Followers

Monday, 18 June 2018

എന്റെ പ്രണയം...

.എന്റെ പ്രണയം.....    പ്രണയം നിനക്കായ് ഞാൻ തുറന്നു വെച്ച എന്റെ ഹൃദയതന്ത്രികൾ രചിച്ച കവിത. ഇന്നും അതിലെ ഓരോ വരികളും നിനക്ക് അജ്ഞാതമാണ്. എന്റെ പ്രീയനേ എന്നും നീ അറിയും എന്റെ മൂകപ്രണയത്തിന്റെ അർത്ഥതലങ്ങളിലൂടെ എന്നു നീയൊഴുകി വരും??? ഇ൭ ആത്മസാഗരത്തിന്റെ തീരങ്ങളിൽ ഞാൻ നിന്നെയും കാത്തിരിക്കുന്നു. എന്റെ രാത്രികൾ ഇപ്പോൾ എനിക്കു പോലും അന്യമായിത്തീർന്നിരിക്കുന്നു. എത്ര രാത്രികളായി ഉറക്കം എന്നോട് പിണങ്ങിയിട്ട്. ഉറങ്ങാനാവുന്നില്ല, എന്തുകൊണ്ട്? എനിക്കും അതിനുത്തരമില്ല. അറിയില്ലായിരുന്നു ഇത്രത്തോളം എന്റെ മനസ്സ് എനിക്ക് അന്യമാകുമെന്ന്. മുന്നിൽ കാണുന്നതു ഒന്നും തന്നെ എന്നെയോ എന്റെ മനസ്സിനെയോ സ്പർശിക്കുന്നില്ല. ശരിക്കും ഇന്നു ഞാൻ എവിടെയാണ്? എന്റെ മനസ്സ് എവിടെയാണ്? ഇത്രമാത്രം ഞാൻ എന്നെ മറക്കുവാൻ കാരണമെന്താണ്? എന്താണിന്നീ മനസ്സിൻ ഭാവം?എന്റെ ചിന്തകൾ ഇന്ന് എനിക്ക് അതീതമായിത്തീർന്നിരിക്കുന്നു. ഒരു നാളും പിടി തരാതെ ഉയരങ്ങളിലേയ്ക് പൊങ്ങി പറന്നുകൊണ്ടിരിക്കുന്ന ഒരു പറവയേപ്പോലെ എന്റെ ചിന്തകൾ എന്നിൽ നിന്നും അകന്നു പൊയ്കോണ്ടിരിക്കുന്നു. എന്റെ മനസ്സിൽ സന്തോഷമാണോ സങ്കടമാണോ എന്നു പോലും എനിക്കിപ്പോൾ തിരിച്ചറിയാൻ കഴിയുന്നില്ല. ഒരാൾക്ക് അവനവന്റെ ചിന്തകൾ പോലും നഷ്ടപ്പെടുന്നത് എങ്ങിനെയാണ്? മനസ്സ ശൂന്യമായി മാറുമോ? ചിന്തകൾ പിരിഞ്ഞ മനസ്സ് മനസ്സു തന്നെയാണോ? എന്താണ് ഇ൭ അവസ്ഥയുടെ അർത്ഥം? അർത്ഥമില്ലാത്തൊരീ ജീവിതം പേറുന്ന ഇ൭ ഞാൻ പോലും എനിക്ക് ഇന്നു അന്യയാണ്. ഒരു നാളിലും പിടിതരാതെയുള്ള നെഞ്ചിന്റെ പിടച്ചിൽ എന്തുകൊണ്ടാണ്? ജീവിതത്തിന്റെ ഒരു കോണിൽ പോലും ഇത്ര അസഹ്യമായ വേദന എനിക്കുണ്ടായിട്ടില്ല. പ്രാണൻ കൊത്തിപ്പറിക്കുന്ന വേദന. ഓരോ നിമിങ്ങളിലും കാടു കയറുന്ന ചിന്തകൾ, ഞാൻ ആരാണെന്നുപോലും മറന്നു പോകുന്ന നിമിഷങ്ങൾ. പ്രണയം ഒരു ഭ്രാന്താണോ? ആണെങ്കിൽ ഇന്നു ഞാൻ ആ ഭ്രാന്തിന്റെ ആഴങ്ങളിൽ എവിടെയോ ആണ്. ഓരോ നിമിഷവും എന്റെ ഹൃദയത്തെ കാർന്നു തിന്നുന്ന ഭ്രാന്ത്. പ്രണയാർബുദം ശരിക്കും അങ്ങിനെയല്ലേ പറയണ്ടത്? നിന്നെകുറിച്ച് ചിന്തിക്കുന്ന നിമിഷങ്ങളിൽ കണ്ണിൽ നിറയുന്ന ഓരോ തുള്ളിയും അതിന്റെ ലക്ഷണങ്ങളിൽ ഒന്നാണോ? നിന്റെ മൂകതയിൽ എനിക്കുണ്ടാകുന്ന ഓരോ അസ്വസ്ഥതകളും പേരിട്ടു വിളിക്കാനാകാത്ത ഓരോ വേദനകളും ഇ൭ അർബുദത്തിന്റെ ലക്ഷണങ്ങൾ തന്നെയല്ലേ? അകന്നിരിക്കുന്ന ഓരോ നിമിഷങ്ങളും ഞാൻ എന്തൊക്കെയോ ആയിത്തീരന്നു. നിന്നോട് പറയുവാൻ ആകാതെ പറയുവാൻ അറിയാതെ എന്തെല്ലാമോ എന്നിൽ നിറഞ്ഞു നിൽക്കുന്നു. ഓരോ നിമിഷങ്ങളിലും ഞാൻ ജീവിക്കുന്നതു നിന്നിലാണ്. നിന്നിൽ മാത്രം. ഇന്നെന്റെ സ്പന്ദനങ്ങൾ നിന്റെ ഹൃദയത്തുടിപ്പുകൾ ആണ്. നിന്റെ നെഞ്ചിൽ മുഖം ചേർത്തുകിടക്കുന്ന നിമിഷങ്ങളിൽ മാത്രമാണ് ഞാൻ സ്വർഗം നേടുന്നത്. ഇവിടെ എന്റെ കിടക്കയിൽ അലസമായി കിടക്കുന്ന ഓരോ നിമിഷങ്ങളും ഞാൻ ചിന്തിക്കുന്നതു നിന്നെ കുറിച്ചു മാത്രമാണ്. ഓരോ നിമിഷവും നിന്നെക്കുറിച്ചു മാത്രം ചിന്തിക്കുന്നതു കൊണ്ടാണോ എനിക്കു ഭ്രാന്തു പിടിക്കുന്നത്. എന്തു കൊണ്ടെന്നറിയില്ല ഞാനീ ഭ്രാന്തിനെ സ്നേഹിക്കുന്നു കാരണം ഇ൭ ഭ്രാന്ത് അതെനിക്ക് നിന്നോടുള്ള പ്രണയമാണ്. നിന്നെക്കുറിച്ചുള്ള ചിന്തകളാണ് എന്നിൽ ഭ്രാന്ത് നിറയ്കുന്നത്. എനിക്ക് ഇ൭ ചിന്തകൾ ഉപേക്ഷിക്കാനാവില്ല, നിന്നെക്കുറിച്ചുള്ള ചിന്തകൾ ഇല്ലാതെ എനിക്ക് ജീവിക്കാനാകില്ല. ഞാൻ ഇപ്പോൾ ജീവിക്കുന്നത് നിന്റെ പ്രണയത്തിലാണ്. ഇന്നെന്റെ ജീവവായു നിന്റെ ഓർമ്മകളാണ്. നീ എന്നിൽ നിറഞ്ഞുനില്കുന്ന ജീവിക്കാൻ എന്നെ പ്രേരിപ്പിക്കുന്നത്. ഹൃദയത്തിൽ തുളഞ്ഞു കയറുന്ന ഇ൭ വേദന അതെനിക്ക് നിന്നോടുള്ള പ്രണയമാണ്, നീ ഒരിക്കലും കാണാതെ പോയ എന്റെ പ്രണയം. ഒരു നാളിലും എന്റെ പ്രണയത്തെ നീ തിരിച്ചറിയുന്നില്ല. എത്ര ദൂരേയ്ക് പറിച്ചെറിഞ്ഞാലും, എത്ര വെറുക്കാൻ ശ്രമിച്ചാലും നീ എന്നിലേയ്ക് തന്നെ മടങ്ങിവരുന്നു. ഒരു നിമിഷം പോലും നിന്നെ മറക്കാൻ എനിക്ക് കഴിയുന്നില്ല. എന്തുകൊണ്ട് എനിക്ക് ഉറങ്ങാൻ കഴിയുന്നില്ലെന്ന് നിനക്കറിയുമോ? ഉറങ്ങുന്ന നിമിഷങ്ങൾ പോലും നിന്നെ ചിന്തിക്കാതിരിക്കാൻ എനിക്കാവുന്നില്ല. നിന്റെ ചിന്തകൾ എന്നിൽ നിന്നും പറിച്ചു മാറ്റുന്ന ഉറക്കത്തെ ഞാൻ ഇന്നു വെറുക്കുന്നു. ഒരു നിമിഷത്തിന്റെ മയക്കം കൊണ്ടുപോലും നിന്നിൽ നിന്നു പിരിയുവാൻ എനിക്ക് കഴിയില്ല

1 comment:

  1. 2 കുട്ടികളുള്ള എന്റെ ഭർത്താവുമായി 5 വർഷത്തെ ദാമ്പത്യത്തിനുശേഷം, എന്റെ ഭർത്താവ് വിചിത്രമായി പ്രവർത്തിക്കാനും മറ്റ് സ്ത്രീകളുമായി പുറത്തുപോകാനും എനിക്ക് തണുത്ത സ്നേഹം കാണിക്കാനും തുടങ്ങി, മറ്റ് സ്ത്രീകളുമായുള്ള ബന്ധത്തെക്കുറിച്ച് ചോദ്യം ചെയ്യാൻ ഞാൻ ധൈര്യപ്പെട്ടാൽ എന്നെ വിവാഹമോചനം ചെയ്യുമെന്ന് പല തവണ ഭീഷണിപ്പെടുത്തുന്നു. പ്രണയ മന്ത്രങ്ങളുടെ ശക്തിയാൽ ബന്ധവും വിവാഹപ്രശ്നവുമുള്ള ആളുകളെ സഹായിക്കുന്ന ഡോ. വെൽത്തി എന്ന ഇൻറർനെറ്റിലെ ഒരു സ്പെൽ കാസ്റ്ററിനെക്കുറിച്ച് എന്റെ ഒരു പഴയ സുഹൃത്ത് എന്നോട് പറയുന്നതുവരെ തീർത്തും നാശത്തിലായി, ആശയക്കുഴപ്പത്തിലായിരുന്നു, അത്തരമൊരു കാര്യം എപ്പോഴെങ്കിലും നിലവിലുണ്ടോ എന്ന് ഞാൻ ആദ്യം സംശയിച്ചു, പക്ഷേ തീരുമാനിച്ചു ഒന്ന് ശ്രമിച്ചുനോക്കൂ, ഞാൻ അദ്ദേഹവുമായി ബന്ധപ്പെടുമ്പോൾ, ഒരു പ്രണയ മന്ത്രം എഴുതാൻ അദ്ദേഹം എന്നെ സഹായിച്ചു, 48 മണിക്കൂറിനുള്ളിൽ എന്റെ ഭർത്താവ് എന്റെ അടുത്ത് വന്ന് ക്ഷമ ചോദിക്കാൻ തുടങ്ങി, ഇപ്പോൾ അദ്ദേഹം മറ്റ് സ്ത്രീകളോടും എന്നോടും പുറത്തേക്ക് പോകുന്നത് നിർത്തി. . നിങ്ങളുടെ ബന്ധം അല്ലെങ്കിൽ വിവാഹ പ്രശ്‌നം ഇന്ന് പരിഹരിക്കുന്നതിനായി ഈ മഹത്തായ ലവ് സ്പെൽ കാസ്റ്ററുമായി ബന്ധപ്പെടുക: wealthylovespell@gmail.com അല്ലെങ്കിൽ നേരിട്ട് വാട്ട്‌സ്ആപ്പ്: +2348105150446.

    ReplyDelete