത്തിന്റെ അംശം വളരെക്കൂടുതലുണ്ടെങ്കില്‍ നിങ്ങളുടെ പ്രയത്നങ്ങള്‍ ദിവ്യത്വം നിറഞ്ഞതാകും. അതായത്‌ പ്രയത്നങ്ങള്‍ ബുദ്ധിമുട്ട്‌ നിറഞ്ഞതാവുകയില്ല. നിങ്ങള്‍ നായ്ക്കളെ സ്നേഹിക്കുന്ന ഒരാളാണെങ്കില്‍ നായ്ക്കളുടെ എല്ലാത്തരം കളികളും ഗോഷ്ടികളും നിങ്ങള്‍ക്ക്‌ ആസ്വദിക്കാന്‍ കഴിയും. നമ്മള്‍ സ്നേഹത്തെക്കുറിച്ച്‌ സംസാരിക്കുന്നു. പക്ഷേ, മനസ്സില്‍ സ്നേഹം നിറയ്ക്കുന്നില്ല. നാം സ്നേഹത്തിലാണെന്ന്‌ നടിക്കുന്നു. നമുക്ക്‌ വളരെ തന്ത്രപൂര്‍വ്വം അഭിനയിക്കാന്‍ സാധിക്കുന്നു. വഞ്ചനയുടെ വിത്തുകള്‍ മനസ്സില്‍ സ്ഥാനം പിടിക്കുന്നു. ചതികള്‍ നിറഞ്ഞ, അഭിനയിക്കുന്ന മനസ്സ്‌ ശബ്ദങ്ങള്‍ നിറഞ്ഞതും അസ്വസ്ഥവുമാണ്‌. ഈ അസ്വസ്ഥതയെ ഇല്ലാതാക്കാന്‍ നിങ്ങള്‍ തെറ്റായ വഴികളിലൂടെ ശ്രമിക്കുന്നു. അങ്ങനെ ഈ അസ്വസ്ഥത നിങ്ങള്‍ മറ്റൊരാള്‍ക്ക്‌ കൂടി സമ്മാനിക്കുന്നു. ഇത്തരം കാര്യങ്ങള്‍ ബന്ധങ്ങളെ വല്ലാതെ ഉലയ്ക്കുന്നു. നിങ്ങള്‍ സ്നേഹം നിറഞ്ഞ ഒരാളാണെങ്കില്‍ ചതി നിറഞ്ഞ തന്ത്രങ്ങള്‍ നിങ്ങളുടെ ജീവിതത്തിലുണ്ടാവുകയില്ല. നിങ്ങള്‍ നിശബ്ദനായിരിക്കും. മനസ്സ്‌ സ്വസ്ഥത നിറഞ്ഞതായിരിക്കുകയും ചെയ്യും. ഈ നിശബ്ദത നിങ്ങളുടെ പങ്കാളിയിലേക്ക്‌ ചൊരിയുമ്പോള്‍ ശാരീരിക അടുപ്പത്തേക്കാള്‍ നിശബ്ദതയിലൂടെ സന്ദേശങ്ങള്‍ കൈമാറാന്‍ കഴിയും. ഇത്തരത്തിലുള്ള ബന്ധം കൂടുതല്‍ നല്ല ഫലങ്ങള്‍ തരുന്നതുമായിരിക്കും. യഥാര്‍ത്ഥത്തില്‍ നമ്മുടെ ജീവിതത്തില്‍ സ്നേഹമല്ല, നിറഞ്ഞുനില്‍ക്കുന്നത്‌. ആഗ്രഹങ്ങള്‍ സ്നേഹമാകുന്ന മുഖംകൂടി ധരിച്ചുകൊണ്ട്‌ നൃത്തം ചെയ്യുകയാണ്‌. യഥാര്‍ത്ഥ സ്നേഹം ഒരു തരത്തിലുള്ള വ്യവസ്ഥകളും ആവശ്യപ്പെടുന്നില്ല. "എന്റെ പ്രതീക്ഷകളെല്ലാം സാധിച്ചുതന്നാലേ ഞാന്‍ സ്നേഹം ചൊരിയൂ," എന്ന്‌ സ്നേഹം പറയുന്നില്ല. എങ്കിലുംസംഭവിക്കുന്നത്‌ ഈ രീതിയിലുള്ള സ്നേഹപ്രകടനമാണ്‌. വ്യവസ്ഥകളില്ലാത്ത സ്നേഹത്തില്‍ മാത്രമേ സ്നേഹം നല്‍കപ്പെടുന്നുള്ളൂ. വ്യവസ്ഥകള്‍ക്കനുസരിച്ച്‌ പെരുമാറുന്നതിനേക്കാള്‍, സ്നേഹം നല്‍കപ്പെടുന്നതിലൂടെ കൂടുതല്‍ സന്തോഷം കൈവരുന്നു. ഒരാള്‍ മനസ്സിന്റെ ആഴങ്ങളില്‍ നിശബ്ദത അനുഭവിക്കുമ്പോള്‍ സ്നേഹം സുഗന്ധമായി പൊട്ടിപ്പുറപ്പെടും. ഈ സ്നേഹത്തില്‍ വ്യവസ്ഥകളുണ്ടാവുകയില്ല. പൂവിന്റെ സൗരഭ്യവും ഇതുപോലെയാണല്ലോ. പൂക്കള്‍ മറ്റുള്ളവര്‍ക്ക്‌ സൗരഭ്യം നല്‍കുന്നത്‌ ഒരു രീതിയിലുള്ള വ്യവസ്ഥകള്‍ക്കനുസരിച്ചല്ലല്ലോ. സൗരഭ്യം ആര്‍ക്ക്‌ നല്‍കണം, ആര്‍ക്ക്‌ നല്‍കരുത്‌ എന്ന വ്യവസ്ഥകളുമില്ല. ഇത്തരം സാഹചര്യങ്ങളില്‍ സ്നേഹം പകര്‍ന്നുകൊടുക്കുമ്പോള്‍ മറ്റേയാള്‍ക്ക്‌ ഒരു രീതിയിലുള്ള കടപ്പാടും ഉണ്ടാകുന്നില്ല. നിങ്ങള്‍ പകര്‍ന്നുകൊടുക്കുന്ന സ്നേഹം സ്വീകരിക്കാന്‍ ഒരാള്‍ ഉണ്ടല്ലോ എന്ന ചിന്ത സത്യത്തില്‍ നിങ്ങളെ സന്തോഷിപ്പിക്കുകയാണ്‌ ചെയ്യുക. സ്നേഹത്തിന്റെ സാമ്പത്തികശാസ്ത്രം ഇതാണ്‌ - സ്നേഹം പകര്‍ന്നുകൊടുക്കുന്തോറും നിങ്ങള്‍ സ്നേഹത്താല്‍ സമ്പന്നനായിക്കൊണ്ടിരിക്കും. നിങ്ങള്‍ നിശബ്ദനായിരിക്കുമ്പോള്‍ സ്നേഹമാകുന്ന ഊര്‍ജ്ജം നിങ്ങളില്‍ അണപൊട്ടിയൊഴുകുന്നത്‌ നിങ്ങള്‍ അറിയും. ഈ ഊര്‍ജ്ജമാണ്‌ സന്തോഷം. വിദ്വേഷത്തില്‍ ഒരാള്‍ സങ്കോചിക്കുകയും സ്നേഹത്തില്‍ ഒരാള്‍ വികസിക്കുകയും ചെയ്യുന്നു. തന്ത്ര എന്ന വാക്കിനര്‍ത്ഥം വികസിപ്പിക്കുക എന്നതാണ്‌. ഇത്‌ സംസ്കൃതത്തിലെ വികസിപ്പിക്കുക എന്നര്‍ത്ഥമുള്ള തന്‍ എന്ന വാക്കില്‍ നിന്ന്‌ ഉത്ഭവിച്ചതാണ്‌. ഭയവും വിദ്വേഷവും കുടികൊള്ളുമ്പോള്‍ നിങ്ങള്‍ സ്വയം ചുരുങ്ങിപ്പോകും. മറിച്ച്‌ സ്നേഹം നിറയുമ്പോള്‍ നിങ്ങള്‍ വികാസം പ്രാപിക്കുകയും നിങ്ങള്‍ക്ക്‌ സന്തോഷം അനുഭവപ്പെടുകയും ചെയ്യുന്നു. ഈ അവസരത്തില്‍ നിങ്ങള്‍ക്ക്‌ മനസ്സിന്റെയുള്ളില്‍ പൂര്‍ണത കണ്ടെത്താന്‍ കഴിയും. അനുഗ്രഹിക്കപ്പെട്ടതുപോലെ ഊഷ്മളമായ ഒരവസ്ഥ ഉണ്ടാവുകയും ചെയ്യുന്നു. ഭിന്നതകള്‍ ഇല്ലാതാവുന്നു. ഭിന്നതകള്‍ സ്നേഹത്തിന്‌ തടസവും നിയന്ത്രണവും സൃഷ്ടിക്കുന്നു. സ്നേഹം ഭിന്നതയുടെ മതില്‍ തകര്‍ക്കുന്നു. പരിശുദ്ധമല്ലാത്ത മനസ്സ്‌ വിഭ്രാന്തികള്‍ സൃഷ്ടിക്കുന്നു. പരിശുദ്ധമായ മനസ്സ്‌ കണ്ണാടിപോലെയാണ്‌. അത്‌ എല്ലാത്തിനേയും പ്രതിഫലിപ്പിക്കുന്നു. ഇപ്പോഴുള്ള കാര്യങ്ങള്‍ നമ്മളെ ബന്ധനത്തിലാക്കുന്നില്ല. പ്രതീക്ഷകള്‍ നിറഞ്ഞ മനസ്സാണ്‌ നമ്മളെ ബന്ധനത്തിലാക്കുന്നത്‌. മാറിക്കൊണ്ടിരിക്കുന്ന കാലം ഒരു പ്രശ്നമേയല്ല. പക്ഷേ, മാറുന്ന കാലത്തെ പ്രതീക്ഷയും ആകാംക്ഷയും നിറഞ്ഞ മനസ്സുകൊണ്ട്‌ വീക്ഷിക്കുന്നതാണ്‌ പ്രശ്നം. ഇത്‌ വ്യക്തമായി മനസ്സിലാക്കുക. പരിശുദ്ധമല്ലാത്ത മനസ്സ്‌ ഒരു തടവറയാണ്‌. പരിശുദ്ധമായ മനസ്സ്‌ തുറന്ന ആകാശം പോലെയാണ്‌. പരിശുദ്ധമല്ലാത്ത മനസ്സുമായി ജീവിക്കുകയില്ല എന്ന്‌ തീരുമാനമെടുക്കുക. മോക്ഷത്തിലാണ്‌ നിങ്ങള്‍ക്ക്‌ സ്വാതന്ത്ര്യം ലഭിക്കുക, സ്വാതന്ത്ര്യമില്ലെങ്കില്‍ ജീവിതവുമില്ല

പ്രണയത്തിൻറെ സൈക്കോളജി


''ഞാനവളെ സ്നേഹിക്കുന്നുഎന്നാല്‍ എന്തുകൊണ്ട് ഞാനവളെ സ്നേഹിക്കുന്നു വെന്നതിന് എന്റെ ചിന്തക്ക് ഉത്തരമില്ല.എനിക്ക് അതറിയണമെന്നുമില്ല. എന്റെ ആത്മാവിലും ഹൃദയത്തിലും ഞാനവളെ സ്നേഹിക്കുന്നുഅത്രമാത്രം'' ഖലീല്‍ ജിബ്രാന്‍ സ്നേഹമെന്ന തീഷ്ണ വികാരം മനുഷ്യജീവിത്തിലെ മഹാരഹസ്യങ്ങളിലൊന്നാണ്. അതില്‍ പ്രണയമെന്നതോ പൂര്‍ണ്ണമായും മനസ്സിലാക്കാനോ, വിശദീകരിക്കാനോ കഴിയാത്ത, നമ്മളെ വല്ലാതെ കുഴയ്ക്കുന്ന ഒരത്ഭുത പ്രതിഭാസവും. ഏറെ വൈജാത്യങ്ങളുള്ള സ്നേഹബന്ധങ്ങള്‍ മനുഷ്യര്‍ക്കിടയില്‍ ഇന്ന് നിലനില്‍ക്കുന്നുണ്ട്. മനുഷ്യപരിണാമത്തിന്റെ ഇടയില്‍ എപ്പോഴോ ഉടലെടുത്ത പ്രണയമെന്ന വികാരാനുഭവത്തെ മേറ്റേത് സ്നേഹബന്ധങ്ങളില്‍ നിന്നും വേര്‍തിരിച്ച് കാണേണ്ടതുണ്ട്. പ്രണയമോ, പ്രണയാനുഭവങ്ങളോ ഇല്ലാത്തവരായി ആരും തന്നെയില്ല. സ്വന്തം പ്രണയത്തെ തുറന്ന് പറയാനിഷ്ടപ്പെടാതെ, പ്രണയാനുഭവങ്ങള്‍ മനസ്സില്‍ കൊണ്ടു നടക്കുന്നവരെങ്കിലും ഉണ്ടാകുമെന്നുറപ്പാണ്. മറ്റാര്‍ക്കും പങ്ക് വെച്ച് കൊടുക്കാനാകാത്ത ഒരു സ്വകാര്യ അനുഭവമായി അത് പലപ്പോഴും നമ്മുടെ മനസ്സിനെ വീര്‍പ്പുമുട്ടിച്ചുകൊണ്ടിരിക്കുന്നു. പ്രണയം പോലെ മനസ്സിന് സന്തോഷവും, ആഹ്ലാദവും തരുന്ന മറ്റൊരു വികാരാനുഭവവും ഇല്ലായെന്ന് തന്നെ പറയാം. എന്നാല്‍ എന്തുകൊണ്ടാണ് ഒരു വ്യക്തിയോട് മാത്രം വല്ലാത്ത അടുപ്പം തോന്നുന്നത്? മണിക്കൂറുകളോളം ഫോണില്‍ സംസാരിച്ചിട്ടും മതി വരാത്തത്? പ്രണയിനിയോടൊപ്പമുള്ള നിമിഷങ്ങള്‍ ഒരിക്കലും അവസാനിക്കരുതേ എന്ന് നാം ആഗ്രഹിക്കുന്നത് ? കൗതുകം നിറഞ്ഞ ഇത്തരം ചോദ്യങ്ങള്‍ ചോദിക്കാത്തവരായി ആരും തന്നെയുണ്ടാകില്ല. എന്നാല്‍ ഇത്തരം ചോദ്യങ്ങളെ പലപ്പോഴും ശാസ്ത്രീയമായ കാഴ്ചപ്പാടോടെ മനസ്സിലാക്കാനോ വിശദീകരിക്കാനോ ശ്രമിക്കാതെ വെറുമൊരു വൈകാരിക അനുഭവമായി തള്ളിക്കളയുകയാണ് പതിവ്. പ്രണയ തിരസ്‌കരണം കൊലപാതകത്തിലേക്കും, ആത്മഹത്യയിലേക്കും എത്തിച്ചേരുന്ന ആ കാലഘട്ടത്തില്‍ പ്രണയത്തെ സംബന്ധിച്ച് നിലനില്‍ക്കുന്ന പരമ്പരാഗത വിശ്വാസങ്ങളെ മാറ്റിവെച്ച് എന്തുകൊണ്ടാണ് മനുഷ്യന്‍ പ്രണയത്തിനുവേണ്ടി ജീവിതം തന്നെ അവസാനിപ്പിക്കാന്‍ തയ്യാറാകുന്നതെന്ന് ശാസ്ത്രീയമായി അന്വേഷിക്കേണ്ടതുണ്ട്.പ്രണയവും മസ്തിഷ്‌കവും. പ്രണയത്തെപ്പറ്റിയും, മനുഷ്യന്റെ ലൈംഗികതയെപ്പറ്റിയും നിരവധി പഠനങ്ങള്‍ നടത്തിയിട്ടുള്ള ആന്ത്രപ്പോളജിസ്റ്റാണ് റുട്ട്ഗ്രസ് (Rutgers) യൂണിവേഴ്സിറ്റിയിലെ ഹെലന്‍ ഫിഷര്‍ (Hellen Fisher) പ്രണയത്തിന് പിന്നിലുള്ള മസ്തിഷ്‌കത്തിന്റെ വഴിച്ചാലുകളെ കണ്ടെത്തുന്നതിനായി ഹെലന്‍ നടത്തിയ പരീക്ഷണം രസകരമാണ്. Why w-e loe എന്ന പുസ്തകത്തിലൂടെ ഹെലന്‍ തന്റെ പരീക്ഷണം വിവരിക്കുന്നുണ്ട്. ഹെലന്‍ തന്റെ പരീക്ഷണങ്ങള്‍ക്കായി തിരഞ്ഞെടുത്തത് ഒരു കൂട്ടം ഗാഢപ്രണയിതാക്കളെ തന്നെയായിരുന്നു. ഇവരെ ഓരോരുത്തരേയും കുറച്ച് സമയത്തേക്ക് അവര്‍ പ്രണയിക്കുന്ന വ്യക്തിയുടെ ഫോട്ടോയിലേക്ക് നോക്കി ഇരിക്കാന്‍ അനുവദിച്ചു. തുടര്‍ന്ന് പ്രണയ ചിന്തകള്‍ മനസ്സില്‍നിന്നു മായ്ക്കാന്‍ ചില കണക്കുകള്‍ നല്‍കി. അല്പനേരത്തിന് ശേഷം ഒട്ടും താല്പര്യമില്ലാത്ത ഒരു പരിചയക്കാരന്റെ ഫോട്ടോയാണ് നല്‍കിയത്. ഓരോ ഫോട്ടോയിലേക്കും നോക്കുമ്പോഴും മസ്തിഷ്‌കത്തില്‍ ഉണ്ടാകുന്ന വ്യതിയാനങ്ങള്‍ മാഗ്‌നറ്റിക്ക് റെസോണന്‍സ് ഇമേജിംഗ് (MRI) ഉപയോഗിച്ച് കൃത്യമായി രേഖപ്പെടുത്തിക്കൊണ്ടിരുന്നു. പ്രണയിക്കുന്ന ആളുടെ ചിത്രത്തിലേക്ക് നോക്കിയിരുന്ന കമിതാക്കളുടെ വെന്‍ട്രല്‍ ടഗ്മെന്റ് ഏരിയാ, ന്യൂക്വിയസ് അക്യുബെന്‍സ് എന്നിവ കൂടുതല്‍ പ്രവര്‍ത്തനക്ഷമമായിരുന്നുവെന്ന് കണ്ടെത്തി. കൊക്കെയിന്‍ പോലുള്ള മയക്കുമരുന്നുകള്‍ കഴിക്കുമ്പോള്‍ ഉത്തേജിതമാകുന്ന അതേ മസ്തിഷ്‌ക ഭാഗങ്ങള്‍ തന്നെയാണ് പ്രണയത്തിന് പിന്നിലെന്നും ഹെലെന്‍ കണ്ടെത്തി. പ്രണയമെന്നത് മാനസികമായ കീഴടങ്ങലിലേക്ക് എത്തിക്കുന്നതിന് പിന്നിലുള്ള മസ്തിഷ്‌ക്ക പ്രവര്‍ത്തനങ്ങളെ മുന്‍നിര്‍ത്തി പ്രണയമെന്നത് മനുഷ്യനെ മയക്കുന്ന കറുപ്പെന്ന് തന്നെ പറയേണ്ടി വരും. ആദ്യ പ്രണയത്തെ മറക്കാന്‍ കഴിയാത്തതും, ഇഷ്ടപ്പെട്ടു പോയതിനെ എന്ത് വിലകൊടുത്തും കൈക്കലാക്കാനും നമ്മെ പ്രേരിപ്പിക്കുന്നത് വെന്‍ട്രല്‍ ടെഗ്മെന്റ് ഏരിയയും ന്യൂക്വിയസ് അക്യുബെന്‍സും കൂടിച്ചേര്‍ന്നാണ്. ഈ രണ്ട് മസ്തിഷ്‌ക ഭാഗത്തിന് പുറമേ, കൗഡേറ്റ് ന്യൂക്ലിയസ് എന്ന മസ്തിഷ്‌ക ഭാഗവും പ്രണയാനുഭവങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഹെലന്‍ പറയുന്നു. പ്രണയിക്കാനുള്ള പ്രേരണ നല്കുന്ന മസ്തിഷ്‌ക ഭാഗമാണ് കൗഡേറ്റ് ന്യൂക്ലിയസ്. അനുരാഗത്തിലേക്കു നമ്മെ കൊണ്ടെത്തിക്കുന്നതിനു പിന്നില്‍ മസ്തിഷ്‌കത്തിലെ ന്യൂറോ ട്രാന്‍സ്മിറ്ററുകള്‍ ഒരു പ്രധാന പങ്കുവഹിക്കുന്നുണ്ട്.

Sunday, 10 June 2018

പ്രേമം പരിശുദ്ധമാക്കാൻ


ഓരോ മാനവനിലും നൈസർഗിക ഗുണമായി പ്രേമം കുടികൊള്ളുന്നു. പ്രേമം മാനവീകതയുടെ അസ്ഥിവാരമാണ്. എന്നാല്‍ പ്രേമം അശുദ്ധ പ്രേമമായും ശുദ്ധ പ്രേമമായും രണ്ടു തരത്തിൽ മാനവരിൽ കാണപ്പെടുന്നു. പ്രകൃതി പ്രേമി, കലാപ്രേമി , ഈശ്വര പ്രേമി, മനുഷ്യ പ്രേമി എന്നിവയൊക്കെ നല്ല പ്രേമമായി നമ്മൾ മനസിലാകിയിട്ടുള്ളതാണ്. എന്നാൽ ഇതേ പ്രേമം ഒരു ഭീകരവാദിയിലുമുണ്ട് .പക്ഷെ അത് ആശുദ്ധമായിരിക്കുന്നുവെന്നു മാത്രം. പ്രേമം സ്വന്തം ആശയത്തിനോടോ മതത്തിനോടോ രാജ്യത്തിനോടോ മാത്രമായി ഒതുങ്ങുമ്പോൾ അത് അശുദ്ധ പ്രേമമായി പരിണമിക്കുന്നതിനാലാണ് അയാൾ ഭീകരവാദം തുടങ്ങുന്നത് തന്നെ. പ്രേമം മാംസ ശരീരത്തിനോടാകുമ്പോൾ പ്രേമത്തെ കാമമെന്നു വിളിക്കേണ്ടിവരും തന്റെ ശരീരവുമായി ബന്ധമുള്ള മറ്റുള്ളവരോടാണ് പ്രേമം എങ്കിൽ അതിനെ മോഹം എന്ന് വിളിക്കും. വസ്തുക്കളോടും സാമഗ്രികളോടും പ്രേമം യോജിപ്പിക്കപ്പെടുമ്പോൾ ആ പ്രേമം ലോഭം അഥവാ ആർത്തിയായി മാറുന്നു. പ്രേമം തന്റെ കഴിവുകളോടോ താൻ ആർജിച്ച മറ്റു മിടുക്കുകളോടോ അതിരുവിട്ടു വർദ്ധിച്ചാൽ ആ പ്രേമം അഹങ്കാരമായി പരിണമിക്കും. കണ്ടില്ലേ പ്രേമം അശുദ്ധിയുടെ രൂപം പൂണ്ടു ആത്മാവിൽ പ്രവർത്തിക്കുന്നത്…… നമ്മുടെ നന്മകളെ നശിപ്പിക്കുന്ന പ്രേമവൈകല്യങ്ങളെ പരിഹരിച്ചു പ്രേമത്തിന്റെ ശുദ്ധീകരണം ചെയ്യുക എന്നതാണ് ആത്മീയതയിലൂടെ നമ്മൾ ഉദ്ദേശിക്കുന്നത്. അത്മശുദ്ധീകരണം എന്ന് പൊതുവേ പറയാറുണ്ടെങ്കിലും വാസ്തവത്തില്‍ ആത്മാവ് അശുദ്ധമാകുന്ന ഒന്നല്ല അതിനാല്‍ ആത്മാവിനെ ശുദ്ധമാകുവാനുമില്ല. ശുദ്ധമാക്കുവാനുള്ളത് ആത്മാവിലെ പ്രേമം, ശാന്തി, ശക്തി എന്നീ ഗുണങ്ങളെയാണ്. ആത്മാവിലെ പ്രേമത്തെ ശുദ്ധമാക്കുവാൻ പരിശുദ്ധ പ്രേമത്തിന്റെ സ്രോതസ്സായ പരമാത്മാവിനെ സ്മരിക്കുകയാണ് രാജയോഗ മാർഗ്ഗത്തിൽ ചെയ്യുന്നത്. ശുദ്ധമായ പ്രേമത്തിന്റെ പരിണിത ഫലമായി സമധാനവും സന്തോഷവും ജീവിതത്തിൽ കാണപ്പെടും. അശുദ്ധ പ്രേമമാകട്ടെ അശാന്തിയും അസംതൃപ്തിയെയും ജീവിതത്തിൽ വളർത്തും. അതിനാൽ നമ്മുടെ പ്രേമം പരിശുദ്ധമാക്കുവാൻ നമുക്ക് ജാഗരൂകരാകാം

സ്നേഹം പ്രകടിപ്പിക്കുക


പല സ്ത്രീകളും പറയാറുണ്ട്, 'ഞാൻ എന്റെ ഹൃദയവേദനകൾ ഭർത്താവിനോട്‌ പറയുമ്പോൾ അദ്ദേഹം അതുകേട്ട് ഒന്ന്‌ മൂളുകയല്ലാതെ തിരിച്ച്‌ ഒരാശ്വാസവാക്കുപോലും പറയാറില്ല. അല്പംപോലും സ്നേഹം എന്നോടു കാണിക്കാറില്ല.' അതിനെക്കുറിച്ച് അവരുടെ ഭർത്താക്കന്മാരോട് ചോദിച്ചാൽ അവർ പറയും, 'അങ്ങനെയല്ല, എനിക്കവളോട്‌ നിറഞ്ഞ സ്നേഹമാണ്. പക്ഷേ, അവൾക്ക് എപ്പോഴും പരാതിപറയാനേ നേരമുള്ളൂ.' ഇരുവരുടെയും ഉള്ളിൽ സ്നേഹമുണ്ടെങ്കിലും അതിന്റെ പ്രയോജനം ലഭിക്കുന്നില്ല. താമസിക്കുന്നത് നദിക്കരയിലായിട്ടും വെള്ളം കിട്ടാതെ ദാഹിച്ച്‌ മരിക്കുന്നതുപോലെയാണിത്. യഥാർഥത്തിൽ എല്ലാവരുടെയും ഉള്ളിൽ സ്നേഹമുണ്ട്. പക്ഷേ, പ്രകടിപ്പിക്കാത്ത സ്നേഹം കല്ലിനുള്ളിലെ തേൻ പോലെയാണ്. അതിന്റെ മാധുര്യം നമുക്ക്‌ രുചിക്കാൻ കഴിയില്ല. നമുക്കാർക്കും പരസ്പരം ഹൃദയം അറിയാൻ കഴിയാത്ത സ്ഥിതിക്ക് സ്നേഹം ഉള്ളിൽവെച്ചുകൊണ്ടിരുന്നാൽമാത്രം പോരാ. പുറമേക്ക് വാക്കിൽക്കൂടിയും പ്രവൃത്തിയിൽകൂടിയും പ്രകടിപ്പിക്കുകതന്നെ വേണം. പരസ്പരം ഉള്ളുതുറന്ന്‌ സ്നേഹിക്കണം. സ്നേഹം പരസ്പരം പങ്കുവയ്ക്കാൻ കഴിയണം. ഒരിക്കൽ ഒരു സന്ന്യാസി ഒരു ജയിൽ സന്ദർശിച്ചു. അവിടെയുണ്ടായിരുന്ന ജയിൽപ്പുള്ളികളുമായി അദ്ദേഹം സൗഹാർദം പങ്കുെവച്ചു. കൗമാരപ്രായക്കാരനായ ഒരു കുട്ടിയും അവരുടെ കൂട്ടത്തിൽ ഉണ്ടായിരുന്നു. അവന്‌ സംഭവിച്ച വിധിയെക്കുറിച്ചോർത്ത് അദ്ദേഹത്തിന്റെ ഹൃദയം ആർദ്രമായി. അദ്ദേഹം അവന്റെ സമീപത്തുചെന്ന് തോളിൽ സ്നേഹപൂർവം കൈെവച്ച്‌ പുറത്ത്‌ തലോടിക്കൊണ്ട്‌ ചോദിച്ചു, ''എന്റെ കുട്ടീ, ഈ കുറ്റവാളികളുടെ കൂട്ടത്തിൽ നീ എങ്ങനെ വന്നുപെട്ടു?'' അവന്റെ കണ്ണുകൾ നിറഞ്ഞുതുളുമ്പി. അവൻ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു, ''എന്റെ ചെറുപ്പത്തിൽ ആരെങ്കിലും ഇങ്ങനെ എന്റെ തോളത്ത് സ്നേഹപൂർവം ഒരു കൈവയ്ക്കാനുണ്ടായിരുന്നെങ്കിൽ, വാത്സല്യപൂർവം ഒരു വാക്ക്‌ സംസാരിക്കാൻ ഉണ്ടായിരുന്നെങ്കിൽ ഞാൻ ഇന്നിവിടെ എത്തുമായിരുന്നില്ല.'' കുഞ്ഞുങ്ങൾക്ക് ബാല്യകാലത്ത് സ്നേഹം നൽകുക എന്നത് വളരെ പ്രധാനമാണ്. സ്നേഹം സ്വീകരിച്ചും തിരിച്ചുനൽകിയും വളരാൻ അവരെ പരിശീലിപ്പിക്കണം. സ്നേഹം ഹൃദയത്തിൽ ഒളിപ്പിച്ചുവയ്ക്കാനുള്ളതല്ല, വാക്കിലും നോക്കിലും പ്രവൃത്തിയിലും പ്രകാശിപ്പിക്കാനുള്ളതാണ്. സ്നേഹമാണ് കൊടുക്കുന്നവന് വാങ്ങുന്നവനേക്കാൾ സന്തോഷം നൽകുന്ന ധനം. നമ്മുടെ കൈയിലിരുന്നിട്ടും നമ്മൾ കാണാതെപോകുന്ന ധനമാണത്. അതിനാൽ നമ്മുടെ ഉള്ളിലെ സ്നേഹത്തെ നമുക്കുണർത്താം. നമ്മുടെ ഓരോ വാക്കിലൂടെയും പ്രവൃത്തിയിലൂടെയും ചലനത്തിലൂടെയും അത് ലോകത്തിൽ പ്രകടമാകട്ടെ. ജാതിയുടെയോ മതത്തിന്റെയോ കുലത്തിന്റെയോ മതിലുകൾ കെട്ടി അതിന് തടയിടാതെ അത് സർവത്ര പരന്നൊഴുകട്ടെ. ഹൃദയങ്ങൾ പരസ്പരം പുണർന്ന് ഉള്ളിലെ ആനന്ദത്തെ ഉണർത്തുകയും പങ്കുവയ്ക്കുകയും ചെയ്യട്ടെ. സ്നേഹം എല്ലാ ജീവജാലങ്ങളെയും തഴുകിയൊഴുകട്ടെ. അപ്പോൾ ഈ ഭൂമിയും നമ്മുടെ ജീവിതവും ധന്യമാകും.

Friday, 8 June 2018

ഒരു കത്തെഴുതാം പ്രേമലേഖനം


പ്രിയപ്പെട്ട കൂട്ടുകാരീ, നിന്റെ കത്തുകിട്ടി. അവിടെ എല്ലാവർക്കും സുഖമെന്നറിഞ്ഞതിൽ സന്തോഷം. ഇവിടെയും എല്ലാവർക്കും സുഖം തന്നെ……….. ഓർമ്മയിലുണ്ടോ ഇങ്ങനെ നീണ്ടുപോവുന്ന അക്ഷരങ്ങൾ കോർത്തിണക്കിയ ചില സ്‌നേഹവിശേഷങ്ങൾ. സ്‌കൂൾ അവധിക്കാലത്ത് തേടിയെത്തിയിരുന്ന നീല നിറമുള്ള ആ ഇൻലന്റിൽ അക്ഷരങ്ങൾ കുനുകുനെ എഴുതിപ്പിടിപ്പിച്ചിരുന്നത്. എഴുതിത്തീർക്കാൻ ഇടയില്ലാത്തതിനാൽ ചിലപ്പോഴൊക്കെ വിശേഷങ്ങൾ അതിനുള്ളിൽ കടലാസിലും എഴുതിനിറച്ചിരുന്നു.പോസ്റ്റ്മാന്റെ വരവും കാത്ത് മുറ്റത്തേക്ക് കണ്ണുംനട്ടിരുന്ന ആ കാലം ചിലർക്ക് സൗഹൃദത്തിന്റെ സ്‌നിഗ്ധതയാണെങ്കിൽ മറ്റ് ചിലർക്ക് പ്രണയത്തിന്റെ സുഗന്ധം നിറഞ്ഞതാണ്. ആദ്യത്തെ കത്ത് അക്ഷരങ്ങൾ കൂട്ടിയെഴുതാൻ പഠിച്ചുതുടങ്ങിയ കാലത്ത് ക്രിസ്മസ് ആശംസാ കാർഡുകളിലൂടെയായിരുന്നു നമ്മളിൽ ഭൂരിഭാഗവും പോസ്റ്റ്ഓഫീസുകളെക്കുറിച്ചറിഞ്ഞത്. ക്രിസ്മസിനും പുതുവത്സരത്തിനും പ്രിയപ്പെട്ടവർക്ക് ആശംസകളയയ്ക്കാൻ അച്ഛനോ അമ്മയോ നമുക്കൊപ്പം ഇരുന്ന് വിലാസങ്ങൾ പറഞ്ഞുതന്നു. പെറുക്കിപ്പെറുക്കിയെഴുതി അക്ഷരങ്ങൾ കൂട്ടിച്ചേർത്തെഴുതി അന്ന് അയച്ചിരുന്ന ആ ആശംസകൾ കയ്യിൽകിട്ടുമ്പോൾ അത് ലഭിക്കുന്നവർക്കുണ്ടാവുന്ന സന്തോഷമായിരുന്നു നമ്മുടെ ഏറ്റവും വലിയ തൃപ്തി. തിരികെവരുന്ന ആശംസാകാർഡുകൾ നിധി പോലെ സൂക്ഷിച്ചുവയ്ക്കാത്തവർ ചുരുക്കമായിരിക്കും. സ്‌കൂൾ കോളേജ് ഓട്ടോഗ്രാഫുകൾ സൂക്ഷിച്ചുവച്ചിരിക്കുന്ന അലമാരയോ കാൽപ്പെട്ടിയോ ഒക്കെ തിരഞ്ഞു നോക്കൂ,ഇപ്പോഴുമുണ്ടാവും അമൂല്യസമ്പത്തായി കരുതുന്ന ചില ആശംസാകാർഡുകൾ. നിന്നോടെനിക്കു പറയാനുള്ളത്… അച്ഛനുമമ്മയ്ക്കുമൊപ്പമിരുന്ന് അപ്പൂപ്പനോ അമ്മൂമ്മയ്‌ക്കോ ഒക്കെ കത്തെഴുതിയിരുന്ന പ്രായം മെല്ലെ കടന്നു പോയി. സ്‌കൂളിലെ കൂട്ടുകാരായിരുന്നു പിന്നെയെല്ലാം. ഓണം,ക്രിസ്മസ് അവധികൾ പെട്ടന്നങ്ങ് കടന്നുപോവും. പക്ഷേ,വല്യ അവധി അങ്ങനെയല്ല. രണ്ടുമാസം നീങ്ങാൻ വലിയ പ്രയാസമാണ്. ഫോണുകൾ അങ്ങുമിങ്ങും ചിരുക്കും വീടുകളിലേ ഉണ്ടാവൂ. വിളിക്കാമെന്ന് വച്ചാൽ പോലും എന്തോരം വിശേഷങ്ങൾ പറയാനാവും!! പിന്നെ ഒരേ ഒരു മാർഗമേ ഉള്ളൂ,എഴുതിയെഴുതി വിശേഷങ്ങൾ നിറച്ച് കത്തയയ്ക്കുക. അവധിക്കാല വിശേഷങ്ങളെഴുതിയും അടുത്ത അധ്യയനവർഷത്തെക്കുറിച്ചുള്ള ആശങ്കകളും ആകുലതകളും പങ്കുവച്ചും അതങ്ങനെ നീണ്ടുപോവും.ഹൈസ്‌കൂൾ കാലഘട്ടത്തിലെ എഴുത്തിനിടയിൽ ആ വരികൾക്കിടയിൽ ഒളിപ്പിച്ച വേറെയും ചില വിശേഷങ്ങളുണ്ടാവും. പ്രിയപ്പെട്ട കൂട്ടുകാരിക്ക് അല്ലെങ്കിൽ കൂട്ടുകാരന് മാത്രം അറിയാവുന്ന ഒരു രഹസ്യത്തെക്കുറിച്ച്.സ്വപ്‌നങ്ങളിൽ വന്ന് ഒരാൾ പങ്കുവച്ച വിശേഷങ്ങളെക്കുറിച്ച്.വീട്ടുകാരുടെ കയ്യിലാണ് കത്ത് കിട്ടുന്നതെങ്കിലും തട്ടുകേട് കൂടാതിരിക്കാൻ ഒപ്പിയ്ക്കുന്ന ചില സൂത്രപ്പണികളുമുണ്ടാവും.വിളിപ്പേരുകൾ,കോഡ് ഭാഷകൾ ഒക്കെ. ഇത് വായിക്കുമ്പോൾ മനസ്സിൽ നിന്ന് ചുണ്ടിലേക്ക് പടരുന്ന ആ പുഞ്ചിരി ഓർമ്മിപ്പിക്കുന്നതും അത്തരമൊരു കുസൃതിയെക്കുറിച്ചല്ലേ!! പ്രണയം നിറഞ്ഞ ആ വരികൾ… കൗമാരം പ്രണയത്തിന്റെ കൊടിയേറ്റകാലമാണ്. അതുകൊണ്ടു തന്നെ എഴുത്തുകൾക്കും ഉത്സവച്ഛായ ഉണ്ടാവും. പ്രിയപ്പെട്ട ആ ആൾക്കു വേണ്ടി ഹൃദയം തുറക്കുമ്പോൾ എഴുതിയാലും മതി വരില്ല. ആഴ്ച തോറും മുടങ്ങാതെ പോസ്റ്റ് ഓഫീസിലേക്ക്. ഉറക്കമിളച്ചിരുന്ന് കോറിയിടുന്ന അക്ഷരങ്ങൾക്ക് ഹൃദയത്തിന്റെ ഭാഷയായിരുന്നു.എത്ര കാലം കഴിഞ്ഞാലും ആർദ്രത നഷ്ടപ്പെടാത്ത എന്തോ ഒരു മാന്ത്രികത ആ കത്തുകൾക്കുണ്ടായിരുന്നു. ഇന്നിപ്പോ അത്തരം കത്തുകളില്ല. ഇൻലന്റും കാർഡും പോസ്റ്റ് കവറും നമ്മുടെയൊന്നും ജീവിതത്തിന്റെ ഭാഗമല്ലാതായിക്കഴിഞ്ഞു. പകരം ഇന്റർനെറ്റും ജി മെയിലും വാട്‌സ് ആപും ഫേസ്ബുക്കും ട്വിറ്ററുമൊക്കെ വന്നു. എത്ര അകലെയുള്ള ആളെയും ഞൊടിയിടപോലും വൈകാതെ നമ്മളിലേക്ക് എത്തിക്കുന്ന ഈ സംവിധാനങ്ങൾക്ക് ദിവസങ്ങൾ കാത്തിരുന്ന് കിട്ടുന്ന കത്ത് സമ്മാനിക്കുന്ന സ്‌നേഹവും സന്തോഷവും നല്കാനാവുമോ? അതുകൊണ്ടു തന്നെയല്ലേ നമ്മളൊക്കെ ഇടയ്ക്ക് അറിയാതെ ആഗ്രഹിച്ചു പോവുന്നത്,കളങ്കമില്ലാത്ത സ്‌നേഹത്തിന്റെ ഊഷ്മളതയുമായി ഒരു കത്ത് നമ്മളെ തേടിയെത്തിയിരുന്നെങ്കിലെന്ന്!!