Followers

Monday, 18 June 2018

ഒരുനിമിഷം മതി

ഒരു നിമിഷം മതി ഒരുപാട് സ്നെഹിക്കാന്‍
ഒരു ജന്മം മുഴുവന്‍ വേണം ആ സ്നേഹം മറക്കാന്‍
ഹൃദയത്തില്‍ സൂക്ഷിക്കാനായി ഒരുപാട് ഒര്‍മകള്‍ തന്ന്
എന്നെ എകനാക്കി നീ എവിടേക്കൊ മറഞ്ഞു
ഹൃദയം പിടയുവതറിയാതെ ഇരു വഴിയില്‍ നാം പിരിഞ്ഞു
വെറുമൊരു കനവായ് മാത്രം മാറി നമ്മുടെ മൊഹങ്ങള്‍
വേനലില്‍ പെയ്ത മഞ്ഞു മഴയില്‍
ഞാന്‍ ആകെ നനഞ്ഞിട്ടും നിന്നേക്കുറിച്ചുള്ള ഒര്‍മയുടെ
കുടക്കീഴില്‍ ഞാന്‍ ഇന്നും ഒറ്റക്ക് കാത്തുനില്‍ക്കുന്നു
വിരിഞ്ഞു കാണാന്‍ കൊതിച്ച നമ്മുടെ മൊഹങ്ങള്‍ വിധിക്കു മുന്നില്‍ കൊഴിഞ്ഞു വീണു
വിരഹം വിധിയാകം

വേര്‍പിരിഞ്ഞ നാളില്‍, നിന്നെക്കുറിച്ചൊര്‍ത്ത് വേദനയൊടെ ഞാന്‍ കരഞ്ഞ ആ രാത്രി
നിന്നേ മത്രം ഒര്‍ത്ത് നിനക്കായ് മാത്രം ഞാന്‍ കാത്തിരിക്കുന്നു
രാവില്‍ ഞാന്‍ മയങ്ങും നേരം നിന്‍ ഒര്‍മ്മ എന്നെ തൊട്ടുണര്‍ത്തീടുന്നു
കണ്ണുനീരു പൊഴിയുംബൊഴും ഒരെയൊരു ഒര്‍മയായ് നീ എന്നരികില്‍
നിഴല്‍ പൊല്‍ നീ എന്നരികില്‍ മിഴിയറിയാതണയുംബൊള്‍
കടല്‍ പൊലിരബുമെന്‍ കരളില്‍ നിന്‍ സ്നെഹത്തിന്‍ തിരയേറ്റം
ഇന്നും ഞാന്‍ നിന്നെ കാത്തിരിക്കുന്നു
നിന്നേ മത്രം കാത്തിരിക്കുന്നു


കര കാണാത്തൊരെന്‍ മനസ്സ് നീ എത്തും തീരത്തു
ഒരു ചെറു തൊണിയില്‍ എത്തുവാന്‍ മൊഹിക്കുന്നു
കഴിഞ്ഞ നാളുകള്‍ തിരിച്ചു വന്നു മനസിനറയില്‍ നിറങ്ങള്‍ ചാര്‍ത്തിയെങ്കില്‍
നിറങ്ങള്‍ ചാലികച്ച ആ ഒര്‍മ്മകള്‍ മായില്ല ഒരുനാളും
നീ ഇല്ലാത്തൊരു ജീവിതം എന്‍ നിറയും നൊംബരമായ് മാറുന്നു
ഒര്‍മ്മകള്‍ക്കു വഴി മാറി നീ പൊയതെന്തെ
ഒരു മെഴുകുതിരിയയ് ഉരുകുന്നു ഞാന്‍
ഇനിയും ജന്മങ്ങള്‍ ഉണ്ടെങ്കില്‍.....ഉണ്ടെങ്കില്‍ നിനക്കായ് മത്രം ഞാന്‍ കാത്തിരിക്കാം
ഇനി ഒരുനാള്‍ നാം കണ്ടിരിക്കാം ഞ്ച്
നിന്നെ അത്രമെല്‍ സ്നെഹിച്ചതാകാം
നിനക്കായ്
ഈ തൂലിക ഇന്ന് ചലിക്കുന്നതും നിനക്കായ് മത്രം നിനക്കായ്
നിന്നെക്കുറിച്ചുള്ള ഒര്‍മ്മയില്‍ നിനക്കായ് മത്രം നിനക്കായ്
നിന്നെ അത്രമാത്രം സ്നേഹിച്ചു ഞാന്‍

ഇനിയും കാണാമെന്നുള്ള മൊഹം വെറുതേയാണെങ്കിലും
വെറുതേ മൊഹിക്കുന്നു നിന്നേ ഞാനിപ്പൊഴും
നീ പറയാന്‍ മടിച്ചതും ഞാന്‍ കേള്‍ക്കാന്‍ കൊതിച്ചതും ഒന്നായിരുന്നു
ഇപ്പൊള്‍ ഞാനും നീയും അറിയുന്ന വേദനയാണു സ്നേഹം
തിരികെ വരില്ല എന്ന് അറിയാമെങ്കില്‍ പൊലും നീ ഒരിക്കലും വരില്ലാത്ത
വഴികളില്‍ പൊലും ഞാന്‍ കാത്തിരിക്കും അതും നിനക്കായ് മാത്രം
മഴയിലലിഞ്ഞു പൊയ പ്രണയമേ നീ മഴയായ് എന്നില്‍
പെയ്യുന്നതും കാത്തുഞാനിരിക്കുന്നു
ഇന്നും നിന്നെ ഞാന്‍ ഒരുപാട് സ്നേഹിക്കുന്നു
ആകാശത്തിന്റെ അനന്തതയില്‍ ഇരുന്ന് എനിക്കുവേണ്ടി കരയുന്നു സ്വര്‍ണ്ണച്ചിറകുള്ളൊരു
മാലാഖ അവളുടെ കണ്ണുനീര്‍ മഴയായ് എന്നില്‍ പെയ്തിറങ്ങുന്നു
ഈ വിരഹം വിധിയാകാം


നീ എവിടെ ആയാലും എന്റെ അരികില്‍ ഉണ്ട്
മഞ്ഞു വീണൊരീ വഴിത്താരകള്‍ എന്നൊട് പറയുന്നത്
നിന്റെ പ്രണയത്തെക്കുറിച്ചു മാത്രം
നീ ഇല്ലെങ്കില്‍ എങ്ങിനെ എന്‍ പ്രണയം പൂര്‍ണ്ണമാകും
ഇനിയില്ല ഇതുപൊലൊരു ജീവിതം
സ്നെഹത്തിന്റെ ആഴികളിലെക്കു കരുതിവക്കുവാന്‍ വീണ്ടുമീ മൌനം മാത്രം നീ മാത്രം



ഓര്‍മ്മകള്‍ വിസ്മ്രിതിയില്‍ അലിഞ്ഞു
സ്വപ്നങ്ങള്‍ നിദ്രയെ വെടിഞ്ഞു
ഇനിയുമുറങ്ങാത്ത മൊഹമെ എന്നെ ഉണര്‍ത്താന്‍ സ്നെഹം പകരാന്‍ ഈ മരുഭൂമിയില്‍ ആരുമില്ല ആരുമില്ല
ഇട നെന്‍ജ്ജീല്‍ നിറഞ്ഞു തുളുംബും സ്നെഹം തന്നവളെ
താരാ ഗണങ്ങള്‍ക്കിടയില്‍
ആത്മാവില്‍ അലിയാന്‍ ഇനിയുമൊരു ജന്മമൊ
ഒര്‍മ്മകള്‍ വിസ്മ്ര്തിയിലായി
ഇരുളും നിഴലും ഇണ ചേര്‍ന്ന രാവില്‍
കനവുകളില്‍ വന്നവളെ ഇട നെഞ്ജില്‍ നിറഞ്ഞുതുളുംബും സ്നെഹം തന്നവളെ
പൊയ് മറഞ്ഞു നീ
നിന്റെ ഒര്‍മ്മകള്‍ നെഞില്‍ ഏറ്റി ഞാന്‍
കാണ്മതെന്നിനി നിന്‍ മുഖം കെള്‍പ്പതെന്നിനി പ്രിയമേറുമാ സ്വരം
കാത്തിരുന്നു ഞാന്‍ ഒരു നൊക്കു പിന്നെയും
കാണുവതെന്നിനി
ഇട നെഞിന്‍ മൊഹങള്‍
ഇനിയുമെന്റെ കനവേ
പെയ്തൊഴിയത്ത എന്‍ മിഴികളില്‍
സ്വയം എല്ലാം മറക്കുവാനാകില്ല
മറ്റൊരു ജന്മത്തിലാകാം അന്നും ഉറ്റവള്‍ നീ തന്നെയാകാം
ഓരൊരൊ ജന്മത്തിലും തെടും ഞാന്‍ നിന്നെ

എന്റെ പ്രണയം...

.എന്റെ പ്രണയം.....    പ്രണയം നിനക്കായ് ഞാൻ തുറന്നു വെച്ച എന്റെ ഹൃദയതന്ത്രികൾ രചിച്ച കവിത. ഇന്നും അതിലെ ഓരോ വരികളും നിനക്ക് അജ്ഞാതമാണ്. എന്റെ പ്രീയനേ എന്നും നീ അറിയും എന്റെ മൂകപ്രണയത്തിന്റെ അർത്ഥതലങ്ങളിലൂടെ എന്നു നീയൊഴുകി വരും??? ഇ൭ ആത്മസാഗരത്തിന്റെ തീരങ്ങളിൽ ഞാൻ നിന്നെയും കാത്തിരിക്കുന്നു. എന്റെ രാത്രികൾ ഇപ്പോൾ എനിക്കു പോലും അന്യമായിത്തീർന്നിരിക്കുന്നു. എത്ര രാത്രികളായി ഉറക്കം എന്നോട് പിണങ്ങിയിട്ട്. ഉറങ്ങാനാവുന്നില്ല, എന്തുകൊണ്ട്? എനിക്കും അതിനുത്തരമില്ല. അറിയില്ലായിരുന്നു ഇത്രത്തോളം എന്റെ മനസ്സ് എനിക്ക് അന്യമാകുമെന്ന്. മുന്നിൽ കാണുന്നതു ഒന്നും തന്നെ എന്നെയോ എന്റെ മനസ്സിനെയോ സ്പർശിക്കുന്നില്ല. ശരിക്കും ഇന്നു ഞാൻ എവിടെയാണ്? എന്റെ മനസ്സ് എവിടെയാണ്? ഇത്രമാത്രം ഞാൻ എന്നെ മറക്കുവാൻ കാരണമെന്താണ്? എന്താണിന്നീ മനസ്സിൻ ഭാവം?എന്റെ ചിന്തകൾ ഇന്ന് എനിക്ക് അതീതമായിത്തീർന്നിരിക്കുന്നു. ഒരു നാളും പിടി തരാതെ ഉയരങ്ങളിലേയ്ക് പൊങ്ങി പറന്നുകൊണ്ടിരിക്കുന്ന ഒരു പറവയേപ്പോലെ എന്റെ ചിന്തകൾ എന്നിൽ നിന്നും അകന്നു പൊയ്കോണ്ടിരിക്കുന്നു. എന്റെ മനസ്സിൽ സന്തോഷമാണോ സങ്കടമാണോ എന്നു പോലും എനിക്കിപ്പോൾ തിരിച്ചറിയാൻ കഴിയുന്നില്ല. ഒരാൾക്ക് അവനവന്റെ ചിന്തകൾ പോലും നഷ്ടപ്പെടുന്നത് എങ്ങിനെയാണ്? മനസ്സ ശൂന്യമായി മാറുമോ? ചിന്തകൾ പിരിഞ്ഞ മനസ്സ് മനസ്സു തന്നെയാണോ? എന്താണ് ഇ൭ അവസ്ഥയുടെ അർത്ഥം? അർത്ഥമില്ലാത്തൊരീ ജീവിതം പേറുന്ന ഇ൭ ഞാൻ പോലും എനിക്ക് ഇന്നു അന്യയാണ്. ഒരു നാളിലും പിടിതരാതെയുള്ള നെഞ്ചിന്റെ പിടച്ചിൽ എന്തുകൊണ്ടാണ്? ജീവിതത്തിന്റെ ഒരു കോണിൽ പോലും ഇത്ര അസഹ്യമായ വേദന എനിക്കുണ്ടായിട്ടില്ല. പ്രാണൻ കൊത്തിപ്പറിക്കുന്ന വേദന. ഓരോ നിമിങ്ങളിലും കാടു കയറുന്ന ചിന്തകൾ, ഞാൻ ആരാണെന്നുപോലും മറന്നു പോകുന്ന നിമിഷങ്ങൾ. പ്രണയം ഒരു ഭ്രാന്താണോ? ആണെങ്കിൽ ഇന്നു ഞാൻ ആ ഭ്രാന്തിന്റെ ആഴങ്ങളിൽ എവിടെയോ ആണ്. ഓരോ നിമിഷവും എന്റെ ഹൃദയത്തെ കാർന്നു തിന്നുന്ന ഭ്രാന്ത്. പ്രണയാർബുദം ശരിക്കും അങ്ങിനെയല്ലേ പറയണ്ടത്? നിന്നെകുറിച്ച് ചിന്തിക്കുന്ന നിമിഷങ്ങളിൽ കണ്ണിൽ നിറയുന്ന ഓരോ തുള്ളിയും അതിന്റെ ലക്ഷണങ്ങളിൽ ഒന്നാണോ? നിന്റെ മൂകതയിൽ എനിക്കുണ്ടാകുന്ന ഓരോ അസ്വസ്ഥതകളും പേരിട്ടു വിളിക്കാനാകാത്ത ഓരോ വേദനകളും ഇ൭ അർബുദത്തിന്റെ ലക്ഷണങ്ങൾ തന്നെയല്ലേ? അകന്നിരിക്കുന്ന ഓരോ നിമിഷങ്ങളും ഞാൻ എന്തൊക്കെയോ ആയിത്തീരന്നു. നിന്നോട് പറയുവാൻ ആകാതെ പറയുവാൻ അറിയാതെ എന്തെല്ലാമോ എന്നിൽ നിറഞ്ഞു നിൽക്കുന്നു. ഓരോ നിമിഷങ്ങളിലും ഞാൻ ജീവിക്കുന്നതു നിന്നിലാണ്. നിന്നിൽ മാത്രം. ഇന്നെന്റെ സ്പന്ദനങ്ങൾ നിന്റെ ഹൃദയത്തുടിപ്പുകൾ ആണ്. നിന്റെ നെഞ്ചിൽ മുഖം ചേർത്തുകിടക്കുന്ന നിമിഷങ്ങളിൽ മാത്രമാണ് ഞാൻ സ്വർഗം നേടുന്നത്. ഇവിടെ എന്റെ കിടക്കയിൽ അലസമായി കിടക്കുന്ന ഓരോ നിമിഷങ്ങളും ഞാൻ ചിന്തിക്കുന്നതു നിന്നെ കുറിച്ചു മാത്രമാണ്. ഓരോ നിമിഷവും നിന്നെക്കുറിച്ചു മാത്രം ചിന്തിക്കുന്നതു കൊണ്ടാണോ എനിക്കു ഭ്രാന്തു പിടിക്കുന്നത്. എന്തു കൊണ്ടെന്നറിയില്ല ഞാനീ ഭ്രാന്തിനെ സ്നേഹിക്കുന്നു കാരണം ഇ൭ ഭ്രാന്ത് അതെനിക്ക് നിന്നോടുള്ള പ്രണയമാണ്. നിന്നെക്കുറിച്ചുള്ള ചിന്തകളാണ് എന്നിൽ ഭ്രാന്ത് നിറയ്കുന്നത്. എനിക്ക് ഇ൭ ചിന്തകൾ ഉപേക്ഷിക്കാനാവില്ല, നിന്നെക്കുറിച്ചുള്ള ചിന്തകൾ ഇല്ലാതെ എനിക്ക് ജീവിക്കാനാകില്ല. ഞാൻ ഇപ്പോൾ ജീവിക്കുന്നത് നിന്റെ പ്രണയത്തിലാണ്. ഇന്നെന്റെ ജീവവായു നിന്റെ ഓർമ്മകളാണ്. നീ എന്നിൽ നിറഞ്ഞുനില്കുന്ന ജീവിക്കാൻ എന്നെ പ്രേരിപ്പിക്കുന്നത്. ഹൃദയത്തിൽ തുളഞ്ഞു കയറുന്ന ഇ൭ വേദന അതെനിക്ക് നിന്നോടുള്ള പ്രണയമാണ്, നീ ഒരിക്കലും കാണാതെ പോയ എന്റെ പ്രണയം. ഒരു നാളിലും എന്റെ പ്രണയത്തെ നീ തിരിച്ചറിയുന്നില്ല. എത്ര ദൂരേയ്ക് പറിച്ചെറിഞ്ഞാലും, എത്ര വെറുക്കാൻ ശ്രമിച്ചാലും നീ എന്നിലേയ്ക് തന്നെ മടങ്ങിവരുന്നു. ഒരു നിമിഷം പോലും നിന്നെ മറക്കാൻ എനിക്ക് കഴിയുന്നില്ല. എന്തുകൊണ്ട് എനിക്ക് ഉറങ്ങാൻ കഴിയുന്നില്ലെന്ന് നിനക്കറിയുമോ? ഉറങ്ങുന്ന നിമിഷങ്ങൾ പോലും നിന്നെ ചിന്തിക്കാതിരിക്കാൻ എനിക്കാവുന്നില്ല. നിന്റെ ചിന്തകൾ എന്നിൽ നിന്നും പറിച്ചു മാറ്റുന്ന ഉറക്കത്തെ ഞാൻ ഇന്നു വെറുക്കുന്നു. ഒരു നിമിഷത്തിന്റെ മയക്കം കൊണ്ടുപോലും നിന്നിൽ നിന്നു പിരിയുവാൻ എനിക്ക് കഴിയില്ല

Monday, 11 June 2018

സ്നേഹം നിറഞ്ഞ സന്തോഷം


ഈ ലോകത്തിന്‌ രക്ഷയാകുന്നത്‌ സ്നേഹം മാത്രമാണ്‌. സ്നേഹം ബന്ധങ്ങളെ ഒന്നിപ്പിക്കുന്നു. വിദ്വേഷം ഭിന്നിപ്പിക്കുന്നു. ഇഷ്ടാനിഷ്ടങ്ങള്‍ നിറഞ്ഞ, ദുരാഗ്രഹവും വെറുപ്പും നിറഞ്ഞ ജീവിതങ്ങള്‍ക്ക്‌ സമൂഹം ഒട്ടും തന്നെയില്ല. സ്നേഹം എല്ലാത്തിന്റെയും അടിസ്ഥാനമായിരിക്കണം. ഇഷ്ടാനിഷ്ടങ്ങള്‍ തിരഞ്ഞെടുക്കാന്‍ നിങ്ങള്‍ക്ക്‌ അവസരമുണ്ട്‌. സ്നേഹം അടിസ്ഥാനമാക്കിയാല്‍ ദുരാഗ്രഹത്തെ നന്മ നിറഞ്ഞ പ്രതിബദ്ധതയാക്കി മാറ്റാം, വെറുപ്പിനെ കരുതലുള്ള സ്നേഹമാക്കി മാറ്റാം. സ്നേഹമില്ലാത്ത ഹൃദയം നാശത്തിന്റെ പാതയിലാണ്‌. പുതുമകള്‍ കണ്ടെത്തുന്ന ഒരു മനുഷ്യന്‍ ജീവിതത്തിന്റെ ഓരോ നിമിഷത്തെയും സ്നേഹം കൊണ്ട്‌ നിറയ്ക്കാന്‍ ശ്രമിക്കും. എളുപ്പം പ്രതികരിക്കുന്ന ഹൃദയത്തിന്‌ മാത്രമേ വേദനയുടെ തീവ്രത തിരിച്ചറിയാന്‍ കഴിയുകയുള്ളൂ. സാധാരണഗതിയിലുള്ള വികാരപ്രതികരണത്തിന്‌ വേദനയെ ഉള്‍ക്കൊള്ളാന്‍ കഴിയണമെന്നില്ല. ബന്ധങ്ങള്‍ നിലനിര്‍ത്താന്‍ നാം വല്ലാതെ പാടുപെടുന്നു. നിങ്ങളില്‍ സ്നേഹത്തിന്റെ അംശം വളരെക്കൂടുതലുണ്ടെങ്കില്‍ നിങ്ങളുടെ പ്രയത്നങ്ങള്‍ ദിവ്യത്വം നിറഞ്ഞതാകും. അതായത്‌ പ്രയത്നങ്ങള്‍ ബുദ്ധിമുട്ട്‌ നിറഞ്ഞതാവുകയില്ല. നിങ്ങള്‍ നായ്ക്കളെ സ്നേഹിക്കുന്ന ഒരാളാണെങ്കില്‍ നായ്ക്കളുടെ എല്ലാത്തരം കളികളും ഗോഷ്ടികളും നിങ്ങള്‍ക്ക്‌ ആസ്വദിക്കാന്‍ കഴിയും. നമ്മള്‍ സ്നേഹത്തെക്കുറിച്ച്‌ സംസാരിക്കുന്നു. പക്ഷേ, മനസ്സില്‍ സ്നേഹം നിറയ്ക്കുന്നില്ല. നാം സ്നേഹത്തിലാണെന്ന്‌ നടിക്കുന്നു. നമുക്ക്‌ വളരെ തന്ത്രപൂര്‍വ്വം അഭിനയിക്കാന്‍ സാധിക്കുന്നു. വഞ്ചനയുടെ വിത്തുകള്‍ മനസ്സില്‍ സ്ഥാനം പിടിക്കുന്നു. ചതികള്‍ നിറഞ്ഞ, അഭിനയിക്കുന്ന മനസ്സ്‌ ശബ്ദങ്ങള്‍ നിറഞ്ഞതും അസ്വസ്ഥവുമാണ്‌. ഈ അസ്വസ്ഥതയെ ഇല്ലാതാക്കാന്‍ നിങ്ങള്‍ തെറ്റായ വഴികളിലൂടെ ശ്രമിക്കുന്നു. അങ്ങനെ ഈ അസ്വസ്ഥത നിങ്ങള്‍ മറ്റൊരാള്‍ക്ക്‌ കൂടി സമ്മാനിക്കുന്നു. ഇത്തരം കാര്യങ്ങള്‍ ബന്ധങ്ങളെ വല്ലാതെ ഉലയ്ക്കുന്നു. നിങ്ങള്‍ സ്നേഹം നിറഞ്ഞ ഒരാളാണെങ്കില്‍ ചതി നിറഞ്ഞ തന്ത്രങ്ങള്‍ നിങ്ങളുടെ ജീവിതത്തിലുണ്ടാവുകയില്ല. നിങ്ങള്‍ നിശബ്ദനായിരിക്കും. മനസ്സ്‌ സ്വസ്ഥത നിറഞ്ഞതായിരിക്കുകയും ചെയ്യും. ഈ നിശബ്ദത നിങ്ങളുടെ പങ്കാളിയിലേക്ക്‌ ചൊരിയുമ്പോള്‍ ശാരീരിക അടുപ്പത്തേക്കാള്‍ നിശബ്ദതയിലൂടെ സന്ദേശങ്ങള്‍ കൈമാറാന്‍ കഴിയും. ഇത്തരത്തിലുള്ള ബന്ധം കൂടുതല്‍ നല്ല ഫലങ്ങള്‍ തരുന്നതുമായിരിക്കും. യഥാര്‍ത്ഥത്തില്‍ നമ്മുടെ ജീവിതത്തില്‍ സ്നേഹമല്ല, നിറഞ്ഞുനില്‍ക്കുന്നത്‌. ആഗ്രഹങ്ങള്‍ സ്നേഹമാകുന്ന മുഖംകൂടി ധരിച്ചുകൊണ്ട്‌ നൃത്തം ചെയ്യുകയാണ്‌. യഥാര്‍ത്ഥ സ്നേഹം ഒരു തരത്തിലുള്ള വ്യവസ്ഥകളും ആവശ്യപ്പെടുന്നില്ല. "എന്റെ പ്രതീക്ഷകളെല്ലാം സാധിച്ചുതന്നാലേ ഞാന്‍ സ്നേഹം ചൊരിയൂ," എന്ന്‌ സ്നേഹം പറയുന്നില്ല. എങ്കിലുംസംഭവിക്കുന്നത്‌ ഈ രീതിയിലുള്ള സ്നേഹപ്രകടനമാണ്‌. വ്യവസ്ഥകളില്ലാത്ത സ്നേഹത്തില്‍ മാത്രമേ സ്നേഹം നല്‍കപ്പെടുന്നുള്ളൂ. വ്യവസ്ഥകള്‍ക്കനുസരിച്ച്‌ പെരുമാറുന്നതിനേക്കാള്‍, സ്നേഹം നല്‍കപ്പെടുന്നതിലൂടെ കൂടുതല്‍ സന്തോഷം കൈവരുന്നു. ഒരാള്‍ മനസ്സിന്റെ ആഴങ്ങളില്‍ നിശബ്ദത അനുഭവിക്കുമ്പോള്‍ സ്നേഹം സുഗന്ധമായി പൊട്ടിപ്പുറപ്പെടും. ഈ സ്നേഹത്തില്‍ വ്യവസ്ഥകളുണ്ടാവുകയില്ല. പൂവിന്റെ സൗരഭ്യവും ഇതുപോലെയാണല്ലോ. പൂക്കള്‍ മറ്റുള്ളവര്‍ക്ക്‌ സൗരഭ്യം നല്‍കുന്നത്‌ ഒരു രീതിയിലുള്ള വ്യവസ്ഥകള്‍ക്കനുസരിച്ചല്ലല്ലോ. സൗരഭ്യം ആര്‍ക്ക്‌ നല്‍കണം, ആര്‍ക്ക്‌ നല്‍കരുത്‌ എന്ന വ്യവസ്ഥകളുമില്ല. ഇത്തരം സാഹചര്യങ്ങളില്‍ സ്നേഹം പകര്‍ന്നുകൊടുക്കുമ്പോള്‍ മറ്റേയാള്‍ക്ക്‌ ഒരു രീതിയിലുള്ള കടപ്പാടും ഉണ്ടാകുന്നില്ല. നിങ്ങള്‍ പകര്‍ന്നുകൊടുക്കുന്ന സ്നേഹം സ്വീകരിക്കാന്‍ ഒരാള്‍ ഉണ്ടല്ലോ എന്ന ചിന്ത സത്യത്തില്‍ നിങ്ങളെ സന്തോഷിപ്പിക്കുകയാണ്‌ ചെയ്യുക. സ്നേഹത്തിന്റെ സാമ്പത്തികശാസ്ത്രം ഇതാണ്‌ - സ്നേഹം പകര്‍ന്നുകൊടുക്കുന്തോറും നിങ്ങള്‍ സ്നേഹത്താല്‍ സമ്പന്നനായിക്കൊണ്ടിരിക്കും. നിങ്ങള്‍ നിശബ്ദനായിരിക്കുമ്പോള്‍ സ്നേഹമാകുന്ന ഊര്‍ജ്ജം നിങ്ങളില്‍ അണപൊട്ടിയൊഴുകുന്നത്‌ നിങ്ങള്‍ അറിയും. ഈ ഊര്‍ജ്ജമാണ്‌ സന്തോഷം. വിദ്വേഷത്തില്‍ ഒരാള്‍ സങ്കോചിക്കുകയും സ്നേഹത്തില്‍ ഒരാള്‍ വികസിക്കുകയും ചെയ്യുന്നു. തന്ത്ര എന്ന വാക്കിനര്‍ത്ഥം വികസിപ്പിക്കുക എന്നതാണ്‌. ഇത്‌ സംസ്കൃതത്തിലെ വികസിപ്പിക്കുക എന്നര്‍ത്ഥമുള്ള തന്‍ എന്ന വാക്കില്‍ നിന്ന്‌ ഉത്ഭവിച്ചതാണ്‌. ഭയവും വിദ്വേഷവും കുടികൊള്ളുമ്പോള്‍ നിങ്ങള്‍ സ്വയം ചുരുങ്ങിപ്പോകും. മറിച്ച്‌ സ്നേഹം നിറയുമ്പോള്‍ നിങ്ങള്‍ വികാസം പ്രാപിക്കുകയും നിങ്ങള്‍ക്ക്‌ സന്തോഷം അനുഭവപ്പെടുകയും ചെയ്യുന്നു. ഈ അവസരത്തില്‍ നിങ്ങള്‍ക്ക്‌ മനസ്സിന്റെയുള്ളില്‍ പൂര്‍ണത കണ്ടെത്താന്‍ കഴിയും. അനുഗ്രഹിക്കപ്പെട്ടതുപോലെ ഊഷ്മളമായ ഒരവസ്ഥ ഉണ്ടാവുകയും ചെയ്യുന്നു. ഭിന്നതകള്‍ ഇല്ലാതാവുന്നു. ഭിന്നതകള്‍ സ്നേഹത്തിന്‌ തടസവും നിയന്ത്രണവും സൃഷ്ടിക്കുന്നു. സ്നേഹം ഭിന്നതയുടെ മതില്‍ തകര്‍ക്കുന്നു. പരിശുദ്ധമല്ലാത്ത മനസ്സ്‌ വിഭ്രാന്തികള്‍ സൃഷ്ടിക്കുന്നു. പരിശുദ്ധമായ മനസ്സ്‌ കണ്ണാടിപോലെയാണ്‌. അത്‌ എല്ലാത്തിനേയും പ്രതിഫലിപ്പിക്കുന്നു. ഇപ്പോഴുള്ള കാര്യങ്ങള്‍ നമ്മളെ ബന്ധനത്തിലാക്കുന്നില്ല. പ്രതീക്ഷകള്‍ നിറഞ്ഞ മനസ്സാണ്‌ നമ്മളെ ബന്ധനത്തിലാക്കുന്നത്‌. മാറിക്കൊണ്ടിരിക്കുന്ന കാലം ഒരു പ്രശ്നമേയല്ല. പക്ഷേ, മാറുന്ന കാലത്തെ പ്രതീക്ഷയും ആകാംക്ഷയും നിറഞ്ഞ മനസ്സുകൊണ്ട്‌ വീക്ഷിക്കുന്നതാണ്‌ പ്രശ്നം. ഇത്‌ വ്യക്തമായി മനസ്സിലാക്കുക. പരിശുദ്ധമല്ലാത്ത മനസ്സ്‌ ഒരു തടവറയാണ്‌. പരിശുദ്ധമായ മനസ്സ്‌ തുറന്ന ആകാശം പോലെയാണ്‌. പരിശുദ്ധമല്ലാത്ത മനസ്സുമായി ജീവിക്കുകയില്ല എന്ന്‌ തീരുമാനമെടുക്കുക. മോക്ഷത്തിലാണ്‌ നിങ്ങള്‍ക്ക്‌ സ്വാതന്ത്ര്യം ലഭിക്കുക, സ്വാതന്ത്ര്യമില്ലെങ്കില്‍ ജീവിതവുമില്ല

പ്രണയത്തിൻറെ സൈക്കോളജി


''ഞാനവളെ സ്നേഹിക്കുന്നുഎന്നാല്‍ എന്തുകൊണ്ട് ഞാനവളെ സ്നേഹിക്കുന്നു വെന്നതിന് എന്റെ ചിന്തക്ക് ഉത്തരമില്ല.എനിക്ക് അതറിയണമെന്നുമില്ല. എന്റെ ആത്മാവിലും ഹൃദയത്തിലും ഞാനവളെ സ്നേഹിക്കുന്നുഅത്രമാത്രം'' ഖലീല്‍ ജിബ്രാന്‍ സ്നേഹമെന്ന തീഷ്ണ വികാരം മനുഷ്യജീവിത്തിലെ മഹാരഹസ്യങ്ങളിലൊന്നാണ്. അതില്‍ പ്രണയമെന്നതോ പൂര്‍ണ്ണമായും മനസ്സിലാക്കാനോ, വിശദീകരിക്കാനോ കഴിയാത്ത, നമ്മളെ വല്ലാതെ കുഴയ്ക്കുന്ന ഒരത്ഭുത പ്രതിഭാസവും. ഏറെ വൈജാത്യങ്ങളുള്ള സ്നേഹബന്ധങ്ങള്‍ മനുഷ്യര്‍ക്കിടയില്‍ ഇന്ന് നിലനില്‍ക്കുന്നുണ്ട്. മനുഷ്യപരിണാമത്തിന്റെ ഇടയില്‍ എപ്പോഴോ ഉടലെടുത്ത പ്രണയമെന്ന വികാരാനുഭവത്തെ മേറ്റേത് സ്നേഹബന്ധങ്ങളില്‍ നിന്നും വേര്‍തിരിച്ച് കാണേണ്ടതുണ്ട്. പ്രണയമോ, പ്രണയാനുഭവങ്ങളോ ഇല്ലാത്തവരായി ആരും തന്നെയില്ല. സ്വന്തം പ്രണയത്തെ തുറന്ന് പറയാനിഷ്ടപ്പെടാതെ, പ്രണയാനുഭവങ്ങള്‍ മനസ്സില്‍ കൊണ്ടു നടക്കുന്നവരെങ്കിലും ഉണ്ടാകുമെന്നുറപ്പാണ്. മറ്റാര്‍ക്കും പങ്ക് വെച്ച് കൊടുക്കാനാകാത്ത ഒരു സ്വകാര്യ അനുഭവമായി അത് പലപ്പോഴും നമ്മുടെ മനസ്സിനെ വീര്‍പ്പുമുട്ടിച്ചുകൊണ്ടിരിക്കുന്നു. പ്രണയം പോലെ മനസ്സിന് സന്തോഷവും, ആഹ്ലാദവും തരുന്ന മറ്റൊരു വികാരാനുഭവവും ഇല്ലായെന്ന് തന്നെ പറയാം. എന്നാല്‍ എന്തുകൊണ്ടാണ് ഒരു വ്യക്തിയോട് മാത്രം വല്ലാത്ത അടുപ്പം തോന്നുന്നത്? മണിക്കൂറുകളോളം ഫോണില്‍ സംസാരിച്ചിട്ടും മതി വരാത്തത്? പ്രണയിനിയോടൊപ്പമുള്ള നിമിഷങ്ങള്‍ ഒരിക്കലും അവസാനിക്കരുതേ എന്ന് നാം ആഗ്രഹിക്കുന്നത് ? കൗതുകം നിറഞ്ഞ ഇത്തരം ചോദ്യങ്ങള്‍ ചോദിക്കാത്തവരായി ആരും തന്നെയുണ്ടാകില്ല. എന്നാല്‍ ഇത്തരം ചോദ്യങ്ങളെ പലപ്പോഴും ശാസ്ത്രീയമായ കാഴ്ചപ്പാടോടെ മനസ്സിലാക്കാനോ വിശദീകരിക്കാനോ ശ്രമിക്കാതെ വെറുമൊരു വൈകാരിക അനുഭവമായി തള്ളിക്കളയുകയാണ് പതിവ്. പ്രണയ തിരസ്‌കരണം കൊലപാതകത്തിലേക്കും, ആത്മഹത്യയിലേക്കും എത്തിച്ചേരുന്ന ആ കാലഘട്ടത്തില്‍ പ്രണയത്തെ സംബന്ധിച്ച് നിലനില്‍ക്കുന്ന പരമ്പരാഗത വിശ്വാസങ്ങളെ മാറ്റിവെച്ച് എന്തുകൊണ്ടാണ് മനുഷ്യന്‍ പ്രണയത്തിനുവേണ്ടി ജീവിതം തന്നെ അവസാനിപ്പിക്കാന്‍ തയ്യാറാകുന്നതെന്ന് ശാസ്ത്രീയമായി അന്വേഷിക്കേണ്ടതുണ്ട്.പ്രണയവും മസ്തിഷ്‌കവും. പ്രണയത്തെപ്പറ്റിയും, മനുഷ്യന്റെ ലൈംഗികതയെപ്പറ്റിയും നിരവധി പഠനങ്ങള്‍ നടത്തിയിട്ടുള്ള ആന്ത്രപ്പോളജിസ്റ്റാണ് റുട്ട്ഗ്രസ് (Rutgers) യൂണിവേഴ്സിറ്റിയിലെ ഹെലന്‍ ഫിഷര്‍ (Hellen Fisher) പ്രണയത്തിന് പിന്നിലുള്ള മസ്തിഷ്‌കത്തിന്റെ വഴിച്ചാലുകളെ കണ്ടെത്തുന്നതിനായി ഹെലന്‍ നടത്തിയ പരീക്ഷണം രസകരമാണ്. Why w-e loe എന്ന പുസ്തകത്തിലൂടെ ഹെലന്‍ തന്റെ പരീക്ഷണം വിവരിക്കുന്നുണ്ട്. ഹെലന്‍ തന്റെ പരീക്ഷണങ്ങള്‍ക്കായി തിരഞ്ഞെടുത്തത് ഒരു കൂട്ടം ഗാഢപ്രണയിതാക്കളെ തന്നെയായിരുന്നു. ഇവരെ ഓരോരുത്തരേയും കുറച്ച് സമയത്തേക്ക് അവര്‍ പ്രണയിക്കുന്ന വ്യക്തിയുടെ ഫോട്ടോയിലേക്ക് നോക്കി ഇരിക്കാന്‍ അനുവദിച്ചു. തുടര്‍ന്ന് പ്രണയ ചിന്തകള്‍ മനസ്സില്‍നിന്നു മായ്ക്കാന്‍ ചില കണക്കുകള്‍ നല്‍കി. അല്പനേരത്തിന് ശേഷം ഒട്ടും താല്പര്യമില്ലാത്ത ഒരു പരിചയക്കാരന്റെ ഫോട്ടോയാണ് നല്‍കിയത്. ഓരോ ഫോട്ടോയിലേക്കും നോക്കുമ്പോഴും മസ്തിഷ്‌കത്തില്‍ ഉണ്ടാകുന്ന വ്യതിയാനങ്ങള്‍ മാഗ്‌നറ്റിക്ക് റെസോണന്‍സ് ഇമേജിംഗ് (MRI) ഉപയോഗിച്ച് കൃത്യമായി രേഖപ്പെടുത്തിക്കൊണ്ടിരുന്നു. പ്രണയിക്കുന്ന ആളുടെ ചിത്രത്തിലേക്ക് നോക്കിയിരുന്ന കമിതാക്കളുടെ വെന്‍ട്രല്‍ ടഗ്മെന്റ് ഏരിയാ, ന്യൂക്വിയസ് അക്യുബെന്‍സ് എന്നിവ കൂടുതല്‍ പ്രവര്‍ത്തനക്ഷമമായിരുന്നുവെന്ന് കണ്ടെത്തി. കൊക്കെയിന്‍ പോലുള്ള മയക്കുമരുന്നുകള്‍ കഴിക്കുമ്പോള്‍ ഉത്തേജിതമാകുന്ന അതേ മസ്തിഷ്‌ക ഭാഗങ്ങള്‍ തന്നെയാണ് പ്രണയത്തിന് പിന്നിലെന്നും ഹെലെന്‍ കണ്ടെത്തി. പ്രണയമെന്നത് മാനസികമായ കീഴടങ്ങലിലേക്ക് എത്തിക്കുന്നതിന് പിന്നിലുള്ള മസ്തിഷ്‌ക്ക പ്രവര്‍ത്തനങ്ങളെ മുന്‍നിര്‍ത്തി പ്രണയമെന്നത് മനുഷ്യനെ മയക്കുന്ന കറുപ്പെന്ന് തന്നെ പറയേണ്ടി വരും. ആദ്യ പ്രണയത്തെ മറക്കാന്‍ കഴിയാത്തതും, ഇഷ്ടപ്പെട്ടു പോയതിനെ എന്ത് വിലകൊടുത്തും കൈക്കലാക്കാനും നമ്മെ പ്രേരിപ്പിക്കുന്നത് വെന്‍ട്രല്‍ ടെഗ്മെന്റ് ഏരിയയും ന്യൂക്വിയസ് അക്യുബെന്‍സും കൂടിച്ചേര്‍ന്നാണ്. ഈ രണ്ട് മസ്തിഷ്‌ക ഭാഗത്തിന് പുറമേ, കൗഡേറ്റ് ന്യൂക്ലിയസ് എന്ന മസ്തിഷ്‌ക ഭാഗവും പ്രണയാനുഭവങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഹെലന്‍ പറയുന്നു. പ്രണയിക്കാനുള്ള പ്രേരണ നല്കുന്ന മസ്തിഷ്‌ക ഭാഗമാണ് കൗഡേറ്റ് ന്യൂക്ലിയസ്. അനുരാഗത്തിലേക്കു നമ്മെ കൊണ്ടെത്തിക്കുന്നതിനു പിന്നില്‍ മസ്തിഷ്‌കത്തിലെ ന്യൂറോ ട്രാന്‍സ്മിറ്ററുകള്‍ ഒരു പ്രധാന പങ്കുവഹിക്കുന്നുണ്ട്.

Sunday, 10 June 2018

പ്രേമം പരിശുദ്ധമാക്കാൻ


ഓരോ മാനവനിലും നൈസർഗിക ഗുണമായി പ്രേമം കുടികൊള്ളുന്നു. പ്രേമം മാനവീകതയുടെ അസ്ഥിവാരമാണ്. എന്നാല്‍ പ്രേമം അശുദ്ധ പ്രേമമായും ശുദ്ധ പ്രേമമായും രണ്ടു തരത്തിൽ മാനവരിൽ കാണപ്പെടുന്നു. പ്രകൃതി പ്രേമി, കലാപ്രേമി , ഈശ്വര പ്രേമി, മനുഷ്യ പ്രേമി എന്നിവയൊക്കെ നല്ല പ്രേമമായി നമ്മൾ മനസിലാകിയിട്ടുള്ളതാണ്. എന്നാൽ ഇതേ പ്രേമം ഒരു ഭീകരവാദിയിലുമുണ്ട് .പക്ഷെ അത് ആശുദ്ധമായിരിക്കുന്നുവെന്നു മാത്രം. പ്രേമം സ്വന്തം ആശയത്തിനോടോ മതത്തിനോടോ രാജ്യത്തിനോടോ മാത്രമായി ഒതുങ്ങുമ്പോൾ അത് അശുദ്ധ പ്രേമമായി പരിണമിക്കുന്നതിനാലാണ് അയാൾ ഭീകരവാദം തുടങ്ങുന്നത് തന്നെ. പ്രേമം മാംസ ശരീരത്തിനോടാകുമ്പോൾ പ്രേമത്തെ കാമമെന്നു വിളിക്കേണ്ടിവരും തന്റെ ശരീരവുമായി ബന്ധമുള്ള മറ്റുള്ളവരോടാണ് പ്രേമം എങ്കിൽ അതിനെ മോഹം എന്ന് വിളിക്കും. വസ്തുക്കളോടും സാമഗ്രികളോടും പ്രേമം യോജിപ്പിക്കപ്പെടുമ്പോൾ ആ പ്രേമം ലോഭം അഥവാ ആർത്തിയായി മാറുന്നു. പ്രേമം തന്റെ കഴിവുകളോടോ താൻ ആർജിച്ച മറ്റു മിടുക്കുകളോടോ അതിരുവിട്ടു വർദ്ധിച്ചാൽ ആ പ്രേമം അഹങ്കാരമായി പരിണമിക്കും. കണ്ടില്ലേ പ്രേമം അശുദ്ധിയുടെ രൂപം പൂണ്ടു ആത്മാവിൽ പ്രവർത്തിക്കുന്നത്…… നമ്മുടെ നന്മകളെ നശിപ്പിക്കുന്ന പ്രേമവൈകല്യങ്ങളെ പരിഹരിച്ചു പ്രേമത്തിന്റെ ശുദ്ധീകരണം ചെയ്യുക എന്നതാണ് ആത്മീയതയിലൂടെ നമ്മൾ ഉദ്ദേശിക്കുന്നത്. അത്മശുദ്ധീകരണം എന്ന് പൊതുവേ പറയാറുണ്ടെങ്കിലും വാസ്തവത്തില്‍ ആത്മാവ് അശുദ്ധമാകുന്ന ഒന്നല്ല അതിനാല്‍ ആത്മാവിനെ ശുദ്ധമാകുവാനുമില്ല. ശുദ്ധമാക്കുവാനുള്ളത് ആത്മാവിലെ പ്രേമം, ശാന്തി, ശക്തി എന്നീ ഗുണങ്ങളെയാണ്. ആത്മാവിലെ പ്രേമത്തെ ശുദ്ധമാക്കുവാൻ പരിശുദ്ധ പ്രേമത്തിന്റെ സ്രോതസ്സായ പരമാത്മാവിനെ സ്മരിക്കുകയാണ് രാജയോഗ മാർഗ്ഗത്തിൽ ചെയ്യുന്നത്. ശുദ്ധമായ പ്രേമത്തിന്റെ പരിണിത ഫലമായി സമധാനവും സന്തോഷവും ജീവിതത്തിൽ കാണപ്പെടും. അശുദ്ധ പ്രേമമാകട്ടെ അശാന്തിയും അസംതൃപ്തിയെയും ജീവിതത്തിൽ വളർത്തും. അതിനാൽ നമ്മുടെ പ്രേമം പരിശുദ്ധമാക്കുവാൻ നമുക്ക് ജാഗരൂകരാകാം

സ്നേഹം പ്രകടിപ്പിക്കുക


പല സ്ത്രീകളും പറയാറുണ്ട്, 'ഞാൻ എന്റെ ഹൃദയവേദനകൾ ഭർത്താവിനോട്‌ പറയുമ്പോൾ അദ്ദേഹം അതുകേട്ട് ഒന്ന്‌ മൂളുകയല്ലാതെ തിരിച്ച്‌ ഒരാശ്വാസവാക്കുപോലും പറയാറില്ല. അല്പംപോലും സ്നേഹം എന്നോടു കാണിക്കാറില്ല.' അതിനെക്കുറിച്ച് അവരുടെ ഭർത്താക്കന്മാരോട് ചോദിച്ചാൽ അവർ പറയും, 'അങ്ങനെയല്ല, എനിക്കവളോട്‌ നിറഞ്ഞ സ്നേഹമാണ്. പക്ഷേ, അവൾക്ക് എപ്പോഴും പരാതിപറയാനേ നേരമുള്ളൂ.' ഇരുവരുടെയും ഉള്ളിൽ സ്നേഹമുണ്ടെങ്കിലും അതിന്റെ പ്രയോജനം ലഭിക്കുന്നില്ല. താമസിക്കുന്നത് നദിക്കരയിലായിട്ടും വെള്ളം കിട്ടാതെ ദാഹിച്ച്‌ മരിക്കുന്നതുപോലെയാണിത്. യഥാർഥത്തിൽ എല്ലാവരുടെയും ഉള്ളിൽ സ്നേഹമുണ്ട്. പക്ഷേ, പ്രകടിപ്പിക്കാത്ത സ്നേഹം കല്ലിനുള്ളിലെ തേൻ പോലെയാണ്. അതിന്റെ മാധുര്യം നമുക്ക്‌ രുചിക്കാൻ കഴിയില്ല. നമുക്കാർക്കും പരസ്പരം ഹൃദയം അറിയാൻ കഴിയാത്ത സ്ഥിതിക്ക് സ്നേഹം ഉള്ളിൽവെച്ചുകൊണ്ടിരുന്നാൽമാത്രം പോരാ. പുറമേക്ക് വാക്കിൽക്കൂടിയും പ്രവൃത്തിയിൽകൂടിയും പ്രകടിപ്പിക്കുകതന്നെ വേണം. പരസ്പരം ഉള്ളുതുറന്ന്‌ സ്നേഹിക്കണം. സ്നേഹം പരസ്പരം പങ്കുവയ്ക്കാൻ കഴിയണം. ഒരിക്കൽ ഒരു സന്ന്യാസി ഒരു ജയിൽ സന്ദർശിച്ചു. അവിടെയുണ്ടായിരുന്ന ജയിൽപ്പുള്ളികളുമായി അദ്ദേഹം സൗഹാർദം പങ്കുെവച്ചു. കൗമാരപ്രായക്കാരനായ ഒരു കുട്ടിയും അവരുടെ കൂട്ടത്തിൽ ഉണ്ടായിരുന്നു. അവന്‌ സംഭവിച്ച വിധിയെക്കുറിച്ചോർത്ത് അദ്ദേഹത്തിന്റെ ഹൃദയം ആർദ്രമായി. അദ്ദേഹം അവന്റെ സമീപത്തുചെന്ന് തോളിൽ സ്നേഹപൂർവം കൈെവച്ച്‌ പുറത്ത്‌ തലോടിക്കൊണ്ട്‌ ചോദിച്ചു, ''എന്റെ കുട്ടീ, ഈ കുറ്റവാളികളുടെ കൂട്ടത്തിൽ നീ എങ്ങനെ വന്നുപെട്ടു?'' അവന്റെ കണ്ണുകൾ നിറഞ്ഞുതുളുമ്പി. അവൻ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു, ''എന്റെ ചെറുപ്പത്തിൽ ആരെങ്കിലും ഇങ്ങനെ എന്റെ തോളത്ത് സ്നേഹപൂർവം ഒരു കൈവയ്ക്കാനുണ്ടായിരുന്നെങ്കിൽ, വാത്സല്യപൂർവം ഒരു വാക്ക്‌ സംസാരിക്കാൻ ഉണ്ടായിരുന്നെങ്കിൽ ഞാൻ ഇന്നിവിടെ എത്തുമായിരുന്നില്ല.'' കുഞ്ഞുങ്ങൾക്ക് ബാല്യകാലത്ത് സ്നേഹം നൽകുക എന്നത് വളരെ പ്രധാനമാണ്. സ്നേഹം സ്വീകരിച്ചും തിരിച്ചുനൽകിയും വളരാൻ അവരെ പരിശീലിപ്പിക്കണം. സ്നേഹം ഹൃദയത്തിൽ ഒളിപ്പിച്ചുവയ്ക്കാനുള്ളതല്ല, വാക്കിലും നോക്കിലും പ്രവൃത്തിയിലും പ്രകാശിപ്പിക്കാനുള്ളതാണ്. സ്നേഹമാണ് കൊടുക്കുന്നവന് വാങ്ങുന്നവനേക്കാൾ സന്തോഷം നൽകുന്ന ധനം. നമ്മുടെ കൈയിലിരുന്നിട്ടും നമ്മൾ കാണാതെപോകുന്ന ധനമാണത്. അതിനാൽ നമ്മുടെ ഉള്ളിലെ സ്നേഹത്തെ നമുക്കുണർത്താം. നമ്മുടെ ഓരോ വാക്കിലൂടെയും പ്രവൃത്തിയിലൂടെയും ചലനത്തിലൂടെയും അത് ലോകത്തിൽ പ്രകടമാകട്ടെ. ജാതിയുടെയോ മതത്തിന്റെയോ കുലത്തിന്റെയോ മതിലുകൾ കെട്ടി അതിന് തടയിടാതെ അത് സർവത്ര പരന്നൊഴുകട്ടെ. ഹൃദയങ്ങൾ പരസ്പരം പുണർന്ന് ഉള്ളിലെ ആനന്ദത്തെ ഉണർത്തുകയും പങ്കുവയ്ക്കുകയും ചെയ്യട്ടെ. സ്നേഹം എല്ലാ ജീവജാലങ്ങളെയും തഴുകിയൊഴുകട്ടെ. അപ്പോൾ ഈ ഭൂമിയും നമ്മുടെ ജീവിതവും ധന്യമാകും.

Friday, 8 June 2018

ഒരു കത്തെഴുതാം പ്രേമലേഖനം


പ്രിയപ്പെട്ട കൂട്ടുകാരീ, നിന്റെ കത്തുകിട്ടി. അവിടെ എല്ലാവർക്കും സുഖമെന്നറിഞ്ഞതിൽ സന്തോഷം. ഇവിടെയും എല്ലാവർക്കും സുഖം തന്നെ……….. ഓർമ്മയിലുണ്ടോ ഇങ്ങനെ നീണ്ടുപോവുന്ന അക്ഷരങ്ങൾ കോർത്തിണക്കിയ ചില സ്‌നേഹവിശേഷങ്ങൾ. സ്‌കൂൾ അവധിക്കാലത്ത് തേടിയെത്തിയിരുന്ന നീല നിറമുള്ള ആ ഇൻലന്റിൽ അക്ഷരങ്ങൾ കുനുകുനെ എഴുതിപ്പിടിപ്പിച്ചിരുന്നത്. എഴുതിത്തീർക്കാൻ ഇടയില്ലാത്തതിനാൽ ചിലപ്പോഴൊക്കെ വിശേഷങ്ങൾ അതിനുള്ളിൽ കടലാസിലും എഴുതിനിറച്ചിരുന്നു.പോസ്റ്റ്മാന്റെ വരവും കാത്ത് മുറ്റത്തേക്ക് കണ്ണുംനട്ടിരുന്ന ആ കാലം ചിലർക്ക് സൗഹൃദത്തിന്റെ സ്‌നിഗ്ധതയാണെങ്കിൽ മറ്റ് ചിലർക്ക് പ്രണയത്തിന്റെ സുഗന്ധം നിറഞ്ഞതാണ്. ആദ്യത്തെ കത്ത് അക്ഷരങ്ങൾ കൂട്ടിയെഴുതാൻ പഠിച്ചുതുടങ്ങിയ കാലത്ത് ക്രിസ്മസ് ആശംസാ കാർഡുകളിലൂടെയായിരുന്നു നമ്മളിൽ ഭൂരിഭാഗവും പോസ്റ്റ്ഓഫീസുകളെക്കുറിച്ചറിഞ്ഞത്. ക്രിസ്മസിനും പുതുവത്സരത്തിനും പ്രിയപ്പെട്ടവർക്ക് ആശംസകളയയ്ക്കാൻ അച്ഛനോ അമ്മയോ നമുക്കൊപ്പം ഇരുന്ന് വിലാസങ്ങൾ പറഞ്ഞുതന്നു. പെറുക്കിപ്പെറുക്കിയെഴുതി അക്ഷരങ്ങൾ കൂട്ടിച്ചേർത്തെഴുതി അന്ന് അയച്ചിരുന്ന ആ ആശംസകൾ കയ്യിൽകിട്ടുമ്പോൾ അത് ലഭിക്കുന്നവർക്കുണ്ടാവുന്ന സന്തോഷമായിരുന്നു നമ്മുടെ ഏറ്റവും വലിയ തൃപ്തി. തിരികെവരുന്ന ആശംസാകാർഡുകൾ നിധി പോലെ സൂക്ഷിച്ചുവയ്ക്കാത്തവർ ചുരുക്കമായിരിക്കും. സ്‌കൂൾ കോളേജ് ഓട്ടോഗ്രാഫുകൾ സൂക്ഷിച്ചുവച്ചിരിക്കുന്ന അലമാരയോ കാൽപ്പെട്ടിയോ ഒക്കെ തിരഞ്ഞു നോക്കൂ,ഇപ്പോഴുമുണ്ടാവും അമൂല്യസമ്പത്തായി കരുതുന്ന ചില ആശംസാകാർഡുകൾ. നിന്നോടെനിക്കു പറയാനുള്ളത്… അച്ഛനുമമ്മയ്ക്കുമൊപ്പമിരുന്ന് അപ്പൂപ്പനോ അമ്മൂമ്മയ്‌ക്കോ ഒക്കെ കത്തെഴുതിയിരുന്ന പ്രായം മെല്ലെ കടന്നു പോയി. സ്‌കൂളിലെ കൂട്ടുകാരായിരുന്നു പിന്നെയെല്ലാം. ഓണം,ക്രിസ്മസ് അവധികൾ പെട്ടന്നങ്ങ് കടന്നുപോവും. പക്ഷേ,വല്യ അവധി അങ്ങനെയല്ല. രണ്ടുമാസം നീങ്ങാൻ വലിയ പ്രയാസമാണ്. ഫോണുകൾ അങ്ങുമിങ്ങും ചിരുക്കും വീടുകളിലേ ഉണ്ടാവൂ. വിളിക്കാമെന്ന് വച്ചാൽ പോലും എന്തോരം വിശേഷങ്ങൾ പറയാനാവും!! പിന്നെ ഒരേ ഒരു മാർഗമേ ഉള്ളൂ,എഴുതിയെഴുതി വിശേഷങ്ങൾ നിറച്ച് കത്തയയ്ക്കുക. അവധിക്കാല വിശേഷങ്ങളെഴുതിയും അടുത്ത അധ്യയനവർഷത്തെക്കുറിച്ചുള്ള ആശങ്കകളും ആകുലതകളും പങ്കുവച്ചും അതങ്ങനെ നീണ്ടുപോവും.ഹൈസ്‌കൂൾ കാലഘട്ടത്തിലെ എഴുത്തിനിടയിൽ ആ വരികൾക്കിടയിൽ ഒളിപ്പിച്ച വേറെയും ചില വിശേഷങ്ങളുണ്ടാവും. പ്രിയപ്പെട്ട കൂട്ടുകാരിക്ക് അല്ലെങ്കിൽ കൂട്ടുകാരന് മാത്രം അറിയാവുന്ന ഒരു രഹസ്യത്തെക്കുറിച്ച്.സ്വപ്‌നങ്ങളിൽ വന്ന് ഒരാൾ പങ്കുവച്ച വിശേഷങ്ങളെക്കുറിച്ച്.വീട്ടുകാരുടെ കയ്യിലാണ് കത്ത് കിട്ടുന്നതെങ്കിലും തട്ടുകേട് കൂടാതിരിക്കാൻ ഒപ്പിയ്ക്കുന്ന ചില സൂത്രപ്പണികളുമുണ്ടാവും.വിളിപ്പേരുകൾ,കോഡ് ഭാഷകൾ ഒക്കെ. ഇത് വായിക്കുമ്പോൾ മനസ്സിൽ നിന്ന് ചുണ്ടിലേക്ക് പടരുന്ന ആ പുഞ്ചിരി ഓർമ്മിപ്പിക്കുന്നതും അത്തരമൊരു കുസൃതിയെക്കുറിച്ചല്ലേ!! പ്രണയം നിറഞ്ഞ ആ വരികൾ… കൗമാരം പ്രണയത്തിന്റെ കൊടിയേറ്റകാലമാണ്. അതുകൊണ്ടു തന്നെ എഴുത്തുകൾക്കും ഉത്സവച്ഛായ ഉണ്ടാവും. പ്രിയപ്പെട്ട ആ ആൾക്കു വേണ്ടി ഹൃദയം തുറക്കുമ്പോൾ എഴുതിയാലും മതി വരില്ല. ആഴ്ച തോറും മുടങ്ങാതെ പോസ്റ്റ് ഓഫീസിലേക്ക്. ഉറക്കമിളച്ചിരുന്ന് കോറിയിടുന്ന അക്ഷരങ്ങൾക്ക് ഹൃദയത്തിന്റെ ഭാഷയായിരുന്നു.എത്ര കാലം കഴിഞ്ഞാലും ആർദ്രത നഷ്ടപ്പെടാത്ത എന്തോ ഒരു മാന്ത്രികത ആ കത്തുകൾക്കുണ്ടായിരുന്നു. ഇന്നിപ്പോ അത്തരം കത്തുകളില്ല. ഇൻലന്റും കാർഡും പോസ്റ്റ് കവറും നമ്മുടെയൊന്നും ജീവിതത്തിന്റെ ഭാഗമല്ലാതായിക്കഴിഞ്ഞു. പകരം ഇന്റർനെറ്റും ജി മെയിലും വാട്‌സ് ആപും ഫേസ്ബുക്കും ട്വിറ്ററുമൊക്കെ വന്നു. എത്ര അകലെയുള്ള ആളെയും ഞൊടിയിടപോലും വൈകാതെ നമ്മളിലേക്ക് എത്തിക്കുന്ന ഈ സംവിധാനങ്ങൾക്ക് ദിവസങ്ങൾ കാത്തിരുന്ന് കിട്ടുന്ന കത്ത് സമ്മാനിക്കുന്ന സ്‌നേഹവും സന്തോഷവും നല്കാനാവുമോ? അതുകൊണ്ടു തന്നെയല്ലേ നമ്മളൊക്കെ ഇടയ്ക്ക് അറിയാതെ ആഗ്രഹിച്ചു പോവുന്നത്,കളങ്കമില്ലാത്ത സ്‌നേഹത്തിന്റെ ഊഷ്മളതയുമായി ഒരു കത്ത് നമ്മളെ തേടിയെത്തിയിരുന്നെങ്കിലെന്ന്!!

സ്നേഹം മനസ്സിൽ കാത്തു സൂക്ഷിക്കുന്നവർക്കായ്


വരണ്ട ഹൃദയങ്ങള്‍ക്ക് ഇതരരെ സ്‌നേഹിക്കുന്നതും അവര്‍ക്ക് നന്മ കാംക്ഷിക്കുന്നതും അസഹ്യമായിരിക്കും. തനിക്കും തന്റെ വ്യക്തിപരമായ താല്‍പര്യങ്ങള്‍ക്കുമുള്ള സ്‌നേഹമായിരിക്കും ഇവരെ ഭരിച്ചുകൊണ്ടിരിക്കുക. ഇതരരെ സ്‌നേഹിക്കാന്‍ നമ്മെ പഠിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്തത് ഇസ്‌ലാമാണ്. തന്നോട് മോശമായി പ്രതികരിച്ചാലും തങ്ങള്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമുടലെടുത്താലും മുഴുവന്‍ വിശ്വാസികളെയും അകമഴിഞ്ഞു സ്‌നേഹിക്കാന്‍ മാത്രം വിശാലമാകണം വിശ്വാസിയുടെ ഹൃദയം. നിര്‍മലമായ ഹൃദയം പരസ്പര സ്‌നേഹത്തിലും ദയയിലും മാന്യതയിലും ഇണക്കത്തിലും കെട്ടിപ്പെടുക്കപ്പെട്ടതായിരിക്കും. ഇതരരുമായി ഇണക്കത്തിലേര്‍പ്പെടാതെ അസഹിഷ്ണുതയോടെ കഴിയുന്നതില്‍ യാതൊരു നന്മയുമില്ല എന്ന് നാം തിരിച്ചറിയണം. വിശ്വാസികള്‍ പരസ്പര സഹോദരങ്ങളാണ്. ഈ സാഹോദര്യം അനൈക്യത്തിന്റെ വേരുകള്‍ പിഴുതുമാറ്റി പരസ്പരം സ്‌നേഹിക്കാന്‍ അവരെ നിര്‍ബന്ധിതരാക്കുന്നു. അല്ലാഹുവിന്റെ വിശാലമായ സ്‌നേഹത്തിന്റെ തിരുമുറ്റത്തു നിന്നുകൊണ്ട് ഈ സ്‌നേഹത്തിന് വിഘാതമാകുന്ന എല്ലാ തടസ്സങ്ങളെയും വിശ്വാസി തട്ടിനീക്കും. പ്രവാചകന്‍ വിശേഷിപ്പിച്ചതു പോലെ അവര്‍ ഒറ്റ മെയ്യായിരിക്കും.' വിശ്വാസികള്‍ തമ്മിലുള്ള പരസ്പര സ്‌നേഹത്തിന്റെയും അനുകമ്പയുടെയും കാരുണ്യത്തിന്റെയും ഉപമ ഒരു ശരീരം പോലെയാണ്. ഹൃദയത്തില്‍ നന്മയും സ്‌നേഹവും മാത്രം സൂക്ഷിച്ച ചിലരുടെ മഹത്തായ മാതൃകകള്‍ ഇസ്‌ലാം നമുക്ക് പകര്‍ന്നു നല്‍കിയിട്ടുണ്ട്. സ്വര്‍ഗാവകാശിയായ ഒരാളെ കുറിച്ച് പ്രവാചകന്‍ അനുചരന്മാരെ അറിയിക്കുകയുണ്ടായി. അദ്ദേഹത്തിന്റെ യോഗ്യത എന്താണെന്ന് തിരിച്ചറിയാനായി അനുഗമിച്ചവര്‍ക്ക് പിന്നീട് മനസ്സിലാക്കാന്‍ സാധിച്ചത്' ഹൃദയത്തില്‍ നന്മയും സ്‌നേഹവും മാത്രം സൂക്ഷിച്ച് ആരോടും പകയില്ലാതെ കഴിഞ്ഞു' എന്നതായിരുന്നു. ഹൃദയത്തില്‍ അല്ലാഹുവിനോടുള്ള സ്‌നേഹത്തിന്റെ തോതനുസരിച്ച് മാത്രമേ ഇതരരോടുള്ള സ്‌നേഹത്തില്‍ ഏറ്റക്കുറച്ചില്‍ ഉണ്ടാകുകയുള്ളൂ. അല്ലാഹുവിനോടുള്ള ആത്മാര്‍ഥമായ സ്‌നേഹം വിശ്വാസത്തിന്റെ അടിസ്ഥാനങ്ങളില്‍ പെട്ടതും അതിന്റെ ഉത്തുംഗ പദവിയുമാണ്. വിശ്വാസത്തില്‍ ഏറ്റവും ശ്രേഷ്ടകരമായത് ഏതാണ് എന്ന് പ്രവാചകനോട് ചോദിക്കപ്പെട്ടപ്പോള്‍ അല്ലാഹുവിന് വേണ്ടി സ്‌നേഹിക്കലും കോപിക്കലും ദൈവസ്മരണയില്‍ നാവിനെ ചലിപ്പിക്കലുമാണെന്ന് അദ്ദേഹം പ്രതിവചിക്കുകയുണ്ടായി. ഈ സ്‌നേഹം പരസ്പരോപദേശങ്ങളിലും ഗുണകാംക്ഷയിലുമധിഷ്ഠിതമായിരിക്കണം. കാലത്തെ സാക്ഷിനിര്‍ത്തിക്കൊണ്ട് വിജയികളായവരുടെ വിശേഷണങ്ങള്‍ വിശുദ്ധഖുര്‍ആന്‍ നിരത്തുന്നത് നമുക്ക് കാണാം. 'കാലം സാക്ഷി! മനുഷ്യന്‍ തീര്‍ച്ചയായും നഷ്ടത്തിലാണ്, വിശ്വസിക്കുകയും സല്‍കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും സത്യംകൊണ്ടും ക്ഷമ കൊണ്ടും പരസ്പരോപദേശം നടത്തിയവരുമൊഴികെ'. ആധുനിക കാലത്ത് സ്‌നേഹമെന്നത് താല്‍പര്യങ്ങളും ഉപകാരങ്ങളും മുന്‍നിര്‍ത്തിയുള്ള ഒന്നായി മാറിയിരിക്കുന്നു. അതിനാല്‍ തന്നെ പരസ്പര ബന്ധങ്ങള്‍ തകരുകയും കൂടുതല്‍ വഷളമാകുകയും ചെയ്തുകൊണ്ടിരിക്കുന്നു. അല്ലാഹുവിന്റെ പ്രീതി കാംക്ഷിച്ചുകൊണ്ട് പരസ്പര സ്‌നേഹത്തില്‍ കഴിഞ്ഞവര്‍ ഉറ്റവരും ഉടയവരും സഹായിക്കാനില്ലാത്ത നാളില്‍ നമ്മുടെ തുണയും ശക്തിയുമായിത്തീരും. താല്‍പര്യങ്ങള്‍ക്ക് വേണ്ടി സൗഹൃദത്തിലേര്‍പ്പെട്ടവര്‍ പരസ്പര ശത്രുതയിലായിരിക്കും അന്ന് കഴിഞ്ഞുകൂടുക.

എന്താണ് സ്നേഹം


സ്നേഹം എന്നാല്‍ എന്താണ്? എന്റെ സുഹൃത്തും ബ്ലോഗറുമായ ശ്രീജ എന്‍. എസ്. അവരുടെ ഏറ്റവും പുതിയ കഥയായ സ്വപ്നാടനത്തില്‍ എഴുതുന്നു- "സ്നേഹം എന്നാല്‍ എന്താണ്? പല തവണ പല ആവര്‍ത്തി സ്വയം ചോദിച്ചു പല തരം ഉത്തരങ്ങളില്‍ എത്തിചേര്‍ന്നിട്ടുണ്ട്. ഒരുപാട് അടുപ്പം തോന്നിയവരോട് പലപ്പോഴായി ചോദിച്ചിട്ടുണ്ട് സ്നേഹമെന്നാല്‍ നിങ്ങള്ക്ക് എന്താണെന്നും, ആരോടാണ് ഏറ്റം സ്നേഹമെന്നും. മനസ്സ് നിറയുന്ന ഒരു ഉത്തരം, ഇനിയോരാവര്‍ത്തി ഇതേ ചോദ്യം ആവര്‍ത്തിക്കാതെ ഇരിക്കുവാന്‍ മാത്രം സംതൃപ്തി നല്‍കിയ ഒന്നും ഉണ്ടായില്ല എന്നതാണ് നേര്. നമ്മള്‍ കണ്ടിട്ടുള്ള സ്നേഹം ഏറിയ കൂറും ഒരു ഉടമ്പടി പോലെ ആണ്..നോക്ക് എനിക്കിതൊക്കെ വേണം, അതൊക്കെ നീ നല്‍കുന്നതിനാല്‍ എനിക്ക് സ്നേഹമാണ്. തിരിച്ചും ഏകദേശം കാര്യങ്ങള്‍ ഇങ്ങനെ ഒക്കെ തന്നെ..ആ പറഞ്ഞതൊക്കെ എനിക്ക് സമ്മതം, എന്റെ ചില ആവശ്യങ്ങള്‍ ഉണ്ട് അത് കൂടെ സാധിച്ചു തരു .അപ്പോള്‍ സ്നേഹം പൂര്‍ണ്ണമായി..ഇത്തരം വ്യവസ്ഥകള്‍ ഇല്ലാത്ത സ്നേഹത്തെ തേടിയല്ലേ നമ്മള്‍ എല്ലാവരും അലയുന്നത്. ജീവന്റെ ഒറ്റ കോശം ആയിരുന്നപ്പോള്‍ തുടങ്ങുന്ന ഒരു തിരച്ചില്‍ ആണത്..മരണത്തിനു അപ്പുറത്തെയ്ക്കും നീളുന്നു എന്ന് ഞാന്‍ കരുതുന്ന ഒന്ന്. അവസാനിക്കാത്ത ദാഹവും അന്വേഷണവും." ശ്രീജയുടെ ഈ അന്വേഷണത്തെ എന്റേതായ ചില സങ്കല്‍‌പ്പങ്ങളിലേക്ക് എത്തിക്കുകയാണ് ഞാന്‍ ഈ കുറിപ്പിലൂടെ. തീര്‍ച്ചയായും നിങ്ങള്‍ക്കും നിങ്ങളുടേതായ ഉത്തരങ്ങള്‍ ഉണ്ടാകും. സ്നേഹത്തെ പറ്റി പറയും മുമ്പേ ഇഷ്ടത്തെ പറ്റി പറയണം എന്നു ഞാന്‍ വിചാരിക്കുന്നു. ഇഷ്ടപ്പെടുമ്പോഴാണ് സ്നേഹം തുടങ്ങുന്നത്. എന്നു കരുതി ഇഷ്ടപ്പെട്ടതിനെ എല്ലാം സ്നേഹിക്കണം എന്നില്ല. എനിക്ക് റോസാപ്പൂ ഇഷ്ടമാണ് എന്നു പറയുമ്പോള്‍ ഞാന്‍ അതിനെ സ്നേഹിക്കുകയല്ല. അതിനെ കാണുവാനും തലയില്‍ ചൂടാനും എന്റെ മേശപ്പുറത്തെ പൂപാത്രത്തില്‍ വെക്കുവാനും ഇഷ്ടപ്പെടുന്നു എന്നൊക്കെയാണ്. ഞാന്‍ പൂവിനെ അറിയുന്നില്ല. അതിന്റെ ഗുണങ്ങളെ ഞാന്‍ ഇഷ്ടപ്പെടുകയും ആ ഗുണങ്ങളെ എന്റെ സ്വന്തമാക്കുകയും ചെയ്യുന്നു എന്നു മാത്രം. പൂവിന്റെ നൈസര്‍ഗ്ഗികമായ ഇച്ഛകളെ ഞാന്‍ മനസ്സിലാക്കുന്നില്ല. എനിക്കതിന്റെ ആവശ്യവുമില്ല. ഞാന്‍ ഇഷ്ടപ്പെടുകയാണ്. ഇഷ്ടപ്പെട്ടതിനെ ഞാന്‍ എന്റെ സ്വന്തമാക്കുകയാണ്, എന്റെ അനുഭവമാക്കുകയാണ്. നമ്മുടെ ചുറ്റും നാം സ്നേഹം എന്നു വിളിക്കുന്ന വ്യവഹാരങ്ങള്‍ പലതും ഇപ്രകാരം ആണ്. അവന് അവളെ സ്നേഹമാണ് എന്നു പറയുന്നതിനേക്കാള്‍ അവന് അവളെ ഇഷ്ടമാണ് എന്നു പറയുന്നതാകും ഉചിതം. അവന്റെ ഇഷ്ടങ്ങള്‍ സഫലീകരിക്കാനുള്ളതാണ് അവള്‍ എന്നേ ഇവിടെ അര്‍ത്ഥമുള്ളൂ. അവള്‍ക്ക് തന്റേതു പോലെ സ്വപ്‌നങ്ങള്‍ ഉണ്ടെന്നും, ചിന്തിക്കുന്ന ഒരു മനസ്സുണ്ടെന്നും, വ്യക്തിത്വമുണ്ടെന്നും അവന്‍ മറന്നു പോകുന്നു. അവന്‍ അവളുടെ അഴകുള്ള കണ്ണുകള്‍ കാണുകയും ആ കണ്ണുകളുടെ ആഴത്തില്‍ നോക്കാതെ ഇരിക്കുകയും ആ കണ്ണുകള്‍ പറയുന്നത് എന്തെന്ന് കേള്‍ക്കാതെ ഇരിക്കുകയും ചെയ്യുന്നു. കാരണം അവന്‍ അവളുടെ കണ്ണുകളെ ഇഷ്ടപ്പെടുക മാത്രം ചെയ്യുന്നു. ശില്‍പ്പ സൗന്ദര്യം ആസ്വദിക്കുന്ന കാഴ്ച്ചക്കാരനെപ്പോലെ ആണ് പലപ്പോഴും നമ്മള്‍. ശില്‍‌പ്പത്തിന്റെ അംഗ സൌന്ദര്യത്തില്‍ മാത്രം ആകൃഷ്ടമാകുകയും അതിന്റെ ചിന്തയിലേക്ക് പോകാതിരിക്കുകയും ചെയ്യുന്നു. സ്നേഹം ഇഷ്ടമല്ല. ഇഷ്ടമായതിനെയാണ് നാം സ്നേഹിക്കുക. അപ്പോള്‍ ഇഷ്ടം ഒരു തുടക്കമാണ് എന്നു പറയാം. ഇഷ്ടത്തില്‍ നിന്നും സ്നേഹത്തിലേക്ക്‌ ഒരുപാട് ദൂരമുണ്ട്. ഞാന്‍ എന്റെ പട്ടിക്കുഞ്ഞിനെ സ്നേഹിക്കുന്നു എന്നു പറയുമ്പോള്‍ എന്റെ ഇഷ്ടങ്ങള്‍ക്ക് വേണ്ടിയല്ല. എന്റെ ഇഷ്ടങ്ങള്‍ സുഖങ്ങള്‍ എന്നിവയ്ക്ക് ഒരു പട്ടിക്കുഞ്ഞു അനാവശ്യമാണ്. ഞാന്‍ പട്ടിക്കുഞ്ഞിനു വേണ്ടി എന്റെ സമയം നീക്കി വെക്കുന്നു. അതിനെ തീറ്റുന്നു, കുളിപ്പിക്കുന്നു, അതിനോടോത്ത് കളിക്കുന്നു, ഉറക്കുന്നു. അതിന്റെ കണ്ണുകളിലെ സന്തോഷത്തില്‍ കുസൃതിയില്‍ ഞാന്‍ എന്റെ സന്തോഷം കണ്ടെത്തുന്നു. അവിടെ പട്ടിക്കുഞ്ഞിന്റെ സന്തോഷം എന്റെ സന്തോഷമായി മാറുന്നു. താന്‍ ഇഷ്ടപ്പെടുന്ന വ്യക്തിയുടെ സന്തോഷവും ദുഃഖവും തന്റേതു കൂടെ ആകുകയും തന്റെ ഹൃദയം ആ ഹൃദയത്തോടൊപ്പം മിടിക്കുവാന്‍ തുടങ്ങുകയും ചെയ്യുമ്പോള്‍ നിങ്ങള്‍ സ്നേഹത്തില്‍ ആയെന്നു പറയാം. അപ്പോള്‍ നിങ്ങള്‍ സ്നേഹിക്കുന്ന വ്യക്തിക്ക് മുറിഞ്ഞാല്‍ നിങ്ങള്‍ക്കും മുറിയുന്നു. നിങ്ങളുടെ മനസ്സ് അവനെ അല്ലെങ്കില്‍ അവളെ പ്രതി വ്യാകുലപ്പെടുന്നു. നിങ്ങളുടെ വേദന സുഖം എല്ലാം നിങ്ങള്‍ മറന്നു പോകുന്നു. നിങ്ങളുടെ ശരീരം മറ്റൊരാളുടെ ശരീരമായി മാറുന്നു. നിങ്ങള്‍ നിങ്ങളെ സമര്‍പ്പിച്ചിരിക്കുന്നു. സമര്‍പ്പണത്തിലുള്ള ആനന്ദം മാത്രമാണിവിടെ. സ്നേഹിക്കുക എന്നാല്‍ സമര്‍പ്പണമാണ്‌. സ്നേഹം ലഭിക്കേണ്ട ഒന്നാണ് എന്ന് പലരും കരുതുന്നു. അങ്ങനെ കരുതുന്നവര്‍ സ്നേഹത്തെ അറിയുന്നില്ല. ഞാന്‍ സ്നേഹിക്കപ്പെടുന്നില്ല എന്നാണ് പലരുടേയും പരാതി. എന്നാല്‍ ഞാന്‍ പറയുന്നു. സ്നേഹം ലഭിക്കേണ്ട ഒന്നല്ല. നല്‍കേണ്ട ഒന്നാണ്. നിങ്ങള്‍ സ്നേഹിക്കുകയാണ്

രതി ഒരു കല മാത്രമല്ല


കാരുണ്യത്തിന്റെ മൃദു സാന്നിധ്യം അതിനു വേണം രതിയിലോ സ്‌നേഹത്തിലോ ഒതുങ്ങുന്നതല്ല പ്രണയം. ത്യാഗമല്ല അതിന്റെ ഞരമ്പ്.മുറിച്ചു കളയാന്‍, കയര്‍ കുരുക്കില്‍ പിടയാന്‍ വിസമ്മതിക്കുന്ന പരസ്പര സമത്വത്തിന്റെ, പരസ്പര വിശ്വാസത്തിന്റെ, അപരനിലെ തനിക്കിഷ്ടമില്ലാത്ത പൊടിപ്പുകളെ നുള്ളിക്കളയാതെ വളരാന്‍ സമ്മതിക്കുന്ന കാരുണ്യത്തിന്റെ മൃദു സാന്നിധ്യം അതിനു വേണം.ഇക്കാലത്തു ഇക്കാലത്തു എന്ന് നാം കാലത്തെ കുറ്റപ്പെടുത്തും. കാലം നിര്‍മിക്കുന്നതും മനുഷ്യര്‍ തന്നെ. അറിവല്ല ആര്‍ദ്രതയാണ് ഇക്കാലത്തു എക്കാലത്തും വേണ്ടത്. എനിക്ക് ഓര്‍മകളില്ല. ഓര്‍മകളുടെ ഓര്‍മകളാണ് ഉള്ളത് എന്ന് തോന്നുന്നു...തിയതിയും നേരവും ഒന്നും ഓര്‍ക്കാതെ അനുഭവത്തന്റെ സത്ത മാത്രം പിഴിഞ്ഞൂറ്റി കുടിക്കുകയാണ് എന്റെ ബോധം എന്ന് തോന്നാറുണ്ട് . ശരിക്കും പറഞ്ഞാല്‍ ഇന്ദ്രിയങ്ങളെ അനുകരിക്കാനാണ് നാം കലകളും ക്യാമറ പോലുള്ള പകര്‍ത്തുപകരണങ്ങളും എല്ലാം കണ്ട് പിടിച്ചത്. അതേ ഇന്ദ്രിയാനുഭവങ്ങളും അതിനെ അനുഭവിപ്പിക്കുന്ന തലച്ചോറും നാം കണ്ട് പിടിക്കയാണ് കംപ്യൂട്ടറിലൂടെയും ക്യാമറയിലൂടെയും റോബോട്ടുകളിലൂടെയും. മനുഷ്യ വിനിമയങ്ങള്‍ മനുഷ്യരല്ലാതെ ചെയ്യുന്ന രീതി.അമ്പരപ്പിക്കുന്നതാണ് ഈ സാങ്കേതിക മുന്നേറ്റം. എന്നാല്‍ മനുഷ്യനുള്ള കഴിവുകള്‍ കുറയുകയാണ്, യന്ത്ര സഹായത്തോടെ. ഓര്‍മകളില്‍ കലര്‍പ്പും വരുന്നു നാം അറിയാതെ. കൊച്ചു കുഞ്ഞിന്റെ കുട്ടിക്കാലം ക്യാമറയിലോ വീഡിയോയിലോ പകര്‍ത്തുന്നു.പിന്നീട് പല തവണ കാണുന്നു. കാണും തോറും നമ്മുടെ ഓര്‍മകള്‍ക്ക് പകരം ആവുകയാണ് ഈ പകര്‍പ്പ്. പിന്നെ നമുക്കും ഇത് മാത്രമേ ഓര്‍ക്കാന്‍ കഴിയൂ.നമ്മുടെ ഇന്ദ്രിയങ്ങളുടെ കഴിവും പണികളും നാം മറ്റൊരു ഏജന്‍സിക്കു ഏല്‍പ്പിച്ച പോലെയാണ് സംഭവിക്കുന്നത്.ചെരിപ്പുകള്‍ കാലുകളെ സംരക്ഷിക്കയാണോ അതോ കൂടുതല്‍ അവശര്‍ ആക്കുകയോ? മുള്ളും കല്ലും ചവിട്ടാന്‍ ഉള്ള കഴിവ് നശിപ്പിക്കയാണ് ചെരിപ്പുകള്‍ എന്ന് പറയാമോ. എല്ലാ ദാമ്പത്യങ്ങളിലും പ്രണയ ബന്ധങ്ങളിലും ഈ മൃദു ക്രൂര കാലങ്ങള്‍ സംഭവിക്കുന്നു. എന്ത് കൊണ്ടാണ് അത്?പഴകിപ്പോവുക എന്നത് മനുഷ്യമനസ്സിന് മാത്രം സംഭവിക്കുന്ന ഒന്നാണ് മനുഷ്യരുടെ എല്ലാ നേട്ടങ്ങളും പരിമിതികള്‍ കൂടിയാണ്. രതി ഒരു കലയാണ് എന്ന് പറയുന്നവരുണ്ട്. രതിയില്‍ [sex] സ്‌നേഹത്തിനു സ്ഥാനമില്ല എന്ന് പല പുതു തലമുറക്കാരും പറയുന്നു.ഒരു തൊടല്‍ കലയാണോ, സ്പര്‍ശ കല മാത്രമാണോ രതി? നന്നായി വികാരം ഉണര്‍ത്തും വിധം പരസ്പരം തൊടലാണോ രതി? അപ്പോള്‍ അപരിചിതരുമായുള്ള ഒറ്റത്തവണ ബന്ധങ്ങള്‍ ഒരു കലാ പ്രകടനം ആണോ? വേശ്യാവൃത്തി ചെയ്യുന്നവര്‍ കലാകാരന്‍/രി ആണോ? ചരിത്രത്തിലൂടെ പോയാല്‍ കണ്ണിനും മെയ്യിനും കുളിര്‍മ നല്‍കുന്ന അഴകും നൃത്തം സംഗീതം തുടങ്ങിയ ഇന്ദ്രിയ കലകളില്‍ പ്രാവീണ്യവും ഉള്ള ഉയര്‍ന്ന ജീവിത ബോധം ഉള്ളവരായിരുന്നു വേശ്യകള്‍. രതിക്കോ കുട്ടികളുടെ പിറവിക്കോ സ്‌നേഹം വേണ്ട എന്നത് നിരന്തരം നാം കാണുന്നു.സ്‌നേഹമില്ലാതെ രതി സാധ്യമാണ് എന്നതിന് വികലമായ അല്ലെങ്കില്‍ ഒരു ശീലം മാത്രമായിപ്പോയ ദാമ്പത്യജീവിതങ്ങള്‍ ഉദാഹരണമാണ്. ദൂരെ ഒന്നും പോകണ്ട ,ചുറ്റുപാടും നോക്കിയാല്‍ മതി. ലോഹസ്പര്‍ശമില്ലാത്ത മരപ്പലകയുടെ നിര്‍വികാരത ഇല്ലാത്ത അധികാര പ്രയോഗമല്ലാത്ത ഒരു രതി എപ്പോഴാണ് സാധ്യമാവുക എന്നല്ലേ ആരായേണ്ടത്?..സ്പര്‍ശത്തിന്റെ ഒരു സുഖലോകം. കുറ്റിക്കാട്ടിലെ നരി എന്ന മാധവിക്കുട്ടിയുടെ കഥയില്‍ പൂച്ചട്ടിക്ക് പിന്നില്‍ നൃത്തം ചെയ്യുന്ന നരിയായി ആ സ്‌നേഹരാഹിത്യം അവിടെ ഉണ്ട്. സുന്ദരിയായ മാര്‍ഗറ്റ് സ്‌നേഹിച്ചു കല്യാണം കഴിച്ച അലക്‌സാണ്ടറും അച്ഛനും മാത്രമുള്ള കുടുംബത്തില്‍ പൂച്ചെടികളുടെ പിന്നില്‍ നരിയായി അസംതൃപ്തി ചുറ്റി പറ്റി നില്‍ക്കുന്നു.ഒരു കാലത്ത് സുന്ദരിയായ അവള്‍ ഇന്ന് വിരൂപിയായ കാരണം പുറത്തിറങ്ങാന്‍ മടിക്കുന്നു.ആ വീട്ടിലെ ജോലികള്‍ ജോലികള്‍ ഏതാണാ യുവതിയെ തളര്‍ത്തിയത്.അസ്വസ്ഥത കാരണം ഞാന്‍ കടലില്‍ ചെന്ന് ചാടണോ എന്ന് അച്ഛന്‍ ചോദിക്കുമ്പോള്‍ അവള്‍ പറയുന്നു..അതൊരു ആലോചനയാണ് ശരിക്കും. 'കടലില്‍ ചാടുകയോ, അച്ഛാ?എത്ര നല്ല ഒരു ആശയമാണത്. രാത്രി ഞാന്‍ കടലിന്റെ ശബ്ദം കേള്‍ക്കാറുണ്ട്..അത് എന്നോട് സംസാരിക്കുകയാണ്. അത് എന്നെ പെഗ്ഗീ എന്ന് വിളിക്കുന്നു. 'ഭര്‍ത്താവ് വിളിക്കുന്ന ഓമനപ്പേര് കടലാണ് അവളെ വിളിക്കുന്നത്.കടല്‍ കാണാന്‍ കല്യാണം കഴിഞ്ഞ് അഞ്ച് വര്‍ഷമായിട്ടും അവര്‍ ഒരുമിച്ച് പോയിട്ടുമില്ലല്ലോ..... അലക്‌സാണ്ടര്‍ ഒരിക്കല്‍ സ്‌നേഹിച്ച പ്രേമിച്ചു വിവാഹം കഴിച്ച അവളെ വീട്ടിലേക്ക് പറഞ്ഞയക്കാന്‍ വെമ്പുന്നു. അവള്‍ ചോദിക്കുന്നു, 'അലക്‌സ്,നിങ്ങള്‍ എത്ര ക്രൂരതയോടെയാണ് സംസാരിക്കുന്നത്. അന്ന് എന്റെ അരക്കെട്ടില്‍ നിങ്ങള്‍ ആശ്‌ളേഷിച്ചു മൃദുവായി. ഒരു പൂച്ചെണ്ടിനെ ആശ്ലേഷിക്കുന്നതു പോലെ മൃദുവായി രമ്യതയോടെ...പിന്നീട് എന്തുണ്ടായി അലക്‌സ്?' ഒരു തൊടല്‍ കല മാത്രമല്ല രതി.സ്‌നേഹത്തോട് കൂടിയുള്ള സ്പര്‍ശമാണ്.മടുപ്പിക്കാത്ത അലിവുള്ള ഒരു പാരസ്പര്ര്യമാണ്.വാത്സല്യവും സംരക്ഷണ ഭാവവും പരസ്പരം തോന്നുന്ന ഒരു കൂട്ട്. എല്ലാ ദാമ്പത്യങ്ങളിലും പ്രണയ ബന്ധങ്ങളിലും ഈ മൃദു ക്രൂര കാലങ്ങള്‍ സംഭവിക്കുന്നു. എന്ത് കൊണ്ടാണ് അത്?പഴകിപ്പോവുക എന്നത് മനുഷ്യമനസ്സിന് മാത്രം സംഭവിക്കുന്ന ഒന്നാണ്.പ്രണയത്തില്‍ പെട്ടിരിക്കുമ്പോള്‍ ഓരോ വാക്കിനും നോക്കിനും അര്‍ത്ഥമുണ്ട്.ആള്‍ക്കൂട്ടത്തില്‍ വെച്ച അവളെ/അവനെ കാണുമ്പോഴും ഒരേ കാറ്റ് പരസ്പരം തൊടുമ്പോള്‍ പോലും സന്തോഷം ഊറി ഊറി വരുന്നു.നമ്മുടെ മുഖം നിലാവ് വീണു നനഞ്ഞു തിളങ്ങുന്നു.എഴുതാത്ത കണ്ണുകളില്‍ പോലും കറുത്ത തിളക്കം അനുരാഗം ജ്വലിപ്പിക്കുന്നു. അപ്പോള്‍ ഒരു തൊടല്‍ കല മാത്രമല്ല രതി.സ്‌നേഹത്തോട് കൂടിയുള്ള സ്പര്‍ശമാണ്.മടുപ്പിക്കാത്ത അലിവുള്ള ഒരു പാരസ്പര്യമാണ്.വാത്സല്യവും സംരക്ഷണ ഭാവവും പരസ്പരം തോന്നുന്ന ഒരു കൂട്ട്. അതിനെ ഉറപ്പിക്കുന്നത് പണമോ ജാതിയോ മതമോ ആവരുത് പരസ്പരം അറിയാനുള്ള ഒരു മനോഭാവം ആയിരിക്കണം. പുതുതലമുറക്കുട്ടികളേ, രതിയില്‍ സ്‌നേഹം വേണ്ട എന്ന് എല്ലാവര്‍ക്കും അറിയാം. സ്‌നേഹം ഇല്ലാത്ത രതിയില്‍ നിന്ന് പിറന്നവരായിരിക്കും മുക്കാല്‍ മനുഷ്യരും.ശ്രീനാരായണ ഗുരു 'പുണര്‍ന്ന് പെറുന്നവരാണു നര ജാതി'' എന്ന് പറയുന്നു. എന്നാല്‍ സ്‌നേഹത്തോടെ ഉള്ള രതി ..അത് സാധ്യമല്ല എന്ന് നാം ഇന്ന് പറയുന്നു എങ്കില്‍, നമ്മുടെ സ്‌നേഹം പഴകും തോറും കയ്ക്കുന്ന ,പഴുക്കും തോറും കയ്ക്കുന്ന കനിയാണ് എങ്കില്‍ നമുക്ക് എവിടെയോ പിഴച്ചു പോയിരിക്കുന്നു...രതിയെ പറ്റിയും സ്‌നേഹത്തെ പറ്റിയും മനസ്സ് തുറന്നു കുറെ കൂടി അറിയാന്‍ ബാക്കിയില്ല, എങ്കില്‍ പിന്നെ എന്താണ് ജീവിതം?,ലോഹസ്പര്‍ശമില്ലാത്ത മരപ്പലകയുടെ നിര്‍വികാരത ഇല്ലാത്ത അധികാര പ്രയോഗമല്ലാത്ത ഒരു രതി എപ്പോഴാണ് സാധ്യമാവുക എന്നല്ലേ ആരായേണ്ടത്?..സ്പര്‍ശത്തിന്റെ ഒരു സുഖലോകം. ഇക്കാലത്തു ഇക്കാലത്തു എന്ന് നാം കാലത്തെ കുറ്റപ്പെടുത്തും. കാലം നിര്‍മിക്കുന്നതും മനുഷ്യര്‍ തന്നെ. അറിവല്ല ആര്‍ദ്രതയാണ് ഇക്കാലത്തു എക്കാലത്തും വേണ്ടത്. മാധവിക്കുട്ടിയുടെ കഥ അവസാനിക്കുന്നത് ഇങ്ങനെ. അര്‍ധരാത്രിയോട് അടുത്ത് സാമാനം തൂക്കിയെടുത്തു മാര്‍ഗററ്റ് തളത്തില്‍ എത്തി.നരി അപ്പോഴും നൃത്തം ചെയ്യുകയായിരുന്നു. ഞാന്‍ ഇവിടെ നിന്ന് ഓടി രക്ഷപ്പെടുകയാണ്.അവള്‍ നരിയോട് പറഞ്ഞു.'എനിക്ക് ഭ്രാന്താണെന്ന് ഇവര്‍ പറയുന്നു.എനിക്ക് ഭ്രാന്തുണ്ടോ?' ഇല്ല, നരി പറഞ്ഞു..'നിനക്ക് തീര്‍ച്ചയായും ഭ്രാന്തില്ല'. നരി അവളുടെ കയ്യില്‍ നിന്ന് പെട്ടി വലിച്ചെടുത്തു. 'നീയും എന്റെ കൂടെ വരുമോ?' അവള്‍ ചോദിച്ചു. 'ഞാന്‍ അല്ലാതെ നിന്റെ കൂടെ ആരാണ് ഈ ഘട്ടത്തില്‍ വരിക?' 'നരി ചോദിച്ചു. 'നീ എന്റെ കൂടെ എന്നും ഉണ്ടാവുമോ?'അവള്‍ ചോദിച്ചു. 'തീര്‍ച്ചയായും' നരി മന്ത്രിച്ചു. പുറത്തു ചന്ദ്രന്‍ ജ്വലിച്ചു കൊണ്ടിരുന്നു. അതെ. ഉന്മാദം കുറ്റിക്കാട്ടിലെ നരിയെ പോലെ സ്‌നേഹമില്ലാത്ത ഇടങ്ങളില്‍ നൃത്തം ചെയ്യുന്നു. രതിയിലോ സ്‌നേഹത്തിലോ ഒതുങ്ങുന്നതല്ല പ്രണയം. ത്യാഗമല്ല അതിന്റെ ഞരമ്പ്.മുറിച്ചു കളയാന്‍, കയര്‍ കുരുക്കില്‍ പിടയാന്‍ വിസമ്മതിക്കുന്ന പരസ്പര സമത്വത്തിന്റെ, പരസ്പര വിശ്വാസത്തിന്റെ, അപരനിലെ തനിക്കിഷ്ടമില്ലാത്ത പൊടിപ്പുകളെ നുള്ളിക്കളയാതെ വളരാന്‍ സമ്മതിക്കുന്ന കാരുണ്യത്തിന്റെ മൃദു സാന്നിധ്യം അതിനു വേണം.ഇക്കാലത്തു ഇക്കാലത്തു എന്ന് നാം കാലത്തെ കുറ്റപ്പെടുത്തും. കാലം നിര്‍മിക്കുന്നതും മനുഷ്യര്‍ തന്നെ. അറിവല്ല ആര്‍ദ്രതയാണ് ഇക്കാലത്തു എക്കാലത്തും വേണ്ടത്.

സ്പർശനം കൊണ്ട്


ഒരു മരത്തിന്റെ ചില്ലകളും പൂക്കളും പോലാണ് അമ്മയ്ക്കും അച്ഛനും മുത്തശ്ശി അപ്പൂപ്പന്മാര്‍ക്കും പൈതല്‍. കുഞ്ഞിനെ പോലെ തൊടാന്‍ കഴിഞ്ഞാല്‍ വയസ്സായവരുടെ ഒറ്റപ്പെടല്‍ മാറും. വയസ്സായ ഭാര്യാഭര്‍ത്താക്കന്മാര്‍ ഒരേ മുറിയിലോ കട്ടിലിലോ കിടക്കാതെ ഇരിക്കാറുണ്ട് പലപ്പോഴും. രതി എന്നത് വിരല്‍ത്തുമ്പില്‍ പോലും ഉണ്ട്.പരസ്പരം ശ്വാസം കേട്ട് ഉറങ്ങലില്‍ പോലും ഉണ്ട്. എഴുത്തുകാരി വി.എം ഗിരിജയുടെ കോളം തുടങ്ങുന്നു: ശരീരം എന്നാല്‍ ജീര്‍ണ്ണമാകുന്ന ഒരു സിസ്റ്റം ആണ്..ശീർണമാകുന്നത് നശിക്കുന്നത് ആണ്ശരീരം.അപ്പോഴും നിത്യ നൂതനമായ സ്‌നേഹത്തിനു അതിനെ അണച്ച് നിര്‍ത്താനും ഉമ്മ വെയ്ക്കാനും കഴിയുന്നു എങ്കില്‍ അതാണ് ജീവിതത്തിന്റെ അവസാന സുഖം. 'No one should be alone in their old age, he thought. But it is unavoidable. ' ഈ അര്‍ത്ഥവത്തായ വാക്യം The Old Man And The Sea (കിഴവനും കടലും) എന്ന പ്രശസ്ത കൃതിയിലേതാണ്. കിഴവന്‍ എന്ന വാക്കു ശരിയായ മൊഴിമാറ്റമല്ല.വൃദ്ധന്‍ എന്നോ വയസ്സന്‍ എന്നോ ആയാലോ? അതും ശരിയല്ല. ചില വാക്കുകള്‍ക്ക് പകരം വെയ്ക്കാനാവില്ല.ആ കടല്‍ കടല്‍ മാത്രമല്ല ജീവിതമാണ്. ആ കിഴവന്‍ ഒരു കിഴവനല്ല. ജീവിതത്തിനോട് കെട്ടിച്ചേര്‍ത്ത വിജയങ്ങള്‍ വെറും അസ്ഥി കൂടം മാത്രമാണ് എന്നറിയുന്ന തോറ്റ മനുഷ്യ ജീവിയാണ്.പ്രണയം നഷ്ടപ്പെട്ട ഒരാളാണ്. യൗവനം ചോര്‍ന്നു പോയ ഒരാളാണ്. ഏകാന്തതയോട് മല്‍ പിടിത്തം നടത്തി ക്ഷീണിച്ച ഓരോ ആളും ആണ്. എന്നാലും തോല്‍ക്കാതെ തല ഉയര്‍ത്തി നടക്കുന്ന മനുഷ്യരും ആണ്. സ്വന്തമാക്കുക, അതിനെ അടുപ്പിച്ചു നിര്‍ത്തുക, തൊട്ടു തലോടുക എന്നത് ജീവി സഹജമാണ്. ജീവന്റെ അടയാളമാണ് സ്‌നേഹദാഹം.മുളയ്ക്കലും നാമ്പ് നീട്ടലും സൂര്യന് വേണ്ടി ദാഹിച്ചു എത്ര ഊരാക്കുടുക്കില്‍ നിന്നായാലും ചില്ലകള്‍ സൂര്യ പ്രകാശത്തിനു വേണ്ടി പടര്‍ത്തലും ജീവന്റെ സ്വഭാവം അല്ലേ.? വി.എം ഗിരിജയുടെ മാതാപിതാക്കള്‍ ഞാന്‍ എന്റെ മുത്തശ്ശ്യമ്മയെ ഓര്‍ക്കാറുണ്ട് ഇപ്പോള്‍ കൂടുതലായി. അച്ഛന്റെ 'അമ്മ.ഇട്ടിത്താത്രി (സാവിത്രിയുടെ വിളിരൂപം) എന്നായിരുന്നു പേര്. എന്റെ ഓര്‍മയില്‍ മുത്തശ്ശ്യമ്മ മുടി കഴുത്തിന് വെച്ച വെട്ടിയിരിക്കുന്നു. നീണ്ടു തൂങ്ങുന്ന തുളയുള്ള കാതുകള്‍, അമ്മിഞ്ഞകള്‍. ഒ ക്കും കൊളുത്തും വെച്ചു നന്നായി ഉടുത്തിരിക്കുന്ന ഒന്നര. ഭസ്മം പൂശിയ നെറ്റി. എന്റെ വീട് വടക്കേപ്പാട്ടുമന ഷൊര്‍ണുരിലെ പരുത്തിപ്രയില്‍. മുത്തശ്ശി അമ്മയുടേത് പിറവത്തെ വടക്കില്ലത്ത് മന. അന്ന് അവിടെനിന്ന് ഷൊര്‍ണുരിലേക്കുള്ള യാത്ര വളരെ ബുദ്ധിമുട്ടായിരുന്നുവത്രേ. മൂവാറ്റുപുഴയാറിന്റെ സമീപത്താണ് വടക്കില്ലം.അവിടെ നിന്ന് വള്ളത്തില്‍ കയറി കരൂപ്പടന്ന ഇറങ്ങും. അവിടെ നിന്ന് മഞ്ചല്‍ വഴി ആണത്രേ മുത്തശ്ശ്യമ്മ വേളിയ്ക്ക് (വിവാഹം) വേണ്ടി ഷൊര്‍ണുര്‍ വരെ വന്നത്. സാധാരണ വരുമ്പോള്‍ വള്ളം നിര്‍ത്തി ഭക്ഷണം 'ശുദ്ധമായി' കഴിക്കാനുള്ള മഠങ്ങള്‍ ഉണ്ട്. പിന്നെ വഴിയില്‍ നല്ല സാമ്പത്തിക സ്ഥിതിയോ ബന്ധമോ ഉള്ള ഇല്ലങ്ങളില്‍ കയറും.യാത്രക്കാരുടെ സാമ്പത്തികം പോലെ മഞ്ചലോ കാല്‍ നടയോ കാളവണ്ടിയോ ഒക്കെ ആകും. മുത്തശ്ശ്യമ്മ എന്റെ നാട്ടില്‍ എത്തിയപ്പോഴേക്കും വേളി നടത്താന്‍ പറ്റാത്ത വിധം ഒരു മരിച്ച 'പെല' വന്നു. (പുല.അശുദ്ധി ) അവരെല്ലാം വരിക്കാശ്ശേരി മനയില്‍ താമസിക്കേണ്ടി വന്നുവത്രേ. പിന്നെ മുത്തശ്ശ്യമ്മ തീണ്ടാരി ആയി. (ആര്‍ത്തവം) അതെല്ലാം കഴിഞ്ഞ് വരിക്കാശ്ശേരിയില്‍ വെച്ചു വേളിയും കഴിഞ്ഞിട്ടാണ് കുടിവെയ്പ്. അപ്പോള്‍ അവിടത്തെ വയസ്സായ അമ്മാര് (അമ്മമാര്‍) കളിയാക്കി ചോദിച്ചുവത്രെ...'തെക്കോട്ടൊക്കെ തലോടി (തല മുടി) ഉണ്ട് തലോടി ഉണ്ട് എന്ന് പറഞ്ഞാല്‍ ഇങ്ങനെ ആണോ 'എന്ന്. മുത്തശ്ശ്യമ്മയുടെ മുടി ഈ ദിവസം കൊണ്ട് പേടിച്ചും പരിഭ്രമിച്ചും വെള്ളം മാറി കുളിച്ചും കൊറേ കൊഴിഞ്ഞു പോയിരുന്നുവത്രെ. മുത്തശ്ശ്യമ്മ എന്നോട് തന്നെ പറഞ്ഞതാണ്. ഒട്ടും 'ഊറ്റക്കാരി' ആയിരുന്നില്ല.പാവം ആയിരുന്നു.മുത്തശ്ശ്യമ്മയും ഏകാന്തത അനുഭവിച്ചിരുന്നു എന്ന് ഇപ്പോള്‍ തോന്നുന്നു. എല്ലാ ദിവസവും തല കുളി ഉണ്ടായിരുന്നില്ല.കുളിച്ച ദിവസം എന്നെ വിളിച്ചു പറയും.'ഇന്നെന്നെ പിടിച്ചൂട്ടിക്കോളൂ ..ഞാന്‍ കുളിച്ചു' എന്ന്. [പിടിച്ചൂട്ടുക എന്നാല്‍ പിടിച്ചുപൂട്ടുക, ആലിംഗനം ചെയ്യുക.) വയസ്സായവര്‍ക്ക് തൊടലിനുള്ള ആഗ്രഹം എത്രയോ അധികമാണ്.ദേഹ സൗന്ദര്യത്തെ പറ്റിയും വൈരൂപ്യത്തെ പറ്റിയും ചെറുപ്പക്കാരേക്കാള്‍ അവര്‍ ചിന്തിക്കുന്നു.സ്‌നേഹത്തോടെയുള്ള മൃദു സ്പര്‍ശങ്ങളില്‍ കള്ളത്തരം ഉണ്ടെങ്കിലും അവര്‍ക്കും കുട്ടികള്‍ക്കും കാര്യം പെട്ടെന്ന് പിടി കിട്ടും. അമ്മമാരും കുട്ടികളും പരസ്പരം ഒന്നാകുന്നത് കന്മഷം ഇല്ലാത്ത ഈ ഉമ്മ വെയ്ക്കലിന്റെയും ചേര്‍ത്ത് പിടിക്കലിന്റെയും പാരസ്പര്യത്തിലാണ്. പേരക്കുട്ടികളെ കുട്ടികളെക്കാള്‍ വയസ്സായവര്‍ സ്‌നേഹിക്കുന്നതിന്റെ കാര്യവും അതാണ്.അവര്‍ തിരക്ക് പിടിച്ച ഉദ്യോഗസ്ഥരോ വീട്ടമ്മമാരോ അല്ലാതായി.അധികാര ചിഹ്നങ്ങള്‍ കൊഴിഞ്ഞു. കഥ പറഞ്ഞു തരൂ എന്നു പറയുന്ന പേരക്കുട്ടികള്‍ കൈ പിടിച്ചു വലിയ്ക്കുമ്പോള്‍ അവര്‍ക്ക് വലിയ സന്തോഷം ഉണ്ടാകുന്നു. ആ കുട്ടി കഴുത്തിലൂടെ കൈ ഇടുമ്പോള്‍, മടിയില്‍ ഇരിക്കുമ്പോള്‍, മുടി കെട്ടിക്കൊടുക്കുമ്പോള്‍, വേദനാ സംഹാരികള്‍ പുരട്ടി കൊടുക്കുമ്പോള്‍ എല്ലാം സ്പര്‍ശമാണ് അവര്‍ തേടുന്നത്.വേദന മാറാനല്ല, അടുപ്പത്തിന് ദേഹസ്പര്‍ശത്തിനു വേണ്ടി ആണ് പലപ്പോഴും അവര്‍ കൈയും കാലും നീട്ടിക്കൊടുക്കുന്നത്. മന്ത്രിയുടെ കുട്ടിക്കാലത്തെ ഫോട്ടോ ചോദിക്കുന്ന ഒരു കീഴുദ്യോഗസ്ഥന്റെ ഭാര്യയെ പറ്റി മാധവിക്കുട്ടി 'നാവികവേഷം ധരിച്ച കുട്ടി'എന്ന കഥയില്‍ പറയുന്നുണ്ട്. 'ചെറുപ്പക്കാരി ആ ഫോട്ടോയിലെ കുട്ടിയുടെ ഉരുണ്ട കവിളുകള്‍ തന്റെ വിരല്‍ത്തുമ്പു കൊണ്ട് തലോടി 'എനിക്ക് എന്നും ഇത് നോക്കിക്കാണാനാണ്.' അവള്‍ പറഞ്ഞു.അവളുടെ വിരല്‍ത്തുമ്പ് പടത്തിലെ കുട്ടിയുടെ ഉരുണ്ട കാലുകളെ തൊട്ടു തലോടി. പിറ്റേന്ന് മന്ത്രി ആ ഫോട്ടോയുമായി അവളെ കാണാന്‍ എത്തി.കീശയില്‍ നിന്ന് അതെടുത്തു കൊടുത്തു.അവളുടെ നേര്‍ത്ത വിരലുകള്‍ പടത്തിലെ കുട്ടിയെ വാത്സല്യത്തോടെ തലോടി. അദ്ദേഹം സോഫയ്ക്കരികില്‍ വെറും നിലത്തു മുട്ട് കുത്തി. 'എനിക്ക് ഇന്നലെ ആളെ മനസ്സിലായില്ല' അദ്ദേഹം പിറുപിറുത്തു.കുറച്ചു നേരം അവള്‍ അദ്ദേഹത്തിന്റെ നരച്ച മുടിയില്‍ വിരലുകള്‍ ഓടിച്ചിരുന്നു.എന്നിട്ട് താനെ കാതുകള്‍ക്ക് തന്നെ അപരിചിതമായ സ്വരത്തില്‍ പറഞ്ഞു.ഇനി എഴുന്നേല്‍ക്ക്. അമ്മയുടെ പുനര്‍ജന്മമാണ് ഈ പെണ്‍കുട്ടി എന്ന ഒരു സൂചനയിലാണ് കഥ അവസാനിക്കുന്നത് അല്ലെ. ജന്മങ്ങള്‍ താണ്ടി വരുന്ന കുഞ്ഞുങ്ങളോടുള്ള തൊടല്‍സുഖത്തിന്റെ,സ്‌നേഹദാഹത്തിന്റെ അടയാളം ആണീ കഥ.അമ്മമാരും കുട്ടികളും പരസ്പരം ഒന്നാകുന്നത് കന്മഷം ഇല്ലാത്ത ഈ ഉമ്മ വെയ്ക്കലിന്റെയും ചേര്‍ത്ത് പിടിക്കലിന്റെയും പാരസ്പര്യത്തിലാണ്. ഒരു മരത്തിന്റെ ചില്ലകളും പൂക്കളും പോലാണ് അമ്മയ്ക്കും അച്ഛനും മുത്തശ്ശി അപ്പൂപ്പന്മാര്‍ക്കും പൈതല്‍. കുഞ്ഞിനെ പോലെ തൊടാന്‍ കഴിഞ്ഞാല്‍ വയസ്സായവരുടെ ഒറ്റപ്പെടല്‍ മാറും. വയസ്സായ ഭാര്യാഭര്‍ത്താക്കന്മാര്‍ ഒരേ മുറിയിലോ കട്ടിലിലോ കിടക്കാതെ ഇരിക്കാറുണ്ട് പലപ്പോഴും. രതി എന്നത് വിരല്‍ത്തുമ്പില്‍ പോലും ഉണ്ട്.പരസ്പരം ശ്വാസം കേട്ട് ഉറങ്ങലില്‍ പോലും ഉണ്ട്. ശരീരം എന്നാല്‍ ജീര്‍ണ്ണമാകുന്ന ഒരു സിസ്റ്റം ആണ്..ശീർണമാകുന്നത് നശിക്കുന്നത് ആണ്ശരീരം.അപ്പോഴും നിത്യ നൂതനമായ സ്‌നേഹത്തിനു അതിനെ അണച്ച് നിര്‍ത്താനും ഉമ്മ വെയ്ക്കാനും കഴിയുന്നു എങ്കില്‍ അതാണ് ജീവിതത്തിന്റെ അവസാന സുഖം.

സ്നേഹം ലോകമോ ലോക ദുഃഖമോ


വി.എം.ഗിരിജ എഴുതുന്നുനാം മറ്റൊരാളുടെ ഉള്ളില്‍ മരിക്കുമ്പോള്‍ നാം ചോദിക്കുന്നു, പേടിച്ചരണ്ട് തന്നോട് തന്നെ, എവിടെയാണ് തെറ്റിപ്പോയത്?ഏത് സമയത്താണ് സ്‌നേഹം എന്ന ആ പക്ഷി പറന്നു പോയത്?ഞാന്‍ അതിനെ വെറുപ്പിച്ചുവോ? അതിനെ പേടിപ്പിച്ചുവോ?സ്‌നേഹം ശാശ്വതമാണ് എന്ന കുട്ടിക്കാലം മുതല്‍ നാം കേട്ട് പഠിച്ച ആ പാഠം തെറ്റല്ലേ. സ്‌നേഹത്തെ കുറിച്ചു പറയുമ്പോള്‍ വല്ലാത്ത ഒരു പ്രശ്‌നം നാം അഭിമുഖീകരിക്കുന്നു. അത് ഈശ്വരനെ പോലെ വിശ്വാസം ഉള്ളപ്പോള്‍ നമ്മെ രക്ഷിക്കുന്നു.അല്ലാത്തപ്പോള്‍ ഇരുട്ടില്‍ ഒളിച്ചു നില്‍ക്കുന്നു,അല്ലെങ്കില്‍ ഒലിച്ചു പോകുന്നു.നാം മറ്റൊരാളുടെ ഉള്ളില്‍ മരിക്കുമ്പോള്‍ നാം ചോദിക്കുന്നു പേടിച്ചരണ്ട് തന്നോട് തന്നെ, എവിടെയാണ് തെറ്റിപ്പോയത്? ഏത് സമയത്താണ് സ്‌നേഹം എന്ന ആ പക്ഷി പറന്നു പോയത്? ഞാന്‍ അതിനെ വെറുപ്പിച്ചുവോ? അതിനെ പേടിപ്പിച്ചുവോ? സ്‌നേഹം ശാശ്വതമാണ് എന്ന കുട്ടിക്കാലം മുതല്‍ നാം കേട്ട് പഠിച്ച ആ പാഠം തെറ്റല്ലേ. എനിക്ക് വയസ്സായോ? ഞാന്‍ സുന്ദരിയല്ല എന്ന് ഒരാള്‍ മനസ്സിലാക്കിയോ?എന്റെ തൊലിയിലെ ചുളിവുകളും നരച്ച മുടിയും എന്നെ സ്‌നേഹത്തിനു അനര്‍ഹയാക്കിയോ? സ്‌നേഹിക്കപ്പെടുന്നത് യുവാക്കളുടെ അവകാശം ആണെങ്കില്‍ സ്‌നേഹിക്കപ്പെടാനുള്ള ദാഹം എല്ലാവരുടെയും അല്ലേ? എന്ത് കൊണ്ട് മഴയേല്‍ക്കുമ്പോള്‍ കുളിര്‍ത്തു നൃത്തം വെച്ചും വെയിലത്തു വെളിച്ചത്തില്‍ കുളിച്ചും നില്‍ക്കുന്ന മരം ആവുന്നില്ല? വേരുകള്‍ കൊണ്ട് എത്രയോ ദൂരം താണ്ടുന്ന മരങ്ങള്‍. മനസ്സാണെങ്കില്‍ ലോകത്തിന്റെ അറ്റം വരെ ദാഹാര്‍ത്തമായ വേരുകള്‍ ചലിപ്പിക്കാന്‍ ശക്തിയുള്ളത്. സ്‌നേഹിക്കപ്പെടുന്നത് യുവാക്കളുടെ അവകാശം ആണെങ്കില്‍ സ്‌നേഹിക്കപ്പെടാനുള്ള ദാഹം എല്ലാവരുടെയും അല്ലേ? എന്ത് കൊണ്ട് മഴയേല്‍ക്കുമ്പോള്‍ കുളിര്‍ത്തു നൃത്തം വെച്ചും വെയിലത്തു വെളിച്ചത്തില്‍ കുളിച്ചും നില്‍ക്കുന്ന മരം ആവുന്നില്ല? 'എന്നിലും നിന്നിലും വസിക്കുന്നത് ഒരേ പരാശക്തി 'എന്ന് എന്റെ കൂട്ടുകാരന്‍ പറയുന്നത് സ്‌നേഹമല്ല ഒഴിവാക്കലാണ് എന്ന് അറിയുമ്പോള്‍ കണ്ണ് നിറയുന്നു. പരസ്പര വിരുദ്ധമായ ഈ ചിന്തകളെയും ഉള്‍ അനുഭവങ്ങളെയും ഒരുമിപ്പിക്കാന്‍ എനിക്ക് കഴിയുന്നില്ല.ഇത് ഞാനാണോ മറ്റൊരാളാണോ, ശരീരമാണോ, ആത്മാവാണോ ? പരതന്ത്രം സുഖമൊക്കെ ദുഖമാണ് എന്ന് കുമാരനാശാന്‍ പറഞ്ഞിട്ടും സുഖങ്ങള്‍ മറ്റൊരാളെ മാത്രം ആശ്രയിച്ചാവുന്നത് എങ്ങിനെ.....? നിന്റെ ശരീരമല്ല നീ, നിന്റെ ജീര്‍ണ്ണിച്ചും പൊടിഞ്ഞും തീയില്‍ എരിഞ്ഞും അവസാനിക്കുന്ന ദേഹമല്ല നീ ,അത് മുറിവേല്‍ക്കുന്നില്ല കൊല്ലുന്നില്ല കൊല്ലപ്പെടുന്നില്ല എന്ന് പറഞ്ഞു കുട്ടിക്കാലം മുതല്‍ കേട്ട് വളര്‍ന്ന എന്നെ പോലെ ഒരാള്‍ക്ക് ആത്മാവ് പ്രധാനമായി തോന്നുന്നില്ല.അല്ലെങ്കില്‍ ശരീരവും ആത്മാവും തമ്മില്‍ വ്യത്യാസം അനുഭവപ്പെടുന്നില്ല.ശരീരത്തിന് വേണ്ടിയല്ല എങ്കില്‍ എന്തിനായിരുന്നു യുദ്ധം കൃഷ്ണാ?അധികാരം,ജയം,തോല്‍വി,അവകാശം,സ്വന്ത രാജ്യം ,ക്ഷത്രിയ ധര്‍മം ഇവയെല്ലാം ശരീരത്തിനോ ആത്മാവിനോ? മറുപടി ഇല്ല. എന്റെ കൂട്ടുകാരനും ഒരിക്കലും മറുപടി തരാറില്ല.എന്തിനു പോയി?എന്ത് കൊണ്ടാണ് എന്നെ സ്‌നേഹിക്കാന്‍. കഴിയാത്തത്? എന്റെ ഏതു സ്വഭാവമാണ് ഇഷ്ടപ്പെടാത്തത്? ഈ ചോദ്യങ്ങള്‍ ഞാന്‍ നിരന്തരം ചോദിക്കുന്നു.അവയ്‌ക്കൊന്നും ഉത്തരമില്ല.ചോദ്യങ്ങള്‍ ചോദിക്കുന്നത് സത്യം കണ്ടെത്താനാണ്.എന്നാല്‍ സത്യം സ്‌നേഹത്തിന്റെ കാര്യത്തില്‍ നിര്‍വചിക്കാനാവില്ല. തൊടാന്‍ മാത്രമേ ആകൂ,അനുഭവിക്കാന്‍ മാത്രമേ ആകൂ.ഒഴുകി എത്തുന്നതും ഒഴുകിപ്പോകുന്നതും നിസ്സഹായതയോടെ കണ്ടു നില്‍ക്കാനേ കഴിയൂ. എന്ത് കൊണ്ടാണ് എന്നെ സ്‌നേഹിക്കാന്‍. കഴിയാത്തത്? എന്റെ ഏതു സ്വഭാവമാണ് ഇഷ്ടപ്പെടാത്തത്? ഈ ചോദ്യങ്ങള്‍ ഞാന്‍ നിരന്തരം ചോദിക്കുന്നു അതെ, സ്‌നേഹം ശാശ്വതമല്ല.ദ്വേഷം കുറേക്കൂടി അനശ്വരത പേറുന്നു.കുടിപ്പകകള്‍,ക്രോധങ്ങള്‍,അതിര്‍ത്തിതര്‍ക്കങ്ങള്‍. നിങ്ങളുടെ അയല്‍ രാജ്യം നിങ്ങളുടെ കണ്ണാടി കാഴ്ച പോലെ ആണെങ്കിലും ഏറ്റവും വലിയ ശത്രുവാണ്. കുട്ടിക്കാലത്തെ ഉള്ള പ്രതികാരമനോഭാവങ്ങള്‍ ഇവയെല്ലാമാണ് കുറേ കൂടി സ്ഥിര സ്വഭാവം പുലര്‍ത്തുന്നത്.അഭിമാനം, അന്തസ്സ് ഇവയും. ക്രോധം ഹിമാലയ പര്‍വതം ആണെങ്കില്‍ എവിടെ നിന്നോ വരുന്ന കൊച്ചു തെളിനീര്‍ ചാലാണ് സ്‌നേഹം,പ്രണയം,വാത്സല്യം എല്ലാം. അത് ഒരു കുഞ്ഞു പൂക്കാലമാണ്. നാം അടി മുടി പൂക്കുന്നു. നമുക്ക് അറിയില്ല എങ്ങനെ ഇത്രയധികം സുഖവും സുഗന്ധവും മൃദു സ്പര്‍ശങ്ങളുമായി നാം പരിണമിക്കുന്നു എന്ന്. ചുവടുകള്‍ എല്ലാം നൃത്തം. ഓടുന്ന കണ്ണുകള്‍ ഒറ്റയൊരാളിനെ തേടുന്നു എന്ന പാട്ടില്‍ പറയും പോലെ, ലോകത്തിന്റെ കേന്ദ്രം ഒറ്റവ്യക്തിയായി മാറുന്നു.ഊണിലും ഉറക്കത്തിലും ഒരേ സ്വരം കേള്‍ക്കുന്നു. .ഒരു പുഞ്ചിരിയാണ്, എല്ലാം പൊതിയുന്ന സ്പര്‍ശം.... സ്‌നേഹത്തെ കുറിച്ച് സ്‌നേഹരീതികളെക്കുറിച്ച് നമുക്ക് ശാസ്ത്രപുസ്തകങ്ങള്‍ ഒന്നുമില്ല. മനുഷ്യ മനസ്സിനെ പഠിക്കുന്നവര്‍ മനുഷ്യന് വെള്ളവും വെളിച്ചവുമായി സ്‌നേഹംഎങ്ങനെ പ്രവര്‍ത്തിക്കുന്നു എന്ന് പഠിക്കുന്നില്ല. സ്ത്രീകളെയും പുരുഷന്മാരെയും കുട്ടികളെയും വയസ്സായവരെയും തമ്മില്‍ അടുപ്പിക്കുന്ന ആകര്‍ഷണമായി എങ്ങനെ അത് മാറ്റാം എന്ന് തിരയുന്നില്ല.ഏറ്റവും വലിയ ഒരു പൊതുഭാഷയാണ് സ്‌നേഹം. ആര്‍ക്കും മനസ്സിലാവുന്ന ലോകഭാഷ. അതിന്റെ നിര്‍വചനാതീത മായിക സ്വഭാവം എന്ന് എഴുതുമ്പോള്‍ എനിക്ക് ചിരി വരുന്നു.. കണക്കുകള്‍ സൂക്ഷിക്കുന്ന, ആധിപത്യം ആഗ്രഹിക്കുന്ന സ്‌നേഹത്തെ കണക്കുകള്‍ സൂക്ഷിക്കാത്ത സ്‌നേഹം ജയിക്കുന്നതാണ് ഹാരിപോട്ടര്‍ പരമ്പരയുടെ വിജയ രഹസ്യം. എവിടെ മായികത? മുല കൊടുക്കുന്ന അമ്മയ്ക്ക് അത് കൃത്യമല്ലേ. ഇണ ചേരുന്ന മനുഷ്യര്‍ക്ക് അത് അറിയില്ലേ. വിദ്യാലങ്ങള്‍ക്ക്, കലകള്‍ക്ക് അതറിയില്ല എന്നോ? വേറെ ഒരു പണിയുമില്ലാത്തവര്‍ സ്‌നേഹത്തെ കുറിച്ച് വ്യാകുലപ്പെടുന്നു, പണി ഉള്ളവര്‍ അത് ചെയ്യുന്നു എന്ന് എന്നെ ആരോ പരിഹസിക്കുന്നു. ലോകത്തിലെ ഏറ്റവും വിറ്റഴിയപ്പെടുന്ന ഹാരിപോട്ടര്‍ പരമ്പരയെ ചൂണ്ടിക്കാട്ടി ഞാന്‍ പറയുന്നു അതിന്റെ കേന്ദ്ര പ്രമേയം സ്‌നേഹത്തിന്റെ ശക്തി അല്ലേ. അത് ബലി കൊടുക്കുന്ന സ്‌നേഹമാണ്. നിസ്വാര്‍ത്ഥ സ്‌നേഹം. കണക്കുകള്‍ സൂക്ഷിക്കുന്ന, ആധിപത്യം ആഗ്രഹിക്കുന്ന സ്‌നേഹത്തെ കണക്കുകള്‍ സൂക്ഷിക്കാത്ത സ്‌നേഹം ജയിക്കുന്നതാണ് ഹാരിപോട്ടര്‍ പരമ്പരയുടെ വിജയ രഹസ്യം. എന്നാല്‍ എന്റെ വേദനകള്‍ കണക്കു സൂക്ഷിക്കല്‍ അല്ലേ. കൊടുക്കാന്‍ മാത്രം കഴിയുക,സ്‌നേഹിക്കാന്‍ മാത്രം കഴിയുക എന്ന പ്രാചീന വഴി മാത്രമേ ഉള്ളൂ എന്നോ സ്‌നേഹ ദാഹ വേദനയെ വിജയിക്കാന്‍?

പങ്കാളിയുടെ പക്വതയില്ലായ്മ തിരിച്ചറിയാൻ 6 വഴികൾ


വലുതായിട്ടും കുട്ടിത്തം വിട്ട് മാറിയിട്ടില്ല എന്ന് പലരെക്കുറിച്ചും പറയാറുണ്ട്. ഇങ്ങനെ കുട്ടിത്തം വിട്ട് മാറാത്തവര്‍ പുറമെ നിന്ന് ആസ്വദിക്കാന്‍ രസമുള്ളവരായിരിക്കും. എന്നാല്‍ ഇവര്‍ക്കൊരു ജീവിത പങ്കാളി ഉണ്ടെങ്കില്‍ അവര്‍ക്കത് ഏറെ വൈകാരിക പ്രശ്നങ്ങള്‍ ഉണ്ടാക്കിയേക്കാം, പ്രത്യേകിച്ചും വൈകാരിക സന്ദര്‍ഭങ്ങളില്‍ പോലും പക്വതയോടെ അല്ലാതെ ബാലചാപല്യത്തോടെ കൈകാര്യം ചെയ്യുന്ന ആളാണെങ്കില്‍. നിങ്ങളുടെ പങ്കാളി വൈകാരിക നിയന്ത്രണം കുറവുള്ള ആളാണെങ്കില്‍ അയാളുടെ പക്വതയില്ലായ്മയാണോ അതിന് കാരണമെന്ന് തിരിച്ചറിയാന്‍ താഴെ പറയുന്ന സന്ദര്‍ഭങ്ങള്‍ പരിഗണിക്കാം. 1. അസുഖകരമായ സന്ദര്‍ഭങ്ങളില്‍ സംസാരത്തില്‍ നിന്ന് ഒളിച്ചോടുക അസുഖകരമായ അല്ലെങ്കില്‍ സന്തോഷകരമല്ലാത്ത സന്ദര്‍ഭങ്ങള്‍ ജീവിതത്തില്‍ തീര്‍ച്ചയായും കടന്ന് വരും. പക്വതയാര്‍ന്ന വ്യക്തി അതിനെ സമചിത്തതയോടെ നേരിടും. ആ അവസ്ഥയില്‍ സംസാരിക്കാനും അത് പരിഹരിക്കാനും ശ്രമിക്കും. എന്നാല്‍ കുട്ടിത്തം വിട്ട് മാറാത്ത വ്യക്തി ഈ വിഷയത്തില്‍ നിന്ന് ഒളിച്ചോടാൻ ശ്രമിക്കും. അല്ലെങ്കില്‍ അതിവൈകാരികമായി വാശിയോടെ പ്രതികരിക്കുകയും നിങ്ങളെ മുറിപ്പെടുത്തുകയും ചെയ്യും. 2. അഭിനന്ദനം പക്വതയില്ലാത്തവര്‍ പലപ്പോഴും നിങ്ങളെ അഭിനന്ദിക്കുക അവരുടെ കാര്യ സാദ്ധ്യത്തിന് വേണ്ടിയാകും. എന്നാല്‍ പക്വതയുള്ള പങ്കാളികള്‍ നിങ്ങളെ അഭിനന്ദിക്കുക നിങ്ങളുടെ നേട്ടത്തിലുള്ള അഭിമാനം കാരണമാകും. നിങ്ങളുടെ നേട്ടങ്ങളെ അവര്‍ അംഗീകരിക്കും. എന്നാല്‍ പക്വതയില്ലാത്തവര്‍ അവര്‍ അഭിനന്ദിച്ച നിങ്ങളുടെ നേട്ടങ്ങളെ പോലും പിന്നീട് തള്ളിപ്പറയാന്‍ മടിക്കില്ല. 3.അന്നത്തെ കാര്യവും , ദീര്‍ഘകാല പദ്ധതിയും ജീവിത പങ്കാളി അന്നത്തെ കാര്യം നടന്ന് പോകാന്‍ മാത്രം ശ്രദ്ധിക്കുന്ന ആളാണോ. അയാള്‍ക്ക് കുട്ടിത്തം വിട്ട് മാറിയിട്ടില്ലെന്ന് മനസ്സിലാക്കാം. നാളെയെക്കുറിച്ച് കൂടി ചിന്തിച്ച് കുടുംബത്തിന്‍റെ ഭാവിയെക്കുറിച്ച് ഓര്‍ത്ത് പ്രവര്‍ത്തിക്കുന്നതാണ് പക്വതയുള്ള വ്യക്തിയുടെ സ്വഭാവം. 4.വാഗ്ദാനങ്ങള്‍ താല്‍ക്കാലിക ലാഭത്തിനായി നടക്കാത്ത വാഗ്ദാനങ്ങള്‍ നല്‍കുന്നതാണ് പങ്കാളിയിലെ കുട്ടിത്തത്തിന്‍റെ മറ്റൊരു മുഖം. പക്വതയെത്തിയ ആളാണെങ്കില്‍ പറഞ്ഞ വാക്ക് അര്‍ത്ഥമാക്കുന്ന ആളായിരിക്കും. അത് വെറും കാര്യസാദ്ധ്യത്തിനോ താല്‍ക്കാലിക സമാധാനത്തിനോ വേണ്ടി ആയിരിക്കില്ല. നടക്കാത്ത കാര്യം ആവശ്യപ്പെട്ടാല്‍ അത് സാദ്ധ്യമല്ലെന്ന് തുറന്ന് പറയാനും ഈ വ്യക്തിക്ക് ആകും. 5. പേടിയുള്ള സന്ദര്‍ഭങ്ങള്‍ ഒഴിവാക്കുക. ഇവിടെ പേടി എന്നത് മാനസികമായി അംഗീകരിക്കാന്‍ ബുദ്ധിമുട്ടുള്ള സന്ദര്‍ഭങ്ങളെ വിവരിക്കുന്നതാണ്. നേരിടാന്‍ ഭയമുള്ള ജീവിത സന്ദര്‍ഭങ്ങളില്‍ നിന്ന് ഓടിയൊളിക്കുന്ന ആളാണെങ്കില്‍ നിങ്ങളുടെ പങ്കാളി കുട്ടിത്തം വിടാത്ത ആളാണെന്ന് മനസ്സിലാക്കാം. അതേസമയം ഭയമുണ്ടായിട്ടും വിജയിച്ചാലും പരാജയപ്പെട്ടാലും അത്തരമൊരു സന്ദര്‍ഭത്തെ നേരിടുന്ന വ്യക്തിയാണ് പക്വതയുള്ള ആള്‍. 6. കൈവിടുന്നയാളും പിന്‍തുണയ്ക്കുന്ന ആളും സ്വയം പ്രതിരോധിക്കാന്‍ വേണ്ടി വൈകാരിക ഘട്ടങ്ങളില്‍ നിങ്ങളെ വലിച്ച് താഴെയിടുന്ന, അല്ലെങ്കില്‍ നിങ്ങളെ ഇല്ലാതാക്കി കളയുന്ന വ്യക്തിയാണ് പങ്കാളിയെങ്കില്‍ കുട്ടിത്തം വിട്ട് മാറാത്ത ആളുടെ അപക്വമായ പ്രവൃത്തിയാണത്. അതേസമയം ഏത് പ്രതിസന്ധി ഘട്ടത്തിലും നിങ്ങളെ പിന്തുണക്കാന്‍ കഴിയുന്ന ആളാണ് പങ്കാളിയെങ്കില്‍ അയാള്‍ പക്വമതിയായ വ്യക്തിയാണ്.

ബന്ധങ്ങൾ ആരോഗ്യകരമാക്കാൻ 5 നിബന്ധനകൾ


എല്ലാ ബന്ധങ്ങള്‍ക്കും ഒരു അതിര്‍ത്തി അനിവാര്യമാണ്. നിങ്ങളെന്ന വ്യക്തിയുടെ എല്ലാ സ്വകാര്യതകളെയും മാനിക്കാന്‍ തക്ക അകലത്തിലുള്ളതാകണം ആ പരിധി. അത് പ്രണയത്തിലായാലും, ദാമ്പത്യത്തിലായാലും, മറ്റ് ഏത് തരത്തിലുള്ള ബന്ധങ്ങളിലായാലും. അതിരുകളില്ലാത്ത ബന്ധമെന്നൊക്കെ കാവ്യാത്മകമായി പറയാമെങ്കിലും യഥാര്‍ത്ഥ ജീവിതത്തില്‍ നിശ്ചിത അതിര്‍ത്തി ഇല്ലാത്തതാണ് പല ബന്ധങ്ങളുടെയും തകര്‍ച്ചയിലേക്ക് നയിക്കുന്നത്. രണ്ട് പേര്‍ തമ്മിലുള്ള ബന്ധത്തില്‍ അതിര്‍ത്തി മുന്‍കൂട്ടി നിര്‍ണ്ണയിക്കുന്നതോ അല്ലെങ്കില്‍ അത് സംബന്ധിച്ച് ഒരു പരസ്പര ധാരണ ഉണ്ടായിരിക്കുന്നതോ ആണ് ആരോഗ്യകരമായ ബന്ധത്തിന്റെ ലക്ഷണമെന്ന് സൈക്കളോജിസ്റ്റുകള്‍ പറയുന്നു. ഇത്തരം അതിര്‍ത്തികള്‍ ആദ്യം തന്നെ നിശ്ചയിക്കാവുന്നതോ അല്ലെങ്കില്‍ ബന്ധം പുരോഗമിക്കുന്തോറും ഘട്ടം ഘട്ടമായി നടപ്പാക്കാവുന്നതോ ആണ്. അതിര്‍ത്തികളില്ലാത്ത ബന്ധങ്ങളില്‍ പലപ്പോഴും കാര്യങ്ങളിലെ കടന്ന് കയറ്റങ്ങളുടെ പേരില്‍ സംഘര്‍ഷമുണ്ടാകാറുണ്ടെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല പരിധികള്‍ നിശ്ചയിക്കുന്നത് കുഴപ്പങ്ങള്‍ ഒഴിവാക്കുന്നതിനൊപ്പം രണ്ട് പേര്‍ തമ്മിലുള്ള ബഹുമാനം വര്‍ദ്ധിക്കുന്നതിനും ഇരുവരുടെയും വ്യക്തിത്ത്വ വികാസത്തിനും സഹായിക്കുമെന്നും വിലയിരുത്തപ്പെടുന്നു. ഇത്തരം പരിധികള്‍ നിശ്ചയിക്കാനും ഇടയ്ക്കിടെ അവ പുതുക്കാനും വിദഗ്ധര്‍ മുന്നോട്ട് വക്കുന്ന നിര്‍ദ്ദേശങ്ങള്‍ ഇവയാണ്. 1. സ്വന്തം അനുഭവത്തില്‍ നിന്ന് അനുഭവമാണ് ഏറ്റവും വലിയ ഗുരു. മുന്‍പുണ്ടായിരുന്ന ബന്ധങ്ങളിലെ അനുഭവത്തില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ടു കൊണ്ട് ബന്ധങ്ങളിലെ പരിധികള്‍ നിശ്ചയിക്കുന്നതാണ് ഏറ്റവും ഉചിതമായ വഴി. കാരണം അത്തരം അനുഭവങ്ങളിലൂടെ നിങ്ങള്‍ക്ക് സ്വന്തം സ്വകാര്യതക്കും താല്‍പ്പര്യങ്ങള്‍ക്കും ഏതൊക്കെ ഘട്ടത്തില്‍ ഏതൊക്കെ മേഖലകളില്‍ പ്രാധാന്യം നല്‍കണമെന്ന ബോധ്യം നിങ്ങള്‍ക്കുണ്ടായിരിക്കും. മുന്‍പുണ്ടായിരുന്ന ബന്ധങ്ങളെന്നാല്‍ പ്രണയബന്ധങ്ങള്‍ മാത്രമല്ല, ബന്ധുക്കളുമായും സുഹൃത്തുക്കളുമായും ഉള്ള ബന്ധങ്ങളുടെ അനുഭവത്തിന്റെ വെളിച്ചത്തിലും നിങ്ങള്‍ക്ക് വേണ്ട പരിധി നിര്‍ണ്ണയിക്കാനാകും. ഉദാഹരണത്തിന് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യാവുന്ന ചിത്രങ്ങളില്‍ തുടങ്ങി സുഹൃത്തുക്കള്‍ക്ക് വേണ്ടി നീക്കി വക്കുന്ന സമയം വരെയുള്ള കാര്യങ്ങളില്‍ മുന്‍കൂട്ടി ധാരണ ഉള്ളത് ഇക്കാര്യത്തെ ചൊല്ലി പിന്നീടുള്ള തര്‍ക്കങ്ങള്‍ ഒഴിവാക്കാനാകും. 2. തന്റെ താല്‍പ്പര്യങ്ങളെക്കുറിച്ച് പങ്കാളിക്ക് അറിയാമെന്ന് മുന്‍കൂട്ടി ധരിക്കാതിരിക്കുക ദാമ്പത്യജീവിതത്തിലായാലും പ്രണയത്തിലായും നിങ്ങളുടെ സ്വകാര്യതയുടെ അതിര്‍ത്തി നിങ്ങള്‍ ആദ്യമെ വ്യക്തമാക്കുക. ആ പരിധി പങ്കാളിയെ ബോദ്ധ്യപ്പെടുത്തായാല്‍ മാത്രമെ അവരോട് അത് ലംഘിക്കരുതെന്ന് ആവശ്യപ്പെടാന്‍ കഴിയൂ. ഇക്കാര്യത്തില്‍ തുറന്ന് സംസാരിക്കുന്നത് ആരോഗ്യകരമായ ബന്ധത്തിന് ഏറെ ഗുണം ചെയ്യും. തന്റെ സ്വകാര്യതയെ മാനിക്കുന്ന ആളല്ലെന്ന് ബോദ്ധ്യപ്പെട്ടാല്‍ അധികം വഷളാകുന്നതിന് മുന്‍പേ അത്തരം ബന്ധത്തില്‍ നിന്ന് പിന്‍മാറാനും ഈ തുറന്നുള്ള സംസാരം സഹായിക്കും. 3. പരിധികള്‍ ഒരുമിച്ചിരുന്ന് തീരുമാനിക്കാം ദാമ്പത്യജീവിതത്തിലായാല്‍ പോലും സ്വകാര്യതകള്‍ക്ക് അതിന്റേതായ പ്രാധാന്യം നല്‍കുന്നതാണ് പുതിയ തലമുറയിലെ ശീലം. ഇത്തരം സ്വകാര്യതകള്‍ക്കുള്ള പരിധി ഒരുമിച്ചിരുന്ന് നിശ്ചയിക്കുന്നത് ഏറെ നല്ലതാണ്. കാരണം നിങ്ങളുടെ സ്വകാര്യതയെക്കുറിച്ചുള്ള ആവശ്യങ്ങള്‍ എല്ലാം ഒരു പക്ഷെ പങ്കാളിക്ക് സ്വീകാര്യമായി എന്ന് വരില്ല. അത് പോലെ തന്നെ തിരിച്ചും. ഈ സാഹചര്യത്തില്‍ ഒത്ത് തീര്‍പ്പുകള്‍ അനിവാര്യമായി വന്നേക്കും. രണ്ട് പേര്‍ക്കും അനുയോജ്യമായി പരിധികള്‍ കണ്ടെത്താന്‍ ഒരുമിച്ച് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുന്നതിലൂടെ സാധിക്കും. ഉദാരണത്തിന് ഒരാളുടെ ഫോണ്‍ മറ്റൊരാള്‍ നോക്കുന്നതും സുഹൃത്തുക്കള്‍ക്ക് വേണ്ടി മാറ്റി വക്കുന്ന സമയവും എല്ലാം ഇത്തരം സ്വകാര്യതയുടെ അതിർവരമ്പുകള്‍ക്ക് അകത്താണോ പുറത്താണോ എന്ന് തീരുമാനമെടുക്കാന്‍ വേഗത്തില്‍ കഴിയും. 4 സ്വകാര്യത മാനിക്കേണ്ട സമയങ്ങളും സന്ദര്‍ഭങ്ങളും വെറുതെ ഒറ്റക്കിരിക്കാന്‍ ആഗ്രഹിക്കുന്നവരാണ് പലരും. എന്നാല്‍ ദാമ്പത്യജീവിതത്തില്‍ ഇതിന് എത്രമാത്രം സാഹചര്യം ഉണ്ടാകുമെന്നത് വലിയ ചോദ്യമാണ്. ചിലപ്പോള്‍ ഇത് നിങ്ങള്‍ക്ക് പങ്ക് വയ്ക്കാനാകാത്ത എന്തെങ്കിലും വിഷമത്തിന്റെ പേരിലും ആകാം. ഈ സമയത്ത് നിങ്ങളുടെ സ്വകാര്യതയെ സംരക്ഷിക്കാന്‍ മുന്‍കൂട്ടി നിശ്ചയിക്കുന്ന പരിധികളിലൂടെ സാധിക്കും. നിങ്ങള്‍ അങ്ങനെ ഒറ്റക്കിരിക്കാന്‍ ആഗ്രഹിക്കുന്ന ആളാണെന്ന വിലയിരുത്തല്‍ നിങ്ങള്‍ക്കുണ്ടെങ്കില്‍ അത് തുറന്ന് പറയുക. ഒറ്റക്കിരിക്കുന്ന കാര്യത്തില്‍ മാത്രമല്ല നിങ്ങളുടെ ഡയറിക്കുറിപ്പുകള്‍ എഴുതുമ്പോളോ, സുഹൃത്തിനോട് സംസാരിക്കുമ്പോഴോ എല്ലാം നിങ്ങള്‍ക്ക് സ്വകാര്യത ആവശ്യമായി വന്നേക്കാം. എല്ലാ സന്ദര്‍ഭങ്ങളും മുന്‍കൂട്ടി മനസ്സിലാക്കാന്‍ കഴിഞ്ഞില്ലെ ഇക്കാര്യത്തിലെ ഒരു ഏകദേശ ധാരണ ഇരുവര്‍ക്കും ഗുണം ചെയ്യും. 5. സ്വകാര്യതയുടെ ആവശ്യത്തെക്കുറിച്ച് തുറന്ന് സംസാരിക്കുക നിങ്ങള്‍ക്ക് നിങ്ങളുടേതായ ഇടം നല്‍കാത്ത പങ്കാളികള്‍ ഉണ്ടായിരിക്കാം. ഇത് പലപ്പോഴും അവര്‍ മനപൂര്‍വ്വം ചെയ്യുന്നതായിരിക്കില്ല. ആദ്യമൊന്നും നിങ്ങളും തിരിച്ചറിഞ്ഞെന്ന് വരില്ല. എല്ലാം കാര്യത്തിലും ഇടപെടുന്ന, എല്ലാ കാര്യത്തിനും നിങ്ങളെ ആശ്രയിക്കുന്ന ഒരു ജീവിതപങ്കാളി ചിലപ്പോഴെങ്കിലും ഒരു ബാദ്ധ്യത യാണ്. ഇത്തരം കാര്യങ്ങളില്‍ ബുദ്ധിമുട്ട് തോന്നിയാല്‍ മനസ്സില്‍ വക്കാതെ അക്കാര്യങ്ങള്‍ തുറന്ന് സംസാരിക്കുന്നതാകും നല്ലത്. ഇങ്ങനെ തുറന്ന് സംസാരിക്കുന്നതിലൂടെ അതിന് ശേഷം നിങ്ങള്‍ ആവശ്യപ്പെടുന്ന സ്വകാര്യതയുടെ പരിധി ലംഘിക്കാതിരിക്കാന്‍ അവര്‍ക്ക് കഴിഞ്ഞേക്കും. ഇത് പരസ്പരമുള്ള സ്നേഹവും ബഹുമാനവും വര്‍ദ്ധിപ്പിക്കാനാണ് മിക്ക ബന്ധങ്ങളിലും സഹായിക്കുക.

സ്നേഹത്തിൻറെ കല്പനകൾ


സ്നേഹം അതെന്തിനോടും ആരോടും ആകാം. അതിമനോഹരമായ അനുഭവമാണ് സ്നേഹം. അത് രണ്ട് വ്യക്തികൾ തമ്മിലാകുമ്പോൾ പ്രണയമാകാം. വെറുമൊരു വിനോദം മാത്രമല്ല സ്നേഹം മാറിച്ച് ജീവിത്തതിൽ ഒഴിച്ച് കൂടാനാവാത്ത ഒരു ആവശ്യം കൂടിയാണ്. പ്രാണവായു പോലെ അതിജീവനത്തിന് ആവശ്യമുള്ള ഒന്ന്. ജീവന്റെ നിലനിൽപ്പിന് ആഹാരവും ജലവും പോലെ ആവശ്യമായ സ്നേഹത്തെക്കുറിച്ച് 9 കാര്യങ്ങൾ : ∙സ്നേഹം പ്രകടിപ്പിക്കുന്നവരും പ്രകടിപ്പിക്കാൻ അറിയാത്തവരും ഉണ്ട്. ചിലർ സ്നേഹത്തെ അടക്കിവെയ്ക്കുമ്പോൾ മറ്റ് ചിലർ തുറന്ന് കാട്ടുന്നു. ∙നിങ്ങൾ മാതാപിതാക്കളോടോ, ബന്ധുക്കളോടോ എല്ലാം തുറന്ന് പറയണമെന്നില്ല. എന്നാൽ നിങ്ങളുടെ സാഹചര്യങ്ങളെ ജഡ്ജ് ചെയ്വാതെ സ്നേഹിക്കുന്ന ഒരു സുഹൃത്ത് നിങ്ങൾക്ക് അനുഗ്രഹമാണ്. ∙സ്നേഹം ഒരിക്കലും അമിതമാകരുത്. സ്നേഹം അമിതമായാൽ അത് മദ്യത്തിനും വിഷത്തിനും സമാനമാകുന്നു. ∙തിരിച്ചൊന്നും പ്രതീക്ഷിക്കാതെ മറ്റുള്ളവർ തങ്ങളെ സ്നേഹിക്കണമെന്നും മനസിലാക്കണമെന്നും ആഗ്രഹിക്കുന്നവരാണ് അസ്വസ്ഥ ഹൃദയത്തിന്റെ ഉടമകൾ. ∙യഥാർത്ഥ സ്നേഹം ഭൗതിക നേട്ടം ആഗ്രഹിക്കാത്തതാണ്. മുറിവേറ്റ രണ്ട് ആത്മാക്കാൾ പരസ്പരം ആശ്വസിപ്പിക്കാൻ ശ്രമിക്കുന്നതാണ് സ്നേഹം. ∙ആത്മാർത്ഥമായി സ്നേഹിക്കാൻ തുടങ്ങുന്നതോടെ ജീവിതത്തോടുള്ള കാഴ്ച്ചപ്പാടിൽ മാറ്റം വരും. ജീവിതത്തിന് മുമ്പത്തേതിലും പോസിറ്റിവ് കാഴ്ച്ചപ്പാട് കൈവരും. ∙വിവേകശൂന്യമായ പ്രവർത്തികളെല്ലാം ഹാനികരമാണ്, അത് സ്നേഹമായാൽ പോലും. എന്നാൽ വിവേകത്തോടെ ചിന്തിക്കുന്നവർ എന്ത് കാര്യത്തിനാണ് പ്രാധാന്യം നൽകേണ്ടതെന്ന് ചിന്തിക്കുന്നു. ∙സ്നേഹമെന്നാൽ ആണും പെണ്ണും തമ്മിലുള്ള പ്രണയം മാത്രമാണെന്നാണ് ചിലർ ചിന്തിക്കുന്നത്. ഇത്തരത്തിൽ ചിന്തിക്കുന്നവർ യഥാർത്ഥത്തിൽ ആരെയും ആത്മാർത്ഥമായി സ്നേഹിക്കാത്തവരാണ്. ∙യഥാർത്ഥ സ്നേഹമെന്നത് സത്യസന്ധമാണ്. അത് കണ്ടെത്തുക. സത്യസന്ധമല്ലാത്തതിനായി സമയം കളയരുത്.

Lovely time


Lo Love


സ്വന്തമാക്കാന്‍ കഴിയില്ല എന്ന് നൂറുവട്ടം ഞാന്‍ എന്‍റെ മനസിനെ പറഞ്ഞ് പഠിപ്പിച്ചിട്ടും വീണ്ടും നിന്‍റെ ഓര്‍മ്മകള്‍ എന്നില്‍ നീ എന്‍റെ സ്വന്തമാണെന്ന് തോന്നിപ്പിക്കുന്നൂ ഒരിക്കലും മറക്കാന്‍ ആഗ്രഹിക്കാത്ത എന്‍റെ പ്രണയം അവനുമാത്രം അവകാശപ്പെടാനുള്ളതാണ്! Oru Nertha Punjirium, Nooru Mohangalum Nalki Nee Dhoorekku Marayumbol ee Thanutha Ekaanthathayil Njan Innum thanichaanu ! “I M i S S U”
പുസ്തകത്തിനിടയിൽ ഒളിപ്പിച്ചു പ്രണയം!
ലോക പ്രശസ്ത എഴുത്തുകാരൻ ഷേക്സ്പിയറിന്റെ ഒതല്ലോ എന്ന എന്നാ നോവൽ മലയാള പരിഭാഷ ഒരു കയ്യിലും,വിക്ടോറിയ എന്ന ഇംഗ്ലീഷ് നോവലിന്റെ പരി ഭാഷ മറ്റേ കയ്യിലുമേന്തി ചന്ദ്രഗിരി സ്കൂളിലേക്ക് അതിവേഗം ഞാൻ ഓടി. ഇന്നാണ് അവൾ സ്കൂളിൽ നിന്നും ടി സി വാങ്ങി പോകുന്നത്.അവസാനമായി ഒന്ന് കാണണം.ഏതു പുസ്തകം ആയിരിക്കും അവൾ ഇതിൽ നിന്ന് സ്വീകരിക്കുന്നത്.അവൾ എനിക്ക് തരാൻ വെച്ചത് ഏതു പുസ്തകം ആയിരിക്കും.?ഓടുന്നതിനടിയിൽ സ്കൂൾ ഗ്രൗണ്ടിൽ കെട്ടി കിടിക്കുന്ന മഴ വെള്ളത്തിൽ ചവിട്ടി എന്റെ വെള്ള യുനിഫോര്മിൽ പതിക്കുന്ന ചളി ഞാൻ ശ്രദ്ധിച്ചേ ഇല്ലേ.മനസ്സിലും മുഴുവാൻ അവളും കുറെ പുസ്തകങ്ങളും ഓർമകളും ആയിരുന്നു.




കുറച്ചു കാലം മുൻപ്,ഒട്ടും അഹിംസ ഇല്ലാതെ കുട്ടികളെ നിഷ്കരുണം അടിച്ചു പരത്തുന്ന (ഞങ്ങൾ അഹിംസ വാദികൾ ആയതു കൊണ്ട് ഒരു കൈക്ക് അടി കിട്ടിയാൽ മറു കയ്യും കാണിച്ചു കൊടുക്കും) രമേന്ദ്രന്മാഷിന്റെ ഗാന്ധിജിയും അദ്ധേഹത്തിന്റെ അഹിംസയും കുറിച്ചുള്ള ക്ലാസ്സിൽ,ഗാന്ധിജിയുടെ സത്യാ അനെക്ഷണ പരീക്ഷണ എന്ന പുസ്തകം കൊണ്ട് വന്നാണ് നീല കണ്ണുകളുള്ള അവൾ എന്നെ ആദ്യമായി അതിശയിപ്പിച്ചത്.ഗാന്ധിജി അങ്ങനെ ഒരു പുസ്തകം എഴുതിയെന്നു പോലും അന്ന് ആദ്യമായി അറിയുന്ന ഞാൻ ,ആ പുസ്തകത്തെയും,അതിന്റെ ഉള്ളടക്കത്തെ പറ്റിയും അവൾ വാതോരാതെ ക്ലാസ്സിൽ വെച്ച് സംസാരിച്ചപ്പോൾ അവളോട്‌ വാല്ലാത്ത ആദരവ് തോന്നി.ആ പുസ്തകം അവളോട്‌ വായിക്കാൻ വാങ്ങി, ഒരു വായന ശീലം ഉള്ള ഒരാള് ആണ് ഞാൻ എന്ന് വരുത്തി തീർത്താൽ അവളോട്‌ അടുക്കുവാൻ എളുപ്പം ആണെന്ന് മനസ്സിലാക്കിയ ഞാൻ ആവശ്യ അറിയിച്ചു.സാധനങ്ങള്ക്ക് പകരം സാധനം കൈമാറുന്ന ബാർട്ടെർ സമ്പ്രദായം പോലെ,പുസ്തകത്തിന്‌ പകരം പുസ്തകം എന്ന ഉപാധിയാണ് അവൾ വെച്ചത്.

സ്കൂളിന്റെ അടുത്തുള്ള വായന ശാലയിൽ പോയി ബോളോവ്യൻ വീര വിപ്ലവ നായകൻ ചെഗുവേരയുടെ ജീവ ചരിത്രം അവൾക്കു നല്കി അഹിംസ വാദിയായ ഗാന്ധിജിയുടെ ആത്മ കഥ വാങ്ങി ഞങ്ങളുടെ ബന്ധത്തിന് തുടക്കമിട്ടു.ആ ഭീമൻ പുസ്തകം കണ്ടപ്പോൾ തന്നെ വായിക്കാൻ മടി തോന്നി എങ്കിലും അവളോട്‌ ചർച്ച ചെയ്യാം എന്ന ചിന്തയിൽ പുസ്തകം വായിക്കാൻ തുടങ്ങി.ആദ്യമൊക്കെ ഗാന്ധിജി യുടെ വിക്രിതികൾ കണ്ടപ്പോൾ ആവേശം തോന്നി എങ്കിലും അഹിംസയിലേക്ക് ഗാന്ധിജി പോകുംതോറും വായാനക്കുള്ള ആവേശം കുറഞ്ഞു കുറഞ്ഞു വായന പാതി വഴിയിൽ ഉപേക്ഷിച്ചു.എങ്കിലും ഞങ്ങൾ പല പ്രമുഖന്മാരുടെയും പുസ്തകങ്ങള പരസ്പരം കൈമാറി ആ ബന്ധം ശക്തായി തുടർന്ന് കൊണ്ടിരുന്നു.ഗാന്ധിജിയുടെ അഹിംസയുടെയും,ചെഗുവേരയുടെ വിപ്ലവങ്ങല്ക്കും ഇടയിൽ വൈകം മുഹമ്മദ്‌ ബഷീറിന്റെ നർമങ്ങൽ ആയിരുന്നു ആ നീല കണ്‍ മിഴിയ്ക്കിഷ്ടം.ബഷീറിന്റെ മനോഹരമായ കഥകള വായിച്ചു കൊണ്ട് പതിയെ വായന ശീലം എന്നിൽ വന്നു തുടങ്ങി.

പുസ്തകങ്ങൾ കൈമാറി കാലം പോക്കുന്നതിനടയിൽ ഒരിക്കാൽ ഞാൻ പുസ്തകത്തിനിടയിൽ എന്റെ ഹൃദയം തിരുകി വെച്ചപ്പോൾ അവൾ വെച്ചത് അവളുടെ ജീവൻ തന്നെ ആയിരുന്നു.മനോഹമായ കവിതകൽ ആയി അവളുടെ ജീവതം വരച്ചു കാണിച്ചു.പ്രണയവും. പിന്നെ പ്രണയ നോവലുകളിലേക്ക് വഴിമാറി ബന്ധം ആ പുസ്തകത്തിനിടയിൽ തിരികി വെച്ച് ഹൃദയവും ജീവനും തമ്മിൽ ആരോരുമറിയാതെ സംസാരിച്ചു കൊണ്ടിരിക്കുന്നതിനടിയിലാണ് അത് സംഭവിച്ചത്.അവളുടെ കുടുംബം ദുബായിൽ സെറ്റിലാകാൻ പോകുന്നു.ഹൃദയം കീറി മുറിക്കാൻ പോകുന്നു.


ഏതു പുസ്തകം ആയിരിക്കും അവൾ സ്വീകരിക്കുക.നായികയെ സംശയത്തോടെ കാണുന്ന നായകനുള്ള ഒതല്ലയൊ? അതോ പരസ്പരം ഒന്നിക്കാൻ കഴിയാതെ പോയ വിക്ടരിയയോ?അവൾ വിക്ടോറിയ തന്നെ സ്വീകരിച്ചു.അവൾ എനിക്ക് നല്കിയത് അലക്സ്‌ ടുമാസിന്റെ സാഹസിക പ്രണയ നോവല ദി കൌണ്ട് ഓഫ് മോന്റി ക്രിസ്ടോ ആണ്.പ്രിയ സഖിയെ കാണാതെ 20 വർഷകാൽ ഏകാന്ത തടവിൽ കഴിഞ്ഞ നായകൻറെ കഥ.അവൾ അത് ഏല്പ്പിച്ചു അവസാനമായി സ്കൂളിലെ ആ തണല മരവും,ഗേറ്റും കടന്നു നടന്നു അകലുമ്പോൾ അവൾ തന്നെ പുസ്തകത്തിലെ പ്രണയ നായകനെ പോലെ അവൾ കാഴ്ചയിൽ നിന്ന് മറയും വരെ വഴിയും നോക്കി നിന്നു.ചെറിയൊരു മഴ ഉണ്ടായിരുന്നത് കൊണ്ട് എന്റെ കണ്ണീർ തുള്ളി അവൾ കണ്ടിരിക്കില്ല.അവളുടെയും...


വാൽ കഷണം: മോണ്ടി ക്രിസ്ടോ കഥയിലെ നായകനെ പോലെ ഞാൻ പിന്നീട് അവളെ കാത്തിരുന്നോ എന്ന് എനിക്കറിയില്ല.പക്ഷെ,സ്കൂളിന്റെ അടുത്തുള്ള വായന ശാലയിൽ പുസ്തകം എനിക്ക് തന്നിരുന്ന ആൾ ഞാൻ കൊണ്ട് പോയ വിക്ടരിയയും,ഒത്താല്ലോക്കും വേണ്ടി വർഷങ്ങളോളം കാത്തിരിന്നുട്ടുണ്ടാവും .ഞാൻ പിന്നെ ആ വഴിക്ക് പോയെ ഇല്ല!!!!!!

ഫേസ്ബുക്കും വാട്ട്സാപ്പും ഒന്നുമില്ലാതിരുന്ന കാലത്ത് വൈറലായ ഒരു പ്രണയ ലേഖനത്തിന്റെ കഥയാണിത് ,.
2002 – 2003 കാലഘട്ടത്തിലാണ് സംഭവം
ഞാനും അവളും തമ്മിലുള്ള പ്രണയം അതിന്റെ കൊടും മുടിയിൽ കാറ്റുകൊണ്ട് നിൽക്കുന്ന സമയം , ഞങ്ങളുടെ പ്രണയം മുഴുവൻ ലാന്റ് ഫോണിലൂടെയും ഇടവഴികളിലുമൊക്കെയായിരുന്നു .
അവൾക്ക് ഒരു പ്രേമ ലേഖനം കൊടുക്കണം എന്ന ആഗ്രഹം മനസ്സിൽ കൊണ്ടു നടക്കാൻ തുടങ്ങിയിട്ട് കുറെ നാളായി , പൊതുവേ നല്ല ധൈര്യമില്ലാത്തവളായത് കൊണ്ട് വാങ്ങില്ലാ എന്ന് നേരത്തെ സൂചിപ്പിച്ചിരുന്നു. എങ്കിലും ‘പ്രേമലേഖനമില്ലാതെ എന്ത് പരിശുദ്ധ പ്രണയം’ എന്ത് വന്നാലുംപ്രേമലേഖനം കൊടുക്കാൻ ഞാൻ തീരുമാനിച്ചു അതിന് ഒരു വഴിയും കണ്ടു പിടിച്ചു. അങ്ങനെ അറിയാവുന്ന സാഹിത്യത്തിലും കവിതയിലും മുക്കി ജോർജ്ജ് മേരിക്കെഴുതിയ പോലെ ഒരു പ്രണയ ലേഖനമങ്ങ് എഴുതി അവസാനം അവളോടുള്ള പ്രണയം ആവാഹിച്ചൊരു ചുംബനവും .. ഒരു പ്രത്യേകതയുള്ള പ്രണയലേഖനം .

ഞാൻ രണ്ടു നേരം സുലൈമാനി കുടിക്കുമ്പോൾ അവൾക്കും അവളുടെ വീട്ടുകാർക്കും വീട്ടിൽ രണ്ട് നേരം ചായ കുടിക്കുന്ന ശീലമാണ്. രാവിലെ നബീസ താത്തയുടെ വീട്ടില്‍ നിന്നും വൈകിട്ടും കമലമ്മ ചേച്ചിയുടെ വീട്ടില്‍ നിന്നുമായിരുന്നു അവര്‍ പാല് വാങ്ങിയിരുന്നത് . രാവിലെ പാല് വാങ്ങിക്കുന്ന വീട്ടിൽ നിന്ന് അവർ തന്നെ കുപ്പിയിൽ മറ്റൊരു വീടിന്റെ ഗെയ്റ്റിനടുത്തായി കൊണ്ടു വെയ്ക്കും , അവൾ രാവിലെ ഒരു 6:15 നും 6 :30 നും ഇടയക്ക് വന്നെടുക്കും .. ഞാൻ അന്ന് ടാപ്പിംഗിനൊക്കെ പോകുന്ന കാലമായിരുന്നു എന്നും 5:45 പോകുന്ന ഞാൻ അന്ന് വൈകിയാണ് പോവാൻ ഇറങ്ങിയത് . പ്രണയലേഖനം നാലായി മടക്കി പോക്കറ്റിലിട്ടു കൂടെ ഒരു റബ്ബർ ബാൻഡും. പാൽക്കുപ്പി വെക്കാറുള്ള ഗേറ്റിനു മുൻപിൽ വന്നു ഭാഗ്യം പാൽക്കുപ്പി കൊണ്ട് വെച്ചിട്ടുണ്ട് . നാലായി മടക്കിയ പ്രേമ ലേഖനം അഞ്ചായി മടക്കി ഞാൻ കുപ്പിയോടു ചേർത്ത് റബ്ബർ ബാന്റിട്ടു ഭദ്രമാക്കി എന്നിട്ട് തിരിഞ്ഞു നോക്കാതെ നടന്നു.

ഉച്ചക്ക് ക്ലാസ്സു കഴിഞ്ഞു വന്നപ്പോൾ ഞാൻ അവളെ കണ്ടു അവൾ ഒന്ന് പുഞ്ചിരിച്ചു . ഓ ആശ്വാസം അവൾക്ക് വിരോധമില്ല മനസ്സിൽ എന്തെന്നില്ലാത്ത ഒരു സന്തോഷം ആദ്യ പ്രണയ ലേഖനം വിജയകരമായി വിക്ഷേപിച്ചിയതിന്റെ ഒരു ലഹരിയായിരുന്നു എനിക്ക് .
വൈകുനേരം അവൾ പാല് വാങ്ങിക്കാൻ കമലമ്മ ചേച്ചിയുടെ വീട്ടിലേക്കു പോകുന്ന ഇടവഴിയിൽ ഞാൻ അവളെ കാത്തു നിന്ന് . അവൾ അതാ വരുന്നു ഉച്ചക്ക് കണ്ടപ്പോൾ ഉള്ള ചിരി അവളുടെ മുഖത്തില്ലായിരുന്നു . അവൾ നല്ല ഗൗരവത്തിലായിരുന്നു കണ്ണുകളിൽ ഞാൻ ദേഷ്യം എരിയുന്നത് ഞാൻ കണ്ടു .ഒരക്ഷരം മിണ്ടാതെ അവൾ പോയി…

എഴുത്ത് എഴുതിയത് പ്രശ്‌നമായോ , അതോ കത്തിലെ അവസാന ഭാഗത്തിലെ പരിശുദ്ധ ചുംബനം അസ്ഥാനത്തായോ?.

ഞാൻ ആകെ ടെൻഷൻ ആയി പണിപാളിയോ ഈശ്വര ! ……..
രാത്രിയിൽ ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്നു ..11 മാണി ആയപ്പോൾ തലക്കൽ ഇരുന്നു ലാൻഡ് ഫോൺ പതിയെ ചിരിച്ചു . ഞാൻ ഫോൺ എടുത്തു അപ്പുറത്തു അവൾ പതിയെ ദേഷ്യത്തിൽ
” ഇതിലും ഭേദം എന്നെ വെടിവെച്ചു കൊല്ലുന്നതായിരുന്ന “.
“എന്ത് പറ്റി ” ഞാൻ ചോദിച്ചു
ഇനിയെന്ത് പറ്റാനാ, എന്ത് പണിയാ രാജീവണ്ണൻ കാണിച്ചത് എഴുത്ത് എന്തിനാ അവിടെ കൊണ്ട് വെച്ചത് , അമ്മയാണ് ഇന്ന് വന്ന് പാലെടുത്തത് ..

ദേഷ്യപ്പെട്ടതിന്റെ കാരണം അപ്പോളാണ് എനിക്ക് പിടി കിട്ടിയത്.

ചന്ദ്രനിലേക്ക് വിട്ട റോക്കറ്റ് ചൊവ്വയിൽ ചെന്ന് പതിച്ച പോലെയായി എന്റെ പ്രണയലേഖനത്തിന്റെ അവസ്ഥ
അവൾ പിന്നെയും ദേഷ്യപ്പെട്ടുകൊണ്ടേയിരുന്നു.
അവൾക്ക് ഞാൻ ഒരു ചെല്ല പേര് ഇട്ടിരുന്നു . അതായിരുന്നു ഞാൻ ആ എഴുത്തിൽ എഴുതിയത് ,തന്റെ പേരില്ല എന്ന കാരണം പറഞ്ഞ് അവൾ തല്ക്കാലം രക്ഷപ്പെട്ടു. അങ്ങനെ ആ പ്രണയലേഖനം ഞങ്ങൾ മൂന്നു പേർക്കിടയിൽ വൈറലായി ..

ഇനി ഒരിക്കലും പ്രണയലേഖനം എഴുതില്ല എന്ന് തീരുമാനിച്ചു.

പക്ഷേ കുറച്ച് നാളുകൾക്ക് ശേഷം സാഹചര്യം ഒരു എഴുത്തു കൂടി എന്നെ കൊണ്ടെഴുതിപ്പിച്ചു . അതും പഴയ പോലെ ലക്ഷ്യം തെറ്റി ചൊവ്വയിൽ തന്നെ പതിച്ചു. …
പ്രണയം പലപ്പോഴും നമ്മളെ നമ്മളല്ലാതാക്കും അല്ലേ …?

ആശയം സുഹൃത്ത് പറഞ്ഞതാണ് .
പശ്ചാത്തലവും ഭാവനയും ഈയുള്ളവന്റെ
നസ്വ്‌റുബ്‌നുല്‍ ഹജ്ജാജിന്റെ കഥ
ഒരിക്കല്‍ രാത്രി ഉമര്‍ (റ) വഴിയിലൂടെ നടക്കുമ്പോള്‍ ഒരു വീട്ടില്‍ നിന്നും പ്രണയപാരമ്യതയില്‍ ലയിച്ച് പാട്ടു പാടുന്ന ഒരു സ്ത്രീ ശബ്ദം കേള്‍ക്കാനിടയായി. നസ്വ്‌റുബ്‌നുല്‍ ഹജ്ജാജ് എന്ന സുന്ദരനായ യുവാവിനെ തനിക്ക് ഭര്‍ത്താവായി ലഭിച്ചിരുന്നെങ്കില്‍ എന്ന ആഗ്രഹം കവിതയില്‍ പ്രകടമായിരുന്നു. കോപാകുലനായ ഉമര്‍ പിറ്റേന്ന് ഹജ്ജാജിനോട് വരാന്‍ ആവശ്യപ്പെട്ടു. അയാളുടെ സൗന്ദര്യം കണ്ടപ്പോള്‍ ഉമര്‍ പറഞ്ഞു. 'നിന്നെക്കുറിച്ച് പാടി കാലം കഴിക്കുന്ന സ്ത്രീകള്‍ ഇവിടെയുണ്ടാവാന്‍ പാടില്ല. അതിനാല്‍ ബൈത്തുല്‍മാലില്‍ നിന്നും ഇഷ്ടമുള്ള സംഖ്യയെടുത്ത് ബസ്വറയിലേക്കു പോവണമെന്നാവശ്യപ്പെട്ടു'. സ്വന്തം നാടുവിട്ടു പോവാനാവശ്യപ്പെടുന്നത് എന്നെ കൊല്ലുന്നതിന് സമമാണ് എന്ന് അയാള്‍ പറഞ്ഞു. തന്റെ കാരണത്താല്‍ നസ്വര്‍ നാടുകടത്തപ്പെട്ടു എന്നറിഞ്ഞ ആ പെണ്ണ് ഹൃദയം പൊട്ടി വീണ്ടും പാടി. 'എന്റെ സദാചാര ബോധവും ചാരിത്ര്യ സംരക്ഷണവും ദൈവഭയവുമുള്ളതിനാലാണ് ഞാന്‍ ഈ വേര്‍പാടിനുമുന്നില്‍ പിടിച്ചു നില്‍ക്കുന്നതെന്ന' അവളുടെ വാക്കുകള്‍ ഉമറിന്റെ കണ്ണുകള്‍ സജലങ്ങളായി. 'ദൈവഭക്തിയിലും ചാരിത്ര്യ ബോധത്തിലും സ്‌നേഹത്തെ തളച്ചവര്‍ എത്ര അനുഗ്രഹീതര്‍' എന്നദ്ദേഹം ആത്മഗതം ചെയ്തു.

നിഷിദ്ധമായ ബന്ധത്തിലേക്കു നീങ്ങാതെ സദാചാരബോധം കാത്തുസൂക്ഷിക്കുന്നവര്‍ക്ക് മാതൃകയായി യൂസുഫ് നബിയെ ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നതായി കാണാം. മറ്റൊരു പ്രവാചക വചനത്തില്‍ ഗുഹയിലകപ്പെട്ട് പോയ മൂന്ന് പേരില്‍ ഒരാള്‍ രക്ഷക്കായി ദൈവത്തോടു പ്രാര്‍ത്ഥിച്ചത്, ചൂഷണത്തിന് അവസരമുണ്ടായിട്ടും സദാചാരം കാത്തു സൂക്ഷിച്ച ജീവിതാനുഭവം മുന്നില്‍ വച്ചാണ്.

മാംസനിബദ്ധമായ പ്രണയമാണ് പലപ്പോഴും വില്ലന്‍മാരാകുന്നത്. പ്രണയമെന്ന വികാരത്തെ കേവലം ശാരീരികാവസ്ഥയുടെ അളവുകോലില്‍ കണക്കാക്കുമ്പോഴാണ് യൂസുഫിന്റെ കാര്യത്തില്‍ രാജാവിന്റെ ഭാര്യക്ക് പറ്റിയ ഭീമാബദ്ധം സംഭവിക്കുന്നത്. അപകടരമായ അവസ്ഥയിലേക്കാണ് അത്തരം പ്രണയങ്ങള്‍ പതിക്കുന്നത്.

ഏതു വിധത്തിലുള്ള പ്രണയമാണ് നമ്മള്‍ കൊതിക്കുന്നത്? ഹൃദയങ്ങളെ നന്മയിലേക്ക് പരിവര്‍ത്തിപ്പിക്കുന്ന പ്രണയം! ഏറ്റവും വിശുദ്ധമെന്ന് ലോകം വിധിയെഴുതുന്ന, ചരിത്രത്താളുകളില്‍ ഇടം പിടിക്കുന്ന വിധം പ്രണയിച്ചവര്‍ പരിവര്‍ത്തിക്കപ്പെടുമ്പോഴാണ് പ്രണയം സഫലമാവുന്നത്.

തുഫൈല്‍ ബിന്‍ ആമിറിന്റെയും കാമുകിയുടെയും  പ്രണയം എന്തെന്നറിയാത്തവര്‍ പ്രണയം ശരിക്കറിഞ്ഞിട്ടുണ്ടാവില്ല. ഇസ്‌ലാം സ്വീകരിച്ച തുഫൈലിനടുത്തു വന്ന ഭാര്യയെ തടഞ്ഞു കൊണ്ട്  അദ്ദേഹം പറഞ്ഞു. എനിക്കും നിനക്കുമിടയില്‍ പ്രണയം തുടരണമെങ്കില്‍ നീ എന്റെ കൂടെ ഇസ്‌ലാം സ്വീകരിച്ചേ മതിയാവൂ എന്ന നിബന്ധനവച്ചിട്ടാണ്. അദ്ദേഹം ഭാര്യയെ ഇസ്‌ലാമിക ജീവിത രീതിയിലേക്ക് ക്ഷണിച്ചത് അപ്രകാരമായിരുന്നു. എത്ര വിശുദ്ധ പ്രണയം! ദൈവത്തിലേക്കെത്തുന്ന പ്രണയം. സ്വര്‍ഗം വരെ നീളുന്ന അനുരാഗം!

ലോകത്ത് ഏറ്റവും മികച്ച മഹ്‌റ് നല്കിയത് ഉമ്മു സുലൈം ആണ്. തന്റെ ഭര്‍ത്താവിന്റെ മരണശേഷം, അബൂത്വല്‍ഹ എന്ന അവിശ്വാസി തനിക്ക് വിവാഹ ആലോചനയുമായി വന്നപ്പോള്‍ പൊന്നും പണവും ഭൗതികസൗകര്യങ്ങളൊന്നും ആവശ്യപ്പെടാതെ അവര്‍ കാംക്ഷിച്ചത് അദ്ദേഹം മുസ് ലിമാവണം എന്ന അതിവിശിഷ്ട മഹ്‌റ് മാത്രമായിരുന്നു. അങ്ങിനെ സ്വന്തം ചുണ്ടുകളില്‍ നിന്നും ചൊല്ലിക്കേട്ട ശഹാദത്ത് കലിമ മഹ്‌റായി സ്വീകരിച്ച ഉമ്മുസുലൈമിന്റെ പ്രണയം. എന്നും ഒളിമങ്ങാതെ ചരിത്രത്താളുകളെ പ്രകാശപൂരിതമാക്കുന്നു ആ സംഭവം.

പ്രണയം മുളപൊട്ടുന്നത് എവിടെയെന്നറിയല്ലായിരിക്കാം. പക്ഷെ പ്രണയം ആനന്ദപൂര്‍ണ്ണമായ വിവാഹത്തില്‍ ചെന്നെത്തുമ്പോഴേ  ഇസ്‌ലാമിക ദൃഷ്ട്യാ ആ പ്രണയം സാക്ഷാല്‍ക്കരിക്കപ്പെട്ടു എന്ന് പറയാന്‍ സാധിക്കൂ.
ഒരു ബദവീ കാമുകന്റെ കഥ
ഖലീഫ മഹ്ദി ഒരിക്കല്‍ ഹജ്ജിന് പോവുന്ന വഴിയില്‍ ഭക്ഷണം കഴിക്കാനും വിശ്രമിക്കാനുമായി ഇറങ്ങിയപ്പോള്‍ ഒരാള്‍ മുമ്പില്‍ വന്ന് ഞാനൊരു കാമുകനാണെന്ന് ഉറക്കെ വിളിച്ചു പറഞ്ഞു. അതുകേട്ട ഖലീഫ കാര്യം തിരക്കി. അയാള്‍ പറഞ്ഞു. 'ഞാനെന്റെ അമ്മാവന്റെ മകളെ പ്രണയിക്കുന്നു. പക്ഷെ ഞാനൊരു സങ്കരവര്‍ഗക്കാരനും (ഉപ്പ അറബിയും ഉമ്മ അനറബിയും) ആയതിനാല്‍ അവര്‍ക്കെന്നെ പറ്റിയില്ല'. അപ്പോള്‍ തന്നെ മഹ്ദി ഒരു പരിചാരകനെ വിട്ട് ആ പെണ്‍കുട്ടിയുടെ പിതാവിനെ വിളിച്ചു വരുത്തി കാര്യം തിരക്കി. അപ്പോള്‍ ആ പിതാവ് പറഞ്ഞത് സങ്കര ഇനത്തില്‍ പെട്ടവരെ ന്യൂനതയുള്ളവരായിട്ടാണ് നമ്മള്‍ കണക്കാക്കുന്നത് എന്ന മറുപടിയായിരുന്നു. അപ്പോള്‍ മഹ്ദി അയാളോട് പറഞ്ഞു. 'ഇരുപതിനായിരം ദിര്‍ഹത്തിന് ഇയാളെ താങ്കളുടെ മകള്‍ക്ക് കെട്ടിച്ചുകൊടുക്കുക. അതില്‍ പതിനായിരം ദിര്‍ഹം മഹ്‌റും പതിനായിരം ദിര്‍ഹം ഇയാളുടെ ന്യൂനതക്കുള്ള പരിഹാരവുമാണ്.

ദൈവഭക്തിയും സദാചാര ബോധവും കൊണ്ട് കടിഞ്ഞാണിട്ട പ്രണയത്തില്‍ തെറ്റില്ല. പക്ഷെ ആ സ്‌നേഹം നിയമാനുസൃതമായി അംഗീകരിക്കുന്ന വിവാഹത്തിലൂടെ സാക്ഷാല്‍ക്കരിക്കേണ്ടതാണ്. അല്ലാത്ത പക്ഷം നോമ്പനുഷടിച്ച് സദാചാരം നിലനിര്‍ത്തണമെന്നാണ് പ്രവാചകാഹ്വാനം.
വിവാഹത്തിന് മുമ്പുള്ള പ്രണയം അനുവദനീയമാണോ നിഷിദ്ധമാണോ എന്ന് നിരന്തരം ചോദ്യങ്ങളുയരാറുണ്ട്. വിവാഹം കഴിക്കാനൊരുങ്ങുന്നവരുടെ വൈവാഹികജീവിത വിജയത്തെ അത്തരം പ്രണയം സഹായിക്കുമോ, ആകര്‍ഷണവും പ്രണയവും രണ്ടും രണ്ടാണോ തുടങ്ങിയ തീര്‍ത്താല്‍ തീരാത്ത സംശയങ്ങള്‍.

പ്രണയമെന്ന വികാരം
ഹൃദയത്തില്‍ നിന്നുയിര്‍കൊള്ളുന്ന നൈസര്‍ഗിക വികാരമാണ് പ്രണയം. മനുഷ്യന്റെ നിയന്ത്രണ സീമക്കപ്പുറം ദൈവകരത്താല്‍ നിയന്ത്രിക്കപ്പെടുന്നതാണത്.

ശുഐബ് നബിയുടെ പുത്രി, മനസില്‍ പതിഞ്ഞ സ്‌നേഹം കാരണം മൂസാനബിയില്‍ ആകൃഷ്ടയായ ചരിത്രം ഖുര്‍ആന്‍ നമുക്ക് പറഞ്ഞു തരുന്നു. ആ സ്‌നേഹത്തിന്റെ പരിണിതിയെന്നോണം അദ്ദേഹത്തിന്റെ സ്വഭാവഗുണങ്ങളെക്കുറിച്ച് വാചാലയായ തന്റെ മകള്‍ക്ക് മൂസാ നബിയെ വരനായെടുക്കാന്‍ ശുഐബ് നബി തുനിയുന്നു. ജീവിതത്തിലെ പത്ത് വര്‍ഷങ്ങള്‍ അവളുടെ സ്‌നേഹത്തിന്റെ വഴിയില്‍ ചെലവഴിച്ചു മൂസാ പ്രവാചകന്‍. ഏറ്റവും അമൂല്യമായ സമ്പത്ത് പ്രണയമാണെന്ന തിരിച്ചറിവില്ലായിരുന്നെങ്കില്‍ അദ്ദേഹം അവിടെ ദീര്‍ഘ കാലം കഴിയുമായിരുന്നില്ലല്ലോ.

'പരസ്പരം പ്രണയിച്ചവര്‍ക്കിടയില്‍ വിവാഹമാണ് പരിഹാരം' എന്ന  ശ്രദ്ധേയമായ വചനത്തിലൂടെ, പ്രണയത്തീയണക്കാന്‍ വിവാഹത്തിലൂടെ മാത്രമേ സാധിക്കൂ എന്ന് പ്രവാചകന്‍ പഠിപ്പിച്ചിട്ടുണ്ട്. താന്‍ പ്രണയിച്ച ബരീറയില്‍ നിന്നും അവഗണന നേരിട്ടപ്പോള്‍ നബിയുടെയടുത്ത് തീരുമാനത്തിനായെത്തിയ മുഗീസിന് വേണ്ടി നബി ഒരു ശുപാര്‍ശകനായിരുന്നു. ആ സംഭവം ഹദീസില്‍ ഇങ്ങനെ കാണാം. കരഞ്ഞു കലങ്ങിയ കണ്ണുമായി ബരീറക്കു പിന്നാലെ അവളുടെ പ്രിയതമന്‍ മുഗീസ് (അദ്ദേഹം ഒരു അടിമയായിരുന്നു) നടക്കുന്നത് കണ്ട നബി (സ)  ഇബനു അബ്ബാസിനോടു ചോദിച്ചു. 'അല്ലയോ ഇബ്‌നുഅബ്ബാസ്, മുഗീസിന് ബരീറയോടുള്ള സ്‌നേഹവും ബരീറക്ക് മുഗീസിനോടുള്ള ഈര്‍ഷ്യവും താങ്കള്‍ കാണുന്നില്ലെ'? എന്നിട്ട് നബി ബരീറയോടു പറഞ്ഞു. 'ഭവതി അദ്ദേഹത്തെിലേക്ക് ചെന്നിരുന്നെങ്കില്‍ നന്നായിരുന്നു'. അപ്പോള്‍ അവള്‍ നബിയോടു ചോദിച്ചു 'അല്ല പ്രവാചകരേ അങ്ങ് എന്നോട് ആജ്ഞാപിക്കുകയാണോ?' അപ്പോള്‍ നബി പറഞ്ഞു. 'അല്ല ഞാന് ശിപാര്‍ശകനായി എന്ന് മാത്രം'. അപ്പോള്‍ ബരീറ 'പറഞ്ഞു എനിക്കദ്ദേഹത്തെ ഇഷ്ടമല്ല'.

കള്ളനാണെന്ന് മുദ്രകുത്തപ്പെട്ട് പിടിയിലായ ഒരടിമയെ അലി(റ)വിന്റെ സന്നിധിയില്‍ ഹാജരാക്കപ്പെട്ടു. എന്താണ് വിഷയമെന്ന് അലി (റ) ആരാഞ്ഞപ്പോള്‍ അയാള്‍ കവിതയിലൂടെ തന്റെ നിരപരാധിത്തം തെളിയിക്കുകയായിരുന്നു. 'പ്രണയ പരവശാനായി, ഞാനേറെ സ്‌നേഹിക്കുന്ന എന്റെ പ്രണയിനിയുടെ വീട്ടില്‍  പാതിര നേരത്ത് ചെന്ന് കാര്യം അവതിരപ്പിക്കാന്‍ തുനിഞ്ഞ എന്നെയാണ് കള്ളനാണെന്ന് പറഞ്ഞാക്ഷേപിക്കുന്നത് '. ഇതു കേട്ട് മനസലിഞ്ഞ അലി(റ) മിഹലബ് ബിന്‍ രിയാഹിനോട് പറഞ്ഞു. 'ആ സ്ത്രീയെ ഇയാള്‍ക്ക് വിവാഹം കഴിക്കാനുളള എല്ലാ ഏര്‍പ്പാടുകളും ചെയ്യണം'. ഏതു കുടുംബക്കാരനാണെന്നറിയാന്‍ ആളുടെ പേരു പറഞ്ഞാല്‍ കൊള്ളാമെന്ന് മിഹലബ് ചോദിച്ചപ്പോള്‍ അലി പറഞ്ഞു. 'നഹാസ് ബിന് ഉയൈനത്തുല്‍ ഇജ്‌ലിയാണ് ആ വ്യക്തി'. അവളെ വധുവായി സ്വീകരിക്കണമെന്ന് അയാളോട് അലി ആവശ്യപ്പെടുകയും ചെയ്തു.
ഏറ്റവും ആകര്‍ഷണീയതയുള്ള വ്യക്തിയായി തോന്നുന്നത് പങ്കാളിയെയായിരിക്കും

സൗന്ദര്യമുള്ള അനേകം മുഖങ്ങളും ആകര്‍ഷകത്വമുള്ള അനേകം ഉടലുകളും നിങ്ങളുടെ ചുറ്റിലുമുണ്ടായിരിക്കും. പക്ഷേ അപ്പോഴൊന്നും നിങ്ങള്‍ അതിലേക്ക് ആകര്‍ഷിക്കപ്പെടുന്നതേയില്ല. നിങ്ങള്‍ മനസ്സില്‍ പോലും അത്തരം ഒരു ഇഷ്ടം രൂപപ്പെടുത്തുന്നില്ല. ഏറ്റവും ആകര്‍ഷണീയതയുള്ള വ്യക്തിയായി നിങ്ങള്‍ക്ക് തോന്നുന്നത് നിങ്ങളുടെ പങ്കാളിയെ മാത്രം. നിങ്ങള്‍ നോക്കുമ്പോള്‍ നിങ്ങളുടെ പ്രിയപ്പെട്ട ആള്‍ക്ക് എന്തൊരു സൗന്ദര്യമാണ്. ആകര്‍ഷകത്വമാണ്.കുറവുകളോടെ സ്‌നേഹിക്കാന്‍ കഴിയും


പങ്കാളിയെ കുറവുകളോടെ വിലയിരുത്താതെ ആ കുറവുകളോടെ സ്‌നേഹിക്കാന്‍ കഴിയുന്നുണ്ടോ... അംഗീകരിക്കാന്‍ കഴിയുന്നുണ്ടോ... അവിടെയും നിങ്ങളുടെ സ്‌നേഹമുണ്ട്.
എല്ലാവര്‍ക്കും കുറവുകളുണ്ട്. പക്ഷേ അത് സമ്മതിച്ചുതരില്ലല്ലോ നമ്മില്‍ പലരും. കുറവുകള്‍ നമുക്കില്ലാ എന്ന മട്ടിലാണല്ലോ ഇടപാടുകളും. പങ്കാളിയെ കുറവുകളോടെ വിലയിരുത്താതെ ആ കുറവുകളോടെ സ്‌നേഹിക്കാന്‍ കഴിയുന്നുണ്ടോ... അംഗീകരിക്കാന്‍ കഴിയുന്നുണ്ടോ... അവിടെയും നിങ്ങളുടെ സ്‌നേഹമുണ്ട്.

മരണംവരെ ഈ ബന്ധം നിലനിര്‍ത്തിക്കൊണ്ടുപോകാന്‍ ആഗ്രഹിക്കും

കണ്ടുമുട്ടുന്ന എല്ലാവരെയും ജീവിതാന്ത്യം വരെ കൂടെകൊണ്ടുപോകണമെന്ന് നാം ആരും ആഗ്രഹിക്കാറില്ല. എന്നാല്‍ ചിലരോട് അങ്ങനെയൊരു അടുപ്പം തോന്നും. നിന്റെ സംഗീതം എന്നില്‍ നിന്നും അകറ്റരുതേയെന്നും നീയെന്നും എന്റെ അരികില്‍ ചേര്‍ന്നിരിക്കണേ എന്നും മട്ടിലുള്ള അടുപ്പങ്ങള്‍. ഈ അടുപ്പങ്ങള്‍ സ്വന്തം പങ്കാളിയോട് തോന്നുന്നുവെങ്കില്‍, ആ വ്യക്തിയുമായി മരണംവരെ ബന്ധം നിലനിര്‍ത്തിക്കൊണ്ടുപോകാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ നിങ്ങള്‍ ആ വ്യക്തിയെ സ്‌നേഹിക്കുന്നുണ്ട് എന്നുറപ്പാണ്.
നിങ്ങള്‍ പരസ്പരം സ്‌നേഹത്തിലാണോ എന്നറിയാന്‍ ചില എളുപ്പമാര്‍ഗ്ഗങ്ങളുണ്ട്.
എത്രകാലമായി ഒരുമിച്ച് ജീവിക്കുന്നു. എപ്പോഴൊക്കെയോ സ്‌നേഹിക്കുന്നതായും സ്‌നേഹിക്കപ്പെടുന്നതായും തോന്നിയിട്ടുണ്ട്. എങ്കിലും ചില നേരങ്ങളില്‍ സംശയം തോന്നിയിട്ടുണ്ട്. സ്‌നേഹിക്കുന്നുണ്ടോ..സ്‌നേഹിക്കപ്പെടുന്നുണ്ടോ? ഉള്ളില്‍ പലപ്പോഴും അത്തരം സംശയങ്ങള്‍ നീറ്റലുണ്ടാക്കുന്നുണ്ടോ. എങ്കില്‍ നിങ്ങള്‍ പരസ്പരം സ്‌നേഹത്തിലാണോ എന്നറിയാന്‍ ചില  എളുപ്പമാര്‍ഗ്ഗങ്ങളുണ്ട്.

 നിങ്ങള്‍ ചെയ്യുന്നതെല്ലാം സന്തോഷത്തോടെയായിരിക്കും

ഇണയ്ക്ക് വേണ്ടി ചെയ്യുന്നതെല്ലാം സന്തോഷത്തോടെയാണോ? ആത്മാര്‍ത്ഥമായി ഒന്നാലോചിച്ചുനോക്കൂ.  മറ്റെയാള്‍ ചോദിച്ചതുകൊണ്ടോ ആവശ്യപ്പെട്ടതുകൊണ്ടോ അല്ലെങ്കില്‍ ചെയ്തുകൊടുത്തില്ലെങ്കില്‍ മോശമാവില്ലേ എന്ന് വിചാരിച്ചുകൊണ്ടോ മടുപ്പോടെയോ ദേഷ്യത്തോടെയോ.. ഇങ്ങനെ പലവിധത്തിലും നമുക്ക് ഒരേ കാര്യം ചെയ്യാം..സ്‌നേഹത്തോടെയും സന്തോഷത്തോടെയുമാവാം.


ഇണയ്ക്ക് വേണ്ടി ചെയ്യുന്നതെല്ലാം സന്തോഷത്തോടെയാണോ? ആത്മാര്‍ത്ഥമായി ഒന്നാലോചിച്ചുനോക്കൂ.
ചെയ്തുകൊടുത്തതുകൊണ്ട് മാത്രമായില്ല കാര്യങ്ങള്‍. ഇതില്‍ സന്തോഷത്തോടെ ചെയ്യുന്നവ മാത്രമേ നിങ്ങള്‍ ഇണയെ സ്‌നേഹിക്കുന്നു എന്നതിന്റെ അടയാളമാവൂ. പഴി പറഞ്ഞും ശപിച്ചും മുറുമുറുത്തും ചെയ്യുന്നവയൊന്നും നിങ്ങള്‍ സ്‌നേഹിക്കുന്നു എന്നതിന്റെ തെളിവേ അല്ല. തിരികെ ഒന്നും കിട്ടാതെ വരുമ്പോഴും ഇണയ്ക്ക് വേണ്ടതെല്ലാം ചെയ്തുകൊടുക്കാന്‍ സന്തോഷപൂർവം തയാറാകുന്നിടത്ത് നിങ്ങള്‍ക്ക് തീര്‍ച്ചയായും ആ വ്യക്തിയോട് സ്‌നേഹമുണ്ട്.

എപ്പോഴും ചിന്തിക്കുന്നത്  ആ വ്യക്തിയെക്കുറിച്ചായിരിക്കും

ഊണിലും ഉറക്കത്തിലും ഉണര്‍വിലും നിദ്രയിലുമെല്ലാം നിങ്ങള്‍ മറ്റാരെയും ഓര്‍മ്മിക്കുന്നില്ല. നിങ്ങളുടെ പങ്കാളിയെക്കുറിച്ച് മാത്രം. പങ്കാളിക്ക് മാത്രം ചുറ്റും കറങ്ങിക്കൊണ്ടിരിക്കുന്ന ഗ്രഹമായി മാറുന്നുവെങ്കില്‍, നിങ്ങള്‍ എടുക്കുന്ന ചെറുതും വലുതുമായ ഏതൊരു തീരുമാനവും അയാളെ കൂടി ഓര്‍മ്മിച്ചുകൊണ്ടുള്ളതാണെങ്കില്‍, ആ വ്യക്തിയുടെ സന്തോഷത്തെ പ്രധാനമായി കണ്ടുകൊണ്ടുള്ളതാണെങ്കില്‍ നിങ്ങള്‍ ആ വ്യക്തിയെ സ്‌നേഹിക്കുന്നുണ്ട്.
പുരുഷനെ കൂടുതൽ ഉത്തേജിപ്പിക്കുന്നത്. െപണ്ണുടലിന്റെ ആകാരങ്ങളിൽ പുരുഷൻ പെട്ടെന്ന് പൂത്തുലയാൻ തുടങ്ങുകയും പെട്ടെന്നു തന്നെ വാടി വീഴുകയും ചെയ്യും.

എന്നാൽ സ്ത്രീകളുടെ കാര്യത്തിൽ അങ്ങനെയല്ല. തൊട്ടാവാടിയെപ്പോലെ സ്പർശനത്തിൽ ഇല വാടി വീഴുമെങ്കിലും അൽപ്പനേരത്തിനുള്ളിൽ ആ ഇലകൾ പഴയതു പോലെ വിടർന്നു നിൽക്കും.

തളർച്ചയിൽ നിന്ന് ഒന്നിലധികം തവണ കരകയറാൻ സ്ത്രീക്കു കഴിയും. പുരുഷ നു കഴിയില്ല. ഇതു മനസിലാക്കുകയാണെങ്കിൽ മാത്രമേ നേരത്തെ പറഞ്ഞ പ്രതികരണ ചക്രം പൂർത്തിയാകുകയുള്ളു.

ഒാട്ടോഗ്രഫുകൾ ഓർമത്താളുകളായി നിന്നിരുന്ന പഴയ ക്യാംപസ് കാലത്ത് കാ മുകൻ കാമുകിയുടെ കൈവെള്ളയിൽ ഇങ്ങനെ എഴുതി. ‘ഈ വരികൾ മാഞ്ഞു പോയേക്കാം. പക്ഷേ, നിന്നെ ഞാൻ എഴുതിയി രിക്കുന്നത് എന്റെ ഹ‍ൃദയത്തിലാണ്.’ അപ്പോൾ അ വളുടെ ഹ‍ൃദയം ഇങ്ങനെ മന്ത്രിച്ചിട്ടുണ്ടാകാം.

ജീവൻ മിടിക്കുവോളം, തുടരട്ടെ പ്രണയം...
ത്തിലും പടരട്ടെ.

ഗന്ധം


തങ്കേടത്തിക്കും അമ്മിണിയേടത്തിക്കും നല്ല കുപ്പായമുണ്ട്. അവർ അരികിലൂടെ കടന്നുപോകുമ്പോൾ നല്ല മ ണമുണ്ട്. കാച്ചിയ എണ്ണയുെട,ചന്ദനത്തിന്റെ, കഞ്ഞിപ്പശയുെട, ൈകതപ്പൂവിന്റെ..

(എം. ടി. വാസുദേവൻ നായർ)

ഇന്നത്തെ പ്രണയത്തിൽ ൈകതപ്പൂവിന്റെയോ കാച്ചെണ്ണയുടെയോ മണമുണ്ടാകില്ല. പകരം ഏതെങ്കിലുമൊരു പെർഫ്യൂമിന്റെ ഗന്ധമായിരിക്കും. സൂക്ഷ്മാർഥത്തിൽ വിരലടയാളം പോലെയാണു ഗന്ധവും. ഓരോ വ്യക്തിക്കും ഓരോ ഗന്ധമാണ്. പ്രണയത്തിൽ ഗന്ധത്തിന് ഇന്നും പ്രാധാന്യമുണ്ട്.

പ്രണയം ശരീരത്തിലുണ്ടാക്കുന്ന രാസപ്രക്രിയകൾക്ക് ഇപ്പോഴും മാറ്റമില്ല. മനുഷ്യന്റെ ൈജവപ്രവർത്തനങ്ങളിൽ കാര്യമായ മാറ്റങ്ങൾ വന്നിട്ടില്ല. എന്നാൽ ശാരീരിക രാസമാറ്റങ്ങളുടെ ഫലമായി ഉണ്ടാകുന്ന മാനസികവ്യാപാരങ്ങൾക്ക് വ്യതിയാനമുണ്ടായി. ആത്മീയമായ ഈ മാറ്റങ്ങളാണ് പ്രണയത്തെ മാറ്റി മറിക്കുന്നത്.

അമ്മമാർക്ക് കുഞ്ഞുങ്ങളോടുള്ള കരു തലും പങ്കാളികൾക്ക് പരസ്പരം ഉള്ള കരുതലും ഉണ്ടാക്കുന്നത് ഓക്സിടോസിൻ എന്ന ഹോർമോണിന്റെ പ്രവർത്തനം മൂലമാണ്.

വ്യത്യസ്ത ജീവജാലങ്ങളിൽ വ്യത്യ സ്ത രീതിയിൽ ഓക്സിടോസിൻ പ്രവ ർത്തിക്കുന്നു. ഈ ഹോർമോണിന്റെ അളവിലുള്ള ഏറ്റക്കുറച്ചിലുകൾ പ്രണയത്തെ ബാധിക്കാം. ഈ ഹോർമോൺ അളവ് കുറഞ്ഞാൽ പങ്കാളിയോടുള്ള കരുതൽ ഇ ല്ലാതാകും. അതുപോലെ ഡോപമിൻ ആണ് തലച്ചോറിൽ സന്തോഷത്തെയും ഏകാഗ്രതയെയും നിയന്ത്രിക്കുന്നത്. ഇതിന്റെ അളവ് കുറയുന്നതും പ്രണയത്തിന്റെ ഊഷ്മളത കുറയ്ക്കാം. സെൽഫികാലത്തിൽ ഓരോ വ്യ ക്തിയും അതിരു കടന്ന ആത്മാനുരാഗത്തിൽ അഭിരമിക്കു മ്പോൾ പ്രണയം പലപ്പോഴും അതിന്റെ തീവ്രതയോടെ പൂവ ണിയാറില്ല.

‘‘ഇപ്പോഴത്തെ കമിതാക്കൾ വളരെ യാഥാർഥ്യബോധം കാ ട്ടുന്നതായി തോന്നുന്നു. അവർ ആസൂത്രണം ഉള്ളവരാണ്. സൗഹൃദത്തെയും പ്രേമത്തെയും അവർ കൃത്യമായി നിർവചിച്ചിട്ടുണ്ട്. കരിയർ പ്ലാനിങ് പോലെ ഇതും പദ്ധതിയാണവർക്ക്. അതിലെ റിസ്ക് ഫാക്ടേഴ്സ് ആയ ജാതി, മതം, ജാതകം മുതൽ സാധ്യതയുള്ള ബ്രേക്ക് അപ്പ് പോലും അവരുെട പ ദ്ധതിയിൽ ഉണ്ട്. എങ്കിലും ഞാൻ വിശ്വസിക്കുന്നു പ്രണയിക്കുന്ന കുട്ടികൾ ആണ് ലോകത്തെ കളർഫുൾ ആക്കുന്നത്. എത്രമാത്രം വിരസമായേനേ പ്രണയമില്ലാത്ത ലോകം.’’ എഴുത്തുകാരനായ െക. വി. മണികണ്ഠൻ പറയുന്നു.

മഹാരാജാസിൽ നിന്ന് പ്രണയമില്ലാതെ ഇറങ്ങിപ്പോയ എഴുത്തുകാരനാണ് അജീഷ് ദാസൻ. ‘പ്രണയം ഇന്ന് പുറംമോടികളുടെ ഉത്സവ വും പ്രായോഗിക രാഷ്ട്രീയവുമാണ്. അല്ലാതെ ആത്മാർഥമായി ജീവിതപങ്കാളിയെ സ്വീകരിക്കലല്ല.’ അജീഷ് പറയുന്നു.

പ്രണയം പൂവായും പൂന്തോട്ടമാ യും കണക്കാക്കപ്പെടുന്നു. നിറം, മണം, ഗുണം തുടങ്ങിയവ പൂവിനെയും പ്രണ യത്തെയും ഒന്നാക്കുന്നു. അതുകൊ ണ്ടാണ് പ്രണയത്തിന്റെ പ്രതിരൂപമാകാ ൻ പനിനീർപൂവിന് ഭാഗ്യമുണ്ടായത്.

സ്വന്തം തോട്ടത്തിൽ സ്വപ്നങ്ങൾ കൊണ്ട് വളർത്തിയെടുത്ത പനിനീർ പൂവുകൾ ൈകമാറ്റം െച യ്തിരുന്നു പഴയ പ്രണയങ്ങളിൽ. ഇന്ന് പ്രണയപുഷ്പങ്ങളും വില െകാടുത്തു വാങ്ങുന്നു. അതുകൊണ്ടാകാം ചിലപ്പോഴൊ ക്കെ ആ പൂക്കൾക്ക് ഹൃദയത്തിന്റെ സൗരഭ്യമില്ലാതെ പോകു ന്നത്. പ്രണയം ചിലപ്പോൾ കണ്ണീരിന്റെ കൈപിടിച്ചേക്കാം. അത് പ്രണയത്തിന്റെ തിളക്കം കുറയ്ക്കുന്നില്ല. കാരണം പ്ര ണയത്തിൽ ജയപരാജയങ്ങളില്ല. ശ്വാസം മിടിക്കുന്ന കാലത്തോളം ശേഷിക്കാം ആ തളിരില. അതു മതി, ഒരായുസ്സിന്റെ തണലിന്. കാലമെത്ര മാറിയാലും പ്രണയം ഇവിടെ സംഭവിച്ചു കൊണ്ടേയിരിക്കും, മനുഷ്യനുള്ളിടത്തോളം കാലം.

സ്പർശം


സ്പർശത്തിനു ഒരോർമയുണ്ട്.

–(ജോൺ കീറ്റ്)

സ്പർശം ഇപ്പോൾ അനുഭൂതിയാകുന്നില്ല. അതിനുകാരണം സാമൂഹിക സാഹചര്യങ്ങൾ തന്നെയാണ്. കാമുകിയുെട ൈക വിരലുകളിൽ അറിയാത്ത ഭാവത്തിൽ ഉരുമ്മുമ്പോൾ ഉള്ള അനുഭൂതി ഇപ്പോൾ ഇല്ല. കാരണം സ്പർശത്തിൽ പുതുമയില്ല എന്നതു തന്നെ. കാഴ്ച അനുഭൂതിയല്ലാതാകുന്നതു പോലെ േനരിയ സ്പർശവും അനുഭൂതിയാകുന്നില്ല.

കാത്തിരിപ്പും ക്ഷമയുമാണ് പ്രണയത്തെ അഗാധമാക്കുന്ന ത്. ഇന്നത്തെ പ്രണയത്തിന് കാത്തിരിപ്പില്ല. പ്രാർഥനാ നിർ ഭരമായ മനസ്സോടെ പ്രണയവാതിലിൽ കാത്തുനിന്നിരുന്നു പഴയ തലമുറ.

ഇന്ന് വാതിൽക്കൽ കാത്തുനിൽക്കാനുള്ള ക്ഷമയോ സ ഹിഷ്ണുതയോ കമിതാക്കൾ പ്രകടിപ്പിക്കുന്നില്ല. എങ്കിലും കാത്തിരിപ്പിന്റെ പ്രണയകഥകൾക്ക് ഇന്നും സ്വീകാര്യത യുണ്ട്.

ഒരു പ്രണയകഥയിൽ കാമുകീകാമു ക ന്മാർ കാത്തിരുന്നത് രണ്ടു പതിറ്റാണ്ടിലേറെ. െമായ്തീന്റെയും കാഞ്ചനയു െടയും പ്രണയം. യുവതലമുറയുെട സ ങ്കൽപങ്ങൾക്കും അപ്പുറമായിരുന്നു ആ കാത്തിരിപ്പ്.

ആണും പെണ്ണും ഉൾപ്പെട്ട പ്രണയച ക്രം പൂർത്തിയാകുന്നതിന് കാഴ്ചയും സ്പർശവും രണ്ടു പ്രധാനതലങ്ങളിൽ സന്ധി െചയ്യേണ്ടതുണ്ട്. പ്രണയത്തിന് ഒരു പ്രതികരണ ചക്രമുണ്ട്. ൈലംഗികശാസ്ത്രജ്ഞർ ഇതിനെ ‘സെക്‌ഷ്വൽ െറസ്പോൺസ് ൈസക്കിൾ’ എന്നു വിളിക്കുന്നു.

ഇന്നത്തെ പ്രണയത്തിൽ മാനസികതലം വളരെ പെട്ടെന്ന് പ്രതികരിക്കുന്നതായി നാം കണ്ടു. അതായത് കണ്ട ഉടനെ ശരീരത്തിലേക്കു പോകുന്ന പക്വതയില്ലാത്ത പ്രണയം. മാനസികതലത്തിലും ശാരീരികതലത്തിലും ഒരുപോലെ നടക്കുന്നുണ്ട് ഈ െവപ്രാളം.

ശാരീരികബന്ധങ്ങളിൽ കാഴ്ചയാണ് പുരുഷനെ കൂടു
മഹേഷിന്റെ പ്രതികാരം’ എന്ന സിനിമയിലെ നായികയായ സൗമ്യയുെട പ്രണയം നമുക്ക് ഇങ്ങനെ കേൾക്കാം.

സൗമ്യ പറയുന്നു. ‘ഞാനാകെ കൺഫ്യൂഷനിലാ, മഹേഷേട്ടാ.....’

മഹേഷ് പറയുന്നു; ‘ൈനസായിട്ട് ഒഴിവാക്കിയല്ലേ’

(എല്ലാം മൊബൈൽ ഫോണിൽ)

കേൾവി പ്രണയത്തിന്റെ ആത്മാവായിരുന്നു. പ്രണയസൗധം കെട്ടിയുയർത്തിയത് ശബ്ദവീചികൾ കൊണ്ടായിരുന്നു. ഇന്ന് ആശയവിനിമയരീതിയിൽ വന്നിരിക്കുന്ന മാറ്റം പ്രണയത്തെ പലപ്പോഴും ദുർബലപ്പെടുത്തുന്നു. പണ്ട് കമിതാക്കൾ ആഴ്ചയിൽ ഒരു ദിവസം പത്തുവാക്യങ്ങളാണു ൈകമാറിയിരുന്നതെങ്കിൽ ഇന്ന് ഒരു ദിവസം തന്നെ മണിക്കൂറുകളോളം ശബ്ദം കൈമാറാനുള്ള അവസരമുണ്ട്. ഇതിനിടയിൽ ഉണ്ടാകു ന്ന െചറിയ അപശബ്ദങ്ങൾ പോലും പ്ര ണയത്തെ ഭംഗപ്പെടുത്തുന്നു എന്നത് വർത്തമാന പ്രണയത്തിന്റെ മറ്റൊരു മുഖം.

ഇലക്ടോണിക് പ്രണയകാലം കൂടുതൽ സമയവും സന്ദേശങ്ങൾ ൈകമാറുന്നത്ശ ബ്ദങ്ങളായോ അക്ഷരങ്ങളായോ ആണ്. എന്നാ ൽ കമിതാക്കൾ അടുത്തടുത്തിരുന്ന് സംസാരിക്കുമ്പോൾ ൈകമാറ്റം ചെയ്യപ്പെടുന്നത് ശബ്ദം മാത്രമല്ല, ചേർന്നിരുന്ന് മൃദുസ്വരത്തിൽ പങ്കുവയ്ക്കുന്ന സല്ലാപങ്ങളുടെ തീവ്രത ശബ്ദ കൈമാറ്റത്തിന പ്പുറമാണ്. സാമീപ്യത്തോടെയുള്ള സം ഭാഷണത്തിൽ നാല് ഇന്ദ്രിയങ്ങൾ ഒ രേ സമയം ഉത്തേജിതമാക്കപ്പെടുക യാണ്.

അപ്പോൾ കാഴ്ച, കേൾവി, ഗന്ധം, സ്പർശം, ഈ നാല് ഇന്ദ്രിയാനുഭൂതികളും ചേരുന്ന സംഗീതമാകും പ്ര ണയം. ഇത് പ്രണയത്തെ കൂടുതൽ ആ സ്വാദ്യമാക്കുന്നു. ശബ്ദവും അക്ഷരവും മാത്രമായ പ്രണയത്തേക്കാൾ തീവ്രമായ അ നുഭവം. മഴ പൊഴിയുന്ന താളം മഴയുടെ ചാരെയിരുന്ന് കേൾക്കാൻ ആരാണ് മോഹിക്കാത്തത്.

രുചി


അന്ന് നമ്മളൊന്നായ് തുഴഞ്ഞില്ലേ െകാതുമ്പുവള്ളം

നമ്മുടെ െനഞ്ചിലാകെ അനുരാഗ കരിക്കിൻ വെള്ളം’

(പി. ഭാസ്കരൻ)

പ്രണയത്തിന്റെ രുചി എന്നും മധുരമായിരുന്നു. കരിക്കിൻ െവള്ളം മുതൽ കുമ്പിളപ്പവും സുൈലമാനിയും വരെ വന്നുപോയ പ്രണയരുചികൾ ഒരുപാടുണ്ട്. കാലംമാറിയെങ്കിലും പ്രണയത്തിന്റെ മാധുര്യത്തിന് മാറ്റമൊന്നും സംഭവിച്ചിട്ടില്ല ഇപ്പോഴും. എന്നാൽ പുതിയ മധുരങ്ങൾ പ്രണയത്തിലേക്കു കടന്നുവന്നു ധാരാളമായി. ലോകമെമ്പാടും ഇന്ന് പ്രണയത്തിന്റെ രുചി സംസാരവിഷയമാണ്. ലോകത്ത് ഏറെ ഗവേഷണങ്ങൾ നടക്കുന്നുമുണ്ട് റൊമാന്റിക് ഫൂഡുകളെക്കുറിച്ച്. കമിതാക്കളുെട രസനയിൽ അനുഭൂതിയുെട സ്വർഗം പണിയുകയാണ് െറാമാന്റിക് ഫൂഡുകൾ.

പ്രണയ രുചിയിൽ എന്നും ഒന്നാം സ്ഥാനമുണ്ട് ചോക്‌ൈറ്റിന്. പ്രണയരുചിയുെട രാജാവായി ചോക്‌ലെറ്റ് അ റിയപ്പെടുന്നു. അതുപോലെ ഐസ്ക്രീം. പതഞ്ഞുയരുന്ന മാധുര്യത്തിലൂടെ വികാരങ്ങളും വിചാരങ്ങളും പങ്കുവയ്ക്കപ്പെടുന്നു. പിന്നെ, വീഞ്ഞ്. പ്രണയത്തിന്റെ മുന്തിരിച്ചാറു നു ണഞ്ഞു തുടങ്ങിയത് ഇന്നോ ഇന്നലെയോ അല്ല ബൈബിൾകാലം മുതലേയുണ്ട്. സോളമന്റെ ഉത്തമഗീതങ്ങളിൽ കാണാം പ്രണയരുചികളിൽ മുന്തിരിച്ചാറിന്റെ പ്രാധാന്യം.

ചോക്‌ലെറ്റിന്റെ പ്രണയഭാവങ്ങളിൽ മിഠായിയും ഐസ്ക്രീമും മാത്രമല്ല കണ്ടുപിടിക്കപ്പെടുന്ന പുതിയ ഭക്ഷണങ്ങളിൽപോലുമുണ്ട് പ്രണയത്തിന്റെ രുചി. എങ്കിലും പ്രണയത്തിന്റെ രുചി മധുരം മാത്രമാണെന്നു കരുതേണ്ടതില്ല. പക്ഷേ, ഹ‍‍ൃദയത്തിൽ ഒന്നുറപ്പിക്കുക, ജലത്തിനും അഗ്നിക്കും മായ്ക്കാനാകാത്ത അക്ഷരങ്ങളിൽ ഇങ്ങനെ എഴുതുക. ഏത് കയ്പിനേയും മധുരമാക്കുന്ന മാന്ത്രികച്ചേരുവ ഒന്നേയുള്ളൂ, ഭൂമിയിൽ. പ്രണയം.

പ്രണയിക്കാൻ നല്ല ആരോഗ്യം വേണം

ആസ്വാദനത്തിന്റെ ഒരു തലം പ്രണയത്തിന് ഉള്ളതുകൊണ്ട് മാനസികവും ശാരീരികവുമായ ഉത്തേജനമാണ് പ്രണയത്തിന്റെ അടിസ്ഥാനം. പഞ്ചേന്ദ്രിയങ്ങളുടെയും ക്രി യാത്മകമായ ഇടപെടൽ ഉണ്ടാകണം പ്രണയം സുഖകരമാ കണമെങ്കിൽ. എന്നാലിപ്പോൾ അത്രമാത്രം ആസ്വാദ്യത പ്രണയത്തിന് ഉണ്ടാകുന്നില്ല. കാരണം ശാരീരികാരോഗ്യ ത്തിനു തടസം നിൽക്കുന്ന ധാരാളം ഘടകങ്ങളുണ്ട് പ്രണയികൾക്കിടയിൽ.

1.വ്യായാമം ഇല്ലായ്ക ശരീരത്തെ ദുർബലപ്പെടുത്തുന്നു.

2.വെയിലു കൊള്ളാൻ പലരും ആഗ്രഹിക്കുന്നില്ല. അതിന്റെ ഫലമായി ശരീരത്തിൽ ൈവറ്റമിൻ–ഡി കുറയുകയും ക്ഷീണം, പേശികൾക്കും എല്ലുകൾക്കും വേദന, ശ്രദ്ധക്കുറ വ് തുടങ്ങിയവ ഉണ്ടാകുന്നു.

3.ജീവിതശൈലിയിലെ അനാരോഗ്യകരമായ പ്രവണതകൾ. രാവിലെ ഭക്ഷണം കഴിക്കാതിരിക്കുക യുവതലമുറയുെട ഒരു ശീലമാണ്. രാവിലെ കഴിക്കാതിരുന്നാൽ രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവ് കുറയും. അത് ക്ഷീണത്തിനു കാരണമാകും. േദഷ്യം കൂട്ടും. ഇത് പ്രണയബന്ധങ്ങളെ സാരമായി ബാധിക്കും. ഉറക്കക്കുറവാണ് മറ്റൊരു പ്രധാന പ്രശ്നം. രാത്രി ൈവകിയും ഇലക്ട്രോണിക് ഉപകരണങ്ങളുമായി മല്ലിടുന്ന മനുഷ്യർക്ക് ശരീരത്തിനുവേണ്ട ഉറക്കം കിട്ടാനുള്ള സാധ്യത കുറവാണ്. ഇത് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നു.

4.മാനസികാരോഗ്യത്തിന് തകരാ‍ർ ഉണ്ടാക്കുന്ന കാര്യങ്ങളും കുറവല്ല. കേരളത്തിൽ ഒമ്പതുശതമാനം ആളുകൾക്ക് വിഷാദരോഗം ഉണ്ടെന്നാണ് പഠനങ്ങൾ പറയുന്നത്. ജീവിതത്തിന്റെ പ്രസാദാത്മകമായ അവസ്ഥകൾ ആസ്വദിക്കാൻ കഴിയുന്നവരല്ല ഇവർ. ലഹരിയുടെ ഉപയോഗം, അതുമൂലം ഉണ്ടാകുന്ന സംശയരോഗം അങ്ങനെ പ്രണയം തകർന്നു പോകാനുള്ള കാരണങ്ങൾ ഒരുപാടുണ്ട്. ശാരീരിക മാനസി കാരോഗ്യം സൂക്ഷിക്കുക. അതിന്റെ ഉന്മേഷം ജീവിതത്തിലും പ്രണയത്ത
ഒരു വ്യക്തിയോട് മറ്റൊരു വ്യക്തിയ്ക്ക് തോന്നുന്ന അഗാധമായതും സന്തോഷമുളവാകുന്നതുമായ വൈകാരിക ബന്ധമാണ് പ്രണയം(ഇംഗ്ലീഷ്: Romance). മനുഷ്യബന്ധങ്ങൾ ഉടലെടുത്തയന്ന് മുതൽ പ്രണയവും തുടങ്ങിയിരിക്കണം. കാരണം സ്ത്രീ-പുരുഷ-ട്രാൻസ്ജൻഡർ ബന്ധത്തിന്റെ അടിസ്ഥാനമായി കാണുന്നത് മറ്റേതിനേക്കാളും മാനസിക അടുപ്പമാണ്. പ്രണയത്തിന്റെ നിലനില്പും ഈ അടുപ്പത്തിൽ തന്നെ. പരസ്പരം മനസിലാക്കുന്ന വ്യക്തികളുടെ സ്നേഹത്തിൽ അലിഞ്ഞു ചേർന്ന വികരമാവുന്നു പ്രണയം. പ്രണയത്തിന്റെ ചിഹ്നം ഹൃദയത്തിന്റെ രൂപത്തിൽ അറിയപ്പെടുന്നു. ഇത് പ്രണയിനികൾ ഹൃദയത്തിന്റെ ഇടതും വലതും പോലെ ഒന്നായിച്ചേർന്നപോലെ എന്ന അർത്ഥം ഉളവാക്കുന്നു. ഫെബ്രുവരി പതിനാലിനുള്ള വാലെന്റൈൻസ് ദിനം ലോക പ്രണയദിനമായി ആചരിച്ചു വരുന്നു. ഭാരതത്തിൽ രാധാകൃഷ്ണപ്രണയം കവികൾ പാടിപ്പുകഴ്ത്തിയ ഒന്നാണ്.രസതന്ത്രം
ശാസ്ത്രീയമായി തലച്ചോറിൽ ഉണ്ടാകുന്ന ഫിറമോണുകൾ, ഡോപമിനുകൾ, സെറാടോണിൻ മുതലായ ഹോർമോണുകൾ എന്നിവ പ്രണയത്തിനുള്ള പ്രേരണയുളവാക്കുന്നു. അതിനാൽ ഇവയുടെ ഏറ്റക്കുറച്ചിൽ മൂലം പ്രണയം തീവ്രമാകാനും ചിലപ്പോൾ കുറയാനും സാധ്യതയുണ്ട് എന്ന് വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ പൊതുവേ കൗമാരപ്രായക്കാരിൽ കാണപ്പെടുന്ന ആകർഷണവും പെട്ടെന്നുണ്ടാകുന്ന പ്രണയവും അവരുടെ ലൈംഗികവളർച്ചയുടെ ഭാഗമായിട്ടുള്ള ഹോർമോൺ വ്യതിയാനം മൂലം കാണപ്പെടുന്നതാണ്. ഇത് തികച്ചും സ്വാഭാവികവുമാണ്.കടലും ഉപ്പും അലിഞ്ഞതുപോലെയാണ് എന്നും പ്രണയം! പുതിയ കാലം വിളിച്ചു പറയുന്നു, പ്രണയം...അഞ്ച് ഇന്ദ്രിയങ്ങളിലൂെടയും കടന്നു പോകുന്ന മധുരസംഗീതം

പ്രണയത്തിന് പറന്നിറങ്ങാൻ ഒരു ല ക്ഷ്യമുണ്ട്. അനുഭൂതിയുടെ വേറൊരു വൻകര പ്രണയ ത്തെ കാത്തിരിക്കുന്നു. ഇതിനിടയിൽ താണ്ടുന്നത് അനുഭവങ്ങളുടെ നീലക്കടലുകൾ...

പ്രണയം മനസ്സിന്റെ പ്രഥമോൽപന്നമാെണന്നു പറഞ്ഞു വേദങ്ങൾ. പ്രേമം മരണം പോലെ ബലമുള്ളതെന്ന് ബൈബിൾ. ശരീരത്തിനും ആത്മാവിനും ഇടയിൽ ജനിച്ചു വളരുന്ന പ്രണയത്തിന് ജീവന്റെ ഉല്പത്തിയോളം പഴക്കം. പ്രണയത്തിന്റെ അടിയൊഴുക്കുകളിൽ ൈജവപരമായ േചാദനകൾ പക്ഷേ, എന്നും ഒന്നുതന്നെയായിരുന്നു കാഴ്ചയും കേൾവിയും സ്പർശവും ഗന്ധവും രുചിയും ചേരുന്ന പഞ്ചേന്ദ്രീയാനുഭൂതിയാകുന്നു അന്നും ഇ ന്നും പ്രണയം. പ്രണയത്തിന് എന്നുമുണ്ട് കാത്തിരിപ്പിന്റെ നെഞ്ചിടിപ്പ്, പേരിട്ടു വി ളിക്കാനാകാത്ത അസ്വസ്ഥതകൾ, പറച്ചിലുകൾ, പ്രതീക്ഷകൾ. െടക്നോളജി മാറുമ്പോൾ പ്രണയവും മാറുന്നുണ്ട്. ഒരു നീല ഇൻലൻഡിന്റെ നാലുവരിക്കകത്തു കാത്തുനിന്നിരുന്ന ആ കാലങ്ങളുെട ആധിയാകണം പ്രണയത്തിന് കുറേക്കൂടി ആഴവും പരപ്പും നൽകിയിരുന്നത്. ഇത് പുതിയ കാലപ്രണയത്തിന്റെ സാക്ഷ്യപത്രം.

പുതിയ തലമുറ വാട്സ്ആപ്പിന്റെ പ്രതലങ്ങളിൽ വിരൽത്തുമ്പു കൊണ്ട് പ്രണയമെഴുതുന്നു. പുതുമഴച്ചൂരുള്ള ചുംബനമാണ് പ്രണയം എന്ന് പുതിയ എഴുത്തുകാർ വിളിച്ചു പറയുന്നു. ആത്മാവിനു തീപിടിക്കുന്ന പ്രണയാനുഭവങ്ങൾ എന്നും വ്യത്യസ്തമായിരുന്നു. ഓരോ കാലവും വ്യത്യസ്തമായ പ്രണയാനുഭവങ്ങളിലൂടെ കടന്നുപോകുന്നു. ൈലലയും മജ്നുവും പോലെ, രമണനും ചന്ദ്രികയും പോലെ, സൂര്യനും സൂര്യകാന്തിയും പോലെ, പ്രണയത്തിന് ഇപ്പോഴുമുള്ളത് അഞ്ച് ഇന്ദ്രിയങ്ങളിലൂെട യും കയറിയിറങ്ങിപ്പോകുന്ന അനുഭൂതികൾ തന്നെയാണ്. അഞ്ച് ഇന്ദ്രിയങ്ങൾ ചേർന്നൊരുക്കുന്ന മനസ്സിന്റെ പഞ്ചവാദ്യം അന്നും ഇന്നും ഒരുപോലെ.

ഹൃദയതാളത്തിൽ മുഴങ്ങുന്ന ആ മധുരസംഗീതത്തിന്റെ പേരാണ് പ്രണയം.

കാഴ്ച


നാരായണി പറഞ്ഞു. തമ്മിലൊന്നു കാണാനെന്തു വഴി?ഞാൻ പറഞ്ഞു.

‘ഞാനൊരു വഴിയും കാണുന്നില്ല.’ ഞാനിന്നു രാത്രി കിടന്നോർത്തു കരയും.

ഞാനും അന്നു രാത്രി കിടന്നോർത്തു. കിനാവു കണ്ടു.

(ബഷീർ – മതിലുകൾ)

പ്രണയം നിറയെ നിറക്കാഴ്ചകളായിരുന്നു എന്നും. ചുണ്ടുകൾ കൈമാറുന്നതിനു മുമ്പേ, പ്രണയികൾ എത്ര ആയിരം ചുംബനങ്ങൾ മിഴികളാൽ കൈമാറിയിരിക്കാം. വിദൂരമായ കാഴ്ചയിൽ പോലും അനുഭൂതിയുടെ ആർദ്രത നുണഞ്ഞിരു ന്നു കമിതാക്കൾ. പ്രണയത്തിനിപ്പോൾ സങ്കീർണ്ണത കുറവാ ണ്. കാത്തിരിക്കാനുള്ള മനസ്സും ക്ഷമയും കുറവാണ്. അതു കൊണ്ട് പെട്ടെന്നു കാണുന്നു, പെട്ടെന്നു മറയുന്നു. എങ്കിലും കാഴ്ച എന്നും പ്രണയത്തെ ഉത്തേജിപ്പിക്കുകയും ഹൃദയങ്ങളെ അടുപ്പിക്കുകയും െചയ്തിരുന്നു.

ഒന്നും മിണ്ടിയില്ലെങ്കിലും ഒരു നോക്ക് ആ മുഖമൊന്ന് കണ്ടാൽ മതി. തീപിടിച്ച ഹ‍ൃദയത്തിൽ മഞ്ഞിന്റെ കുളിരുള്ള ഉമ്മയായി മാറും ആ നോട്ടം. അപ്പോൾകാഴ്ച കൈവിരലുകളാകും. കൈമാറുന്ന നോട്ടങ്ങളിൽ അവർ കാറ്റിന്റെ ഉ ടലുകളാകും. മനസ്സുകൾ പുണരുന്ന ആ നിമിഷത്തിൽ ദ്രുതസംഗീതം പോലെ മുറുകും, ഹൃദയം. പ്രപഞ്ചം ഒരു നിമിഷം അവരുടേത് മാത്രമാകും.

അങ്ങനെ ഒരു നിമിഷത്തിനായി മണിക്കൂറുകൾ കാത്തുനിന്ന കഥകൾ പറയാനുണ്ട് പഴയ തലമുറയ്ക്ക്. ഇന്ന് പ്രണയികളുടെ പരസ്പര കാഴ്ചയിൽ നിന്ന് തീവ്രമായ കാത്തിരിപ്പ് മാഞ്ഞ് പോയിരിക്കുന്നു. മഴ വിങ്ങുന്ന മേഘം പോലെ അധികമാരും കാത്തിരിക്കുന്നില്ല. കാഴ്ചകൾ വിരൽത്തുമ്പിലുണ്ട്. പഴയ തീവ്രതയോടെയല്ലെങ്കിലും കാത്തിരിപ്പ് ഇന്നുമുണ്ട്. ഒരു വാട്സ്ആപ്പ് സന്ദേശത്തിനായി ഉറങ്ങാത്ത കണ്ണുകളോടെയുള്ള കാത്തിരിപ്പിലും എരിയുന്നത് പ്രണയത്തിന്റെ കനൽച്ചൂട് തന്നെ.

പ്രണയം തുടങ്ങുന്നതിനു മുന്‍പു തന്നെ ഇപ്പോള്‍ കാഴ്ചകള്‍ തുടങ്ങുന്നു. ഒാേരാ നിമിഷവും ചിത്രങ്ങളായി അയയ്ക്കാം. പണ്ട് ഫോട്ടോയെടുത്തു പ്രിന്‍റടിച്ചു വേണമായിരുന്നു അയയ്ക്കാന്‍. ഇന്നു േഫാ ണിനു േനരേ നോക്കി ഒന്നു ചിരിച്ചാല്‍ മതി, േഫാട്ടോ പറന്ന് പ്രണയിനിയുെട ഫോണി ലെത്തും. പിന്നെ, ആഹാരം കഴിക്കുന്നത്, പാടുന്നത്, ഒാടുന്നത്, ചാടുന്നത്, ഒരുങ്ങുന്നത്, ചിരിക്കുന്നത്, കരയുന്നത്.... അ ങ്ങനെ എല്ലാ കാഴ്ചകളും പങ്കുവച്ചാണ് പ്രണയം വളരുന്നത്. അതിരുകളില്ലാത്ത ഈ പങ്കുവയ്ക്കൽ പല അപകടങ്ങളിലേക്കും നയിക്കാം.

ആദ്യം കാണുന്ന കാഴ്ചകളുടെ തീവ്രത കുറ യുമ്പോള്‍ അവയുെട സ്വഭാവം മാറുന്നു. തുടക്കത്തിൽ തന്നെ ൈലംഗികതയാകണം എന്ന താൽപര്യം പങ്കുവയ്ക്കപ്പെടുന്ന പ്രണയക്കാഴ്ചകളിൽ നിറയുന്നു. ഇത്തരം തോന്നലുകൾക്കു പിന്നാലെയുള്ള യാത്ര പ്രണയത്തിന്റെ ഒഴുക്കിനെ തടസപ്പെടുത്തുന്നു. ഇത്തരം പുഴുക്കുത്തുകളുടെ പഴി പ്രണയ ത്തിന്റെ നെറ്റിയിൽ എഴുതേണ്ടതില്ല. അത് പനിനീർപൂവ് പോലെ സുന്ദരം. പുഴുക്കുത്തുകൾ പടരാതെ, ഓർമയിലും ജീ വിതത്തിലും സുഗന്ധം പടർത്തേണ്ടതാണ് പ്രണയം എന്ന തി രിച്ചറിവ് പ്രണയികൾക്കുണ്ടാകണമെന്ന് മാത്രം.

ജീവിതത്തെ ഒരു പുഴയെന്ന് വിളിക്കുമെങ്കിൽ അതിലെ ഓളമാണ് പ്രണയം. ഓളങ്ങളുടെ പെരുക്കങ്ങളിൽ മധുരമാ യി ഒഴുകട്ടെ പുഴ.

കേൾവി