നിങ്ങള്‍ പരസ്പരം സ്‌നേഹത്തിലാണോ എന്നറിയാന്‍ ചില എളുപ്പമാര്‍ഗ്ഗങ്ങളുണ്ട്.
എത്രകാലമായി ഒരുമിച്ച് ജീവിക്കുന്നു. എപ്പോഴൊക്കെയോ സ്‌നേഹിക്കുന്നതായും സ്‌നേഹിക്കപ്പെടുന്നതായും തോന്നിയിട്ടുണ്ട്. എങ്കിലും ചില നേരങ്ങളില്‍ സംശയം തോന്നിയിട്ടുണ്ട്. സ്‌നേഹിക്കുന്നുണ്ടോ..സ്‌നേഹിക്കപ്പെടുന്നുണ്ടോ? ഉള്ളില്‍ പലപ്പോഴും അത്തരം സംശയങ്ങള്‍ നീറ്റലുണ്ടാക്കുന്നുണ്ടോ. എങ്കില്‍ നിങ്ങള്‍ പരസ്പരം സ്‌നേഹത്തിലാണോ എന്നറിയാന്‍ ചില എളുപ്പമാര്‍ഗ്ഗങ്ങളുണ്ട്.
നിങ്ങള്‍ ചെയ്യുന്നതെല്ലാം സന്തോഷത്തോടെയായിരിക്കും
ഇണയ്ക്ക് വേണ്ടി ചെയ്യുന്നതെല്ലാം സന്തോഷത്തോടെയാണോ? ആത്മാര്‍ത്ഥമായി ഒന്നാലോചിച്ചുനോക്കൂ. മറ്റെയാള്‍ ചോദിച്ചതുകൊണ്ടോ ആവശ്യപ്പെട്ടതുകൊണ്ടോ അല്ലെങ്കില്‍ ചെയ്തുകൊടുത്തില്ലെങ്കില്‍ മോശമാവില്ലേ എന്ന് വിചാരിച്ചുകൊണ്ടോ മടുപ്പോടെയോ ദേഷ്യത്തോടെയോ.. ഇങ്ങനെ പലവിധത്തിലും നമുക്ക് ഒരേ കാര്യം ചെയ്യാം..സ്‌നേഹത്തോടെയും സന്തോഷത്തോടെയുമാവാം.
ഇണയ്ക്ക് വേണ്ടി ചെയ്യുന്നതെല്ലാം സന്തോഷത്തോടെയാണോ? ആത്മാര്‍ത്ഥമായി ഒന്നാലോചിച്ചുനോക്കൂ.
ചെയ്തുകൊടുത്തതുകൊണ്ട് മാത്രമായില്ല കാര്യങ്ങള്‍. ഇതില്‍ സന്തോഷത്തോടെ ചെയ്യുന്നവ മാത്രമേ നിങ്ങള്‍ ഇണയെ സ്‌നേഹിക്കുന്നു എന്നതിന്റെ അടയാളമാവൂ. പഴി പറഞ്ഞും ശപിച്ചും മുറുമുറുത്തും ചെയ്യുന്നവയൊന്നും നിങ്ങള്‍ സ്‌നേഹിക്കുന്നു എന്നതിന്റെ തെളിവേ അല്ല. തിരികെ ഒന്നും കിട്ടാതെ വരുമ്പോഴും ഇണയ്ക്ക് വേണ്ടതെല്ലാം ചെയ്തുകൊടുക്കാന്‍ സന്തോഷപൂർവം തയാറാകുന്നിടത്ത് നിങ്ങള്‍ക്ക് തീര്‍ച്ചയായും ആ വ്യക്തിയോട് സ്‌നേഹമുണ്ട്.
എപ്പോഴും ചിന്തിക്കുന്നത് ആ വ്യക്തിയെക്കുറിച്ചായിരിക്കും
ഊണിലും ഉറക്കത്തിലും ഉണര്‍വിലും നിദ്രയിലുമെല്ലാം നിങ്ങള്‍ മറ്റാരെയും ഓര്‍മ്മിക്കുന്നില്ല. നിങ്ങളുടെ പങ്കാളിയെക്കുറിച്ച് മാത്രം. പങ്കാളിക്ക് മാത്രം ചുറ്റും കറങ്ങിക്കൊണ്ടിരിക്കുന്ന ഗ്രഹമായി മാറുന്നുവെങ്കില്‍, നിങ്ങള്‍ എടുക്കുന്ന ചെറുതും വലുതുമായ ഏതൊരു തീരുമാനവും അയാളെ കൂടി ഓര്‍മ്മിച്ചുകൊണ്ടുള്ളതാണെങ്കില്‍, ആ വ്യക്തിയുടെ സന്തോഷത്തെ പ്രധാനമായി കണ്ടുകൊണ്ടുള്ളതാണെങ്കില്‍ നിങ്ങള്‍ ആ വ്യക്തിയെ സ്‌നേഹിക്കുന്നുണ്ട്.

No comments:
Post a Comment