Followers

Friday, 8 June 2018

ഒരു ബദവീ കാമുകന്റെ കഥ
ഖലീഫ മഹ്ദി ഒരിക്കല്‍ ഹജ്ജിന് പോവുന്ന വഴിയില്‍ ഭക്ഷണം കഴിക്കാനും വിശ്രമിക്കാനുമായി ഇറങ്ങിയപ്പോള്‍ ഒരാള്‍ മുമ്പില്‍ വന്ന് ഞാനൊരു കാമുകനാണെന്ന് ഉറക്കെ വിളിച്ചു പറഞ്ഞു. അതുകേട്ട ഖലീഫ കാര്യം തിരക്കി. അയാള്‍ പറഞ്ഞു. 'ഞാനെന്റെ അമ്മാവന്റെ മകളെ പ്രണയിക്കുന്നു. പക്ഷെ ഞാനൊരു സങ്കരവര്‍ഗക്കാരനും (ഉപ്പ അറബിയും ഉമ്മ അനറബിയും) ആയതിനാല്‍ അവര്‍ക്കെന്നെ പറ്റിയില്ല'. അപ്പോള്‍ തന്നെ മഹ്ദി ഒരു പരിചാരകനെ വിട്ട് ആ പെണ്‍കുട്ടിയുടെ പിതാവിനെ വിളിച്ചു വരുത്തി കാര്യം തിരക്കി. അപ്പോള്‍ ആ പിതാവ് പറഞ്ഞത് സങ്കര ഇനത്തില്‍ പെട്ടവരെ ന്യൂനതയുള്ളവരായിട്ടാണ് നമ്മള്‍ കണക്കാക്കുന്നത് എന്ന മറുപടിയായിരുന്നു. അപ്പോള്‍ മഹ്ദി അയാളോട് പറഞ്ഞു. 'ഇരുപതിനായിരം ദിര്‍ഹത്തിന് ഇയാളെ താങ്കളുടെ മകള്‍ക്ക് കെട്ടിച്ചുകൊടുക്കുക. അതില്‍ പതിനായിരം ദിര്‍ഹം മഹ്‌റും പതിനായിരം ദിര്‍ഹം ഇയാളുടെ ന്യൂനതക്കുള്ള പരിഹാരവുമാണ്.

ദൈവഭക്തിയും സദാചാര ബോധവും കൊണ്ട് കടിഞ്ഞാണിട്ട പ്രണയത്തില്‍ തെറ്റില്ല. പക്ഷെ ആ സ്‌നേഹം നിയമാനുസൃതമായി അംഗീകരിക്കുന്ന വിവാഹത്തിലൂടെ സാക്ഷാല്‍ക്കരിക്കേണ്ടതാണ്. അല്ലാത്ത പക്ഷം നോമ്പനുഷടിച്ച് സദാചാരം നിലനിര്‍ത്തണമെന്നാണ് പ്രവാചകാഹ്വാനം.

No comments:

Post a Comment