വിവാഹത്തിന് മുമ്പുള്ള പ്രണയം അനുവദനീയമാണോ നിഷിദ്ധമാണോ എന്ന് നിരന്തരം ചോദ്യങ്ങളുയരാറുണ്ട്. വിവാഹം കഴിക്കാനൊരുങ്ങുന്നവരുടെ വൈവാഹികജീവിത വിജയത്തെ അത്തരം പ്രണയം സഹായിക്കുമോ, ആകര്‍ഷണവും പ്രണയവും രണ്ടും രണ്ടാണോ തുടങ്ങിയ തീര്‍ത്താല്‍ തീരാത്ത സംശയങ്ങള്‍.
പ്രണയമെന്ന വികാരം
ഹൃദയത്തില്‍ നിന്നുയിര്‍കൊള്ളുന്ന നൈസര്‍ഗിക വികാരമാണ് പ്രണയം. മനുഷ്യന്റെ നിയന്ത്രണ സീമക്കപ്പുറം ദൈവകരത്താല്‍ നിയന്ത്രിക്കപ്പെടുന്നതാണത്.
ശുഐബ് നബിയുടെ പുത്രി, മനസില്‍ പതിഞ്ഞ സ്‌നേഹം കാരണം മൂസാനബിയില്‍ ആകൃഷ്ടയായ ചരിത്രം ഖുര്‍ആന്‍ നമുക്ക് പറഞ്ഞു തരുന്നു. ആ സ്‌നേഹത്തിന്റെ പരിണിതിയെന്നോണം അദ്ദേഹത്തിന്റെ സ്വഭാവഗുണങ്ങളെക്കുറിച്ച് വാചാലയായ തന്റെ മകള്‍ക്ക് മൂസാ നബിയെ വരനായെടുക്കാന്‍ ശുഐബ് നബി തുനിയുന്നു. ജീവിതത്തിലെ പത്ത് വര്‍ഷങ്ങള്‍ അവളുടെ സ്‌നേഹത്തിന്റെ വഴിയില്‍ ചെലവഴിച്ചു മൂസാ പ്രവാചകന്‍. ഏറ്റവും അമൂല്യമായ സമ്പത്ത് പ്രണയമാണെന്ന തിരിച്ചറിവില്ലായിരുന്നെങ്കില്‍ അദ്ദേഹം അവിടെ ദീര്‍ഘ കാലം കഴിയുമായിരുന്നില്ലല്ലോ.
'പരസ്പരം പ്രണയിച്ചവര്‍ക്കിടയില്‍ വിവാഹമാണ് പരിഹാരം' എന്ന ശ്രദ്ധേയമായ വചനത്തിലൂടെ, പ്രണയത്തീയണക്കാന്‍ വിവാഹത്തിലൂടെ മാത്രമേ സാധിക്കൂ എന്ന് പ്രവാചകന്‍ പഠിപ്പിച്ചിട്ടുണ്ട്. താന്‍ പ്രണയിച്ച ബരീറയില്‍ നിന്നും അവഗണന നേരിട്ടപ്പോള്‍ നബിയുടെയടുത്ത് തീരുമാനത്തിനായെത്തിയ മുഗീസിന് വേണ്ടി നബി ഒരു ശുപാര്‍ശകനായിരുന്നു. ആ സംഭവം ഹദീസില്‍ ഇങ്ങനെ കാണാം. കരഞ്ഞു കലങ്ങിയ കണ്ണുമായി ബരീറക്കു പിന്നാലെ അവളുടെ പ്രിയതമന്‍ മുഗീസ് (അദ്ദേഹം ഒരു അടിമയായിരുന്നു) നടക്കുന്നത് കണ്ട നബി (സ) ഇബനു അബ്ബാസിനോടു ചോദിച്ചു. 'അല്ലയോ ഇബ്‌നുഅബ്ബാസ്, മുഗീസിന് ബരീറയോടുള്ള സ്‌നേഹവും ബരീറക്ക് മുഗീസിനോടുള്ള ഈര്‍ഷ്യവും താങ്കള്‍ കാണുന്നില്ലെ'? എന്നിട്ട് നബി ബരീറയോടു പറഞ്ഞു. 'ഭവതി അദ്ദേഹത്തെിലേക്ക് ചെന്നിരുന്നെങ്കില്‍ നന്നായിരുന്നു'. അപ്പോള്‍ അവള്‍ നബിയോടു ചോദിച്ചു 'അല്ല പ്രവാചകരേ അങ്ങ് എന്നോട് ആജ്ഞാപിക്കുകയാണോ?' അപ്പോള്‍ നബി പറഞ്ഞു. 'അല്ല ഞാന് ശിപാര്‍ശകനായി എന്ന് മാത്രം'. അപ്പോള്‍ ബരീറ 'പറഞ്ഞു എനിക്കദ്ദേഹത്തെ ഇഷ്ടമല്ല'.
കള്ളനാണെന്ന് മുദ്രകുത്തപ്പെട്ട് പിടിയിലായ ഒരടിമയെ അലി(റ)വിന്റെ സന്നിധിയില്‍ ഹാജരാക്കപ്പെട്ടു. എന്താണ് വിഷയമെന്ന് അലി (റ) ആരാഞ്ഞപ്പോള്‍ അയാള്‍ കവിതയിലൂടെ തന്റെ നിരപരാധിത്തം തെളിയിക്കുകയായിരുന്നു. 'പ്രണയ പരവശാനായി, ഞാനേറെ സ്‌നേഹിക്കുന്ന എന്റെ പ്രണയിനിയുടെ വീട്ടില്‍ പാതിര നേരത്ത് ചെന്ന് കാര്യം അവതിരപ്പിക്കാന്‍ തുനിഞ്ഞ എന്നെയാണ് കള്ളനാണെന്ന് പറഞ്ഞാക്ഷേപിക്കുന്നത് '. ഇതു കേട്ട് മനസലിഞ്ഞ അലി(റ) മിഹലബ് ബിന്‍ രിയാഹിനോട് പറഞ്ഞു. 'ആ സ്ത്രീയെ ഇയാള്‍ക്ക് വിവാഹം കഴിക്കാനുളള എല്ലാ ഏര്‍പ്പാടുകളും ചെയ്യണം'. ഏതു കുടുംബക്കാരനാണെന്നറിയാന്‍ ആളുടെ പേരു പറഞ്ഞാല്‍ കൊള്ളാമെന്ന് മിഹലബ് ചോദിച്ചപ്പോള്‍ അലി പറഞ്ഞു. 'നഹാസ് ബിന് ഉയൈനത്തുല്‍ ഇജ്‌ലിയാണ് ആ വ്യക്തി'. അവളെ വധുവായി സ്വീകരിക്കണമെന്ന് അയാളോട് അലി ആവശ്യപ്പെടുകയും ചെയ്തു.

No comments:
Post a Comment