സ്നേഹം എന്നാല്‍ എന്താണ്?
എന്റെ സുഹൃത്തും ബ്ലോഗറുമായ ശ്രീജ എന്‍. എസ്. അവരുടെ ഏറ്റവും പുതിയ കഥയായ സ്വപ്നാടനത്തില്‍ എഴുതുന്നു-
"സ്നേഹം എന്നാല്‍ എന്താണ്? പല തവണ പല ആവര്‍ത്തി സ്വയം ചോദിച്ചു പല തരം ഉത്തരങ്ങളില്‍ എത്തിചേര്‍ന്നിട്ടുണ്ട്. ഒരുപാട് അടുപ്പം തോന്നിയവരോട് പലപ്പോഴായി ചോദിച്ചിട്ടുണ്ട് സ്നേഹമെന്നാല്‍ നിങ്ങള്ക്ക് എന്താണെന്നും, ആരോടാണ് ഏറ്റം സ്നേഹമെന്നും. മനസ്സ് നിറയുന്ന ഒരു ഉത്തരം, ഇനിയോരാവര്‍ത്തി ഇതേ ചോദ്യം ആവര്‍ത്തിക്കാതെ ഇരിക്കുവാന്‍ മാത്രം സംതൃപ്തി നല്‍കിയ ഒന്നും ഉണ്ടായില്ല എന്നതാണ് നേര്. നമ്മള്‍ കണ്ടിട്ടുള്ള സ്നേഹം ഏറിയ കൂറും ഒരു ഉടമ്പടി പോലെ ആണ്..നോക്ക് എനിക്കിതൊക്കെ വേണം, അതൊക്കെ നീ നല്‍കുന്നതിനാല്‍ എനിക്ക് സ്നേഹമാണ്. തിരിച്ചും ഏകദേശം കാര്യങ്ങള്‍ ഇങ്ങനെ ഒക്കെ തന്നെ..ആ പറഞ്ഞതൊക്കെ എനിക്ക് സമ്മതം, എന്റെ ചില ആവശ്യങ്ങള്‍ ഉണ്ട് അത് കൂടെ സാധിച്ചു തരു .അപ്പോള്‍ സ്നേഹം പൂര്‍ണ്ണമായി..ഇത്തരം വ്യവസ്ഥകള്‍ ഇല്ലാത്ത സ്നേഹത്തെ തേടിയല്ലേ നമ്മള്‍ എല്ലാവരും അലയുന്നത്. ജീവന്റെ ഒറ്റ കോശം ആയിരുന്നപ്പോള്‍ തുടങ്ങുന്ന ഒരു തിരച്ചില്‍ ആണത്..മരണത്തിനു അപ്പുറത്തെയ്ക്കും നീളുന്നു എന്ന് ഞാന്‍ കരുതുന്ന ഒന്ന്. അവസാനിക്കാത്ത ദാഹവും അന്വേഷണവും."
ശ്രീജയുടെ ഈ അന്വേഷണത്തെ എന്റേതായ ചില സങ്കല്‍പ്പങ്ങളിലേക്ക് എത്തിക്കുകയാണ് ഞാന്‍ ഈ കുറിപ്പിലൂടെ. തീര്‍ച്ചയായും നിങ്ങള്‍ക്കും നിങ്ങളുടേതായ ഉത്തരങ്ങള്‍ ഉണ്ടാകും.
സ്നേഹത്തെ പറ്റി പറയും മുമ്പേ ഇഷ്ടത്തെ പറ്റി പറയണം എന്നു ഞാന്‍ വിചാരിക്കുന്നു. ഇഷ്ടപ്പെടുമ്പോഴാണ് സ്നേഹം തുടങ്ങുന്നത്. എന്നു കരുതി ഇഷ്ടപ്പെട്ടതിനെ എല്ലാം സ്നേഹിക്കണം എന്നില്ല. എനിക്ക് റോസാപ്പൂ ഇഷ്ടമാണ് എന്നു പറയുമ്പോള്‍ ഞാന്‍ അതിനെ സ്നേഹിക്കുകയല്ല. അതിനെ കാണുവാനും തലയില്‍ ചൂടാനും എന്റെ മേശപ്പുറത്തെ പൂപാത്രത്തില്‍ വെക്കുവാനും ഇഷ്ടപ്പെടുന്നു എന്നൊക്കെയാണ്. ഞാന്‍ പൂവിനെ അറിയുന്നില്ല. അതിന്റെ ഗുണങ്ങളെ ഞാന്‍ ഇഷ്ടപ്പെടുകയും ആ ഗുണങ്ങളെ എന്റെ സ്വന്തമാക്കുകയും ചെയ്യുന്നു എന്നു മാത്രം. പൂവിന്റെ നൈസര്‍ഗ്ഗികമായ ഇച്ഛകളെ ഞാന്‍ മനസ്സിലാക്കുന്നില്ല. എനിക്കതിന്റെ ആവശ്യവുമില്ല. ഞാന്‍ ഇഷ്ടപ്പെടുകയാണ്. ഇഷ്ടപ്പെട്ടതിനെ ഞാന്‍ എന്റെ സ്വന്തമാക്കുകയാണ്, എന്റെ അനുഭവമാക്കുകയാണ്.
നമ്മുടെ ചുറ്റും നാം സ്നേഹം എന്നു വിളിക്കുന്ന വ്യവഹാരങ്ങള്‍ പലതും ഇപ്രകാരം ആണ്. അവന് അവളെ സ്നേഹമാണ് എന്നു പറയുന്നതിനേക്കാള്‍ അവന് അവളെ ഇഷ്ടമാണ് എന്നു പറയുന്നതാകും ഉചിതം. അവന്റെ ഇഷ്ടങ്ങള്‍ സഫലീകരിക്കാനുള്ളതാണ് അവള്‍ എന്നേ ഇവിടെ അര്‍ത്ഥമുള്ളൂ. അവള്‍ക്ക് തന്റേതു പോലെ സ്വപ്‌നങ്ങള്‍ ഉണ്ടെന്നും, ചിന്തിക്കുന്ന ഒരു മനസ്സുണ്ടെന്നും, വ്യക്തിത്വമുണ്ടെന്നും അവന്‍ മറന്നു പോകുന്നു. അവന്‍ അവളുടെ അഴകുള്ള കണ്ണുകള്‍ കാണുകയും ആ കണ്ണുകളുടെ ആഴത്തില്‍ നോക്കാതെ ഇരിക്കുകയും ആ കണ്ണുകള്‍ പറയുന്നത് എന്തെന്ന് കേള്‍ക്കാതെ ഇരിക്കുകയും ചെയ്യുന്നു. കാരണം അവന്‍ അവളുടെ കണ്ണുകളെ ഇഷ്ടപ്പെടുക മാത്രം ചെയ്യുന്നു. ശില്‍പ്പ സൗന്ദര്യം ആസ്വദിക്കുന്ന കാഴ്ച്ചക്കാരനെപ്പോലെ ആണ് പലപ്പോഴും നമ്മള്‍. ശില്‍പ്പത്തിന്റെ അംഗ സൌന്ദര്യത്തില്‍ മാത്രം ആകൃഷ്ടമാകുകയും അതിന്റെ ചിന്തയിലേക്ക് പോകാതിരിക്കുകയും ചെയ്യുന്നു.
സ്നേഹം ഇഷ്ടമല്ല. ഇഷ്ടമായതിനെയാണ് നാം സ്നേഹിക്കുക. അപ്പോള്‍ ഇഷ്ടം ഒരു തുടക്കമാണ് എന്നു പറയാം. ഇഷ്ടത്തില്‍ നിന്നും സ്നേഹത്തിലേക്ക് ഒരുപാട് ദൂരമുണ്ട്. ഞാന്‍ എന്റെ പട്ടിക്കുഞ്ഞിനെ സ്നേഹിക്കുന്നു എന്നു പറയുമ്പോള്‍ എന്റെ ഇഷ്ടങ്ങള്‍ക്ക് വേണ്ടിയല്ല. എന്റെ ഇഷ്ടങ്ങള്‍ സുഖങ്ങള്‍ എന്നിവയ്ക്ക് ഒരു പട്ടിക്കുഞ്ഞു അനാവശ്യമാണ്. ഞാന്‍ പട്ടിക്കുഞ്ഞിനു വേണ്ടി എന്റെ സമയം നീക്കി വെക്കുന്നു. അതിനെ തീറ്റുന്നു, കുളിപ്പിക്കുന്നു, അതിനോടോത്ത് കളിക്കുന്നു, ഉറക്കുന്നു. അതിന്റെ കണ്ണുകളിലെ സന്തോഷത്തില്‍ കുസൃതിയില്‍ ഞാന്‍ എന്റെ സന്തോഷം കണ്ടെത്തുന്നു. അവിടെ പട്ടിക്കുഞ്ഞിന്റെ സന്തോഷം എന്റെ സന്തോഷമായി മാറുന്നു. താന്‍ ഇഷ്ടപ്പെടുന്ന വ്യക്തിയുടെ സന്തോഷവും ദുഃഖവും തന്റേതു കൂടെ ആകുകയും തന്റെ ഹൃദയം ആ ഹൃദയത്തോടൊപ്പം മിടിക്കുവാന്‍ തുടങ്ങുകയും ചെയ്യുമ്പോള്‍ നിങ്ങള്‍ സ്നേഹത്തില്‍ ആയെന്നു പറയാം. അപ്പോള്‍ നിങ്ങള്‍ സ്നേഹിക്കുന്ന വ്യക്തിക്ക് മുറിഞ്ഞാല്‍ നിങ്ങള്‍ക്കും മുറിയുന്നു. നിങ്ങളുടെ മനസ്സ് അവനെ അല്ലെങ്കില്‍ അവളെ പ്രതി വ്യാകുലപ്പെടുന്നു. നിങ്ങളുടെ വേദന സുഖം എല്ലാം നിങ്ങള്‍ മറന്നു പോകുന്നു. നിങ്ങളുടെ ശരീരം മറ്റൊരാളുടെ ശരീരമായി മാറുന്നു. നിങ്ങള്‍ നിങ്ങളെ സമര്‍പ്പിച്ചിരിക്കുന്നു. സമര്‍പ്പണത്തിലുള്ള ആനന്ദം മാത്രമാണിവിടെ. സ്നേഹിക്കുക എന്നാല്‍ സമര്‍പ്പണമാണ്.
സ്നേഹം ലഭിക്കേണ്ട ഒന്നാണ് എന്ന് പലരും കരുതുന്നു. അങ്ങനെ കരുതുന്നവര്‍ സ്നേഹത്തെ അറിയുന്നില്ല. ഞാന്‍ സ്നേഹിക്കപ്പെടുന്നില്ല എന്നാണ് പലരുടേയും പരാതി. എന്നാല്‍ ഞാന്‍ പറയുന്നു. സ്നേഹം ലഭിക്കേണ്ട ഒന്നല്ല. നല്‍കേണ്ട ഒന്നാണ്. നിങ്ങള്‍ സ്നേഹിക്കുകയാണ്
আমি আপনার ধ্রুবক পোস্টগুলির গুণমান দ্বারা সত্যই অবাক হয়েছি You আপনি সত্যই একজন প্রতিভা, আমি এই জাতীয় ব্লগের নিয়মিত পাঠক হতে পেরে নিজেকে অনেক ধন্যবাদ বলে ধন্যবাদ জানাই..আমি সত্যিই আপনার সাইটের নকশা এবং বিন্যাস উপভোগ করছি। এটি চোখে দেখতে খুব সহজ যা আমার এখানে আসতে এবং প্রায়শই ঘন ঘন দেখা করতে অনেক বেশি আনন্দদায়ক করে তোলে। আপনি কি আপনার থিমটি তৈরি করতে ডিজাইনার নিয়োগ দিয়েছেন? চমৎকার কাজ!
ReplyDeleteOnlinekaj.com
ভিটমেট plz sir Don't delate my comment, It’s dependent my future Thank you Mobile price bd